Close
Welcome to Green Books India

Books by DOSTOYEVSKY


DOSTOYEVSKY

വിശ്വസാഹിത്യത്തിലെ അതികായന്‍. 1821ല്‍ ജനനം. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഒരു ഡോക്ടറായിരുന്നു പിതാവ്. രോഗവും ദുരിതവും നിറഞ്ഞ ബാല്യകാലജീവിതം ഫയോദാര്‍ ദസ്തയെവ്‌സ്‌കിയെ ഏകാന്തവാസിയാക്കി മാറ്റി. എഴുത്തും വായനയുമായിരുന്നു കൂട്ട്. പിതാവ് കൊല്ലപ്പെട്ടത് ദസ്തയെവ്‌സ്‌കിയുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കി. 1843ല്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മിലിട്ടറി അക്കാദമിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പീറ്റേഴ്‌സ്ബര്‍ഗ്ഗിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പില്‍ അംഗമായിരുന്ന ദസ്തയെവ്‌സ്‌കിയെ രാഷ്ട്രീയ വിപ്ലകാരിയെന്ന് മുദ്രകുത്തി വധശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും ചക്രവര്‍ത്തി അവസാന നിമിഷം വധശിക്ഷ റദ്ദാക്കി. തുടര്‍ന്ന് ദസ്തയെവ്‌സ്‌കി സൈബീരിയയില്‍ നാലു വര്‍ഷം തടവുശിക്ഷ അനുഭവിച്ചു. ഇക്കാലയളവിലെ ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിന്റെ മരിച്ച വീട് എന്ന കൃതിയില്‍ കാണാം. പീറ്റേഴ്‌സ്ബര്‍ഗ്ഗില്‍ തിരിച്ചെത്തിയ ദസ്തയെവ്‌സ്‌കി സഹോദരന്‍ നടത്തിയ ടൈം മാസികയുടെ പത്രാധിപത്യം ഏറ്റെടുത്തു. സഹോദരന്റെ മരണം, ആദ്യ ഭാര്യയുടെ മരണം, കുടുംബത്തിലെ മറ്റു ബാദ്ധ്യതകള്‍ ഇതെല്ലാം അദ്ദേഹത്തെ ഈ സമയത്ത് കാര്യമായി ബാധിച്ചു. എല്ലാം പരിഹരിക്കുവാന്‍ ചൂതുകളിയിലൂടെ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇതിനുവേണ്ടി വിദേശത്തേക്കു പോയെങ്കിലും ഗുരുതരമായ നഷ്ടമായിരുന്നു ഫലം. കടബാദ്ധ്യതയില്‍ നിന്നും മോചിത നാകുന്നതിന് കുറ്റവും ശിക്ഷയും വലിയൊരു സഹായമായിരുന്നു. വലിയ ജനപ്രീതിയാണ് ഈ നോവല്‍ കൈവരിച്ചത്.

  • Icon

Authors Clear

What's New