Close
Welcome to Green Books India

Books by Sachidanandan


Sachidanandan

കവി , നാടകകൃത്ത് , വിവർത്തകൻ, നിരൂപകൻ . 1946 ൽ കൊടുങ്ങലൂരിൽ ജനനം. ഇരുപതിലേറെ കവിതാസമാഹാരങ്ങൾ, അത്രതന്നെ കവിത വിവർത്തനങ്ങളും ലേഖനസമാഹാരങ്ങളും . രണ്ട് നാടകകൃതികൾ, മൂന്നു യാത്രവിവരണ ഗ്രന്ഥങ്ങൾ . സ്വന്തം കവിതകളുടെ വിവർത്തന സമാഹാരങ്ങൾ ചൈനീസ്, അറബിക് , ഫ്രഞ്ച് , ജർമൻ , ഇറ്റാലിയൻ , ഐറിഷ് , ഇംഗ്ലീഷ് , ഹിന്ദി ,ബംഗാളി തുടങ്ങി 18 ഭാഷകളിൽ ലോകമെമ്പാടും കവിതകൾ അവതരിപ്പിച്ചിട്ടുണ്ട് . ഇംഗ്ലീഷിൽ നാല് താരതമ്യ സാഹിത്യപഠന സമാഹാരങ്ങൾ . ജ്വാല, ഉത്തരം , പച്ചക്കുതിര എന്നീ ലിറ്റിൽ മാഗസിനുകളും മലയാളം, ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിൽ പതിനഞ്ചു പുസ്തകങ്ങളും എഡിറ്റ് ചെയ്‌തിട്ടുണ്ട് . കേരളത്തിൽ ഇംഗ്ലീഷ് പ്രൊഫസർ , ഡൽഹിയിൽ " ഇന്ത്യൻ ലിറ്ററേച്ചർ " പത്രാധിപർ, സാഹിത്യ അക്കാദമി സെക്രട്ടറി , ഇഗ്‌നോ പരിഭാഷാവകുപ്പ് ഡയറക്ടർ. കഥ എഡിറ്റർ , ബിയോണ്ട് ബോർഡേഴ്സ് എഡിറ്റർ ( സാർക്ക് പ്രസാധനം ) എന്നീ നിലകളിൽ ജോലി ചെയ്യ്‌തു. ഇപ്പോൾ സിംല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാഷണൽ ഫെല്ലോ . കേരള സാഹിത്യ അക്കാദമി ഫെല്ലോ . അഞ്ച് കേരള സാഹിത്യ അക്കാദമി അവാർഡുകൾ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ആശാൻ , ഉള്ളൂർ ,പി . കുഞ്ഞിരാമൻ നായർ, ഓടകുഴൽ , വയലാർ ,കമലാ സുരയ്യ , പത്മപ്രഭ, കടമ്മനിട്ട, കുസുമാഗ്രാജ്, ഗംഗാധർ മെഹർ, കുവേബു, എസ് .ബി .ടി , ഉൾപ്പെടെ 32 പുരസ്‌കാരങ്ങൾ. ഇറ്റലിയിൽ നിന്ന് നൈറ്റ്ഹൂഡ്. ഇന്ത്യ പോളണ്ട് ഫ്രണ്ട്ഷിപ് മെഡൽ

  • Icon

Authors Clear

What's New