Close
Welcome to Green Books India

യുവപ്രതിഭകൾക്ക് നൽകുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം 1 ,11 ,111 രൂപ

ഗ്രീൻബുക്സ്‌ യുവഎഴുത്തുകാരിൽനിന്നും നോവൽ മത്സരത്തിനുള്ള രചനകൾ ക്ഷണിക്കുന്നു . പ്രായപരിധി 40 വയസ്സ് .

രചനാമൂല്യം കണക്കിലെടുത്താണ് പുരസ്‌കാരം തീരുമാനിക്കുക . മികച്ച രചനകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും .

പ്രസിദ്ധീകരണാവകാശം ഗ്രീൻബുക്സിനായിരിക്കും .

അവസാന തിയതി 2020 ജൂലൈ 31



മറ്റു നിബന്ധനകൾ

കയ്യെഴുത്തു പ്രതികൾ സ്വീകരിക്കുന്നതല്ല . (Only Typed Script )

കടലാസിന്റെ ഒരു വശത്തു മാത്രമേ Type ചെയ്യാവു .

വിവർത്തനമോ പുനരാഖ്യാനമോ സ്വീകാര്യമല്ല . കൃതി മൗലീകമായിരിക്കണം.

കവറിന് പുറത്ത് ഗ്രീൻബുക്സ് നോവൽ മത്സരം എന്നെഴുതിയിരിക്കണം.

രചനാമൂല്യമുള്ള നോവലുകൾ മാത്രമേ പുരസ്‌കാരത്തിന് പരിഗണിക്കൂ.

സമ്മാനാർഹമാകുന്ന രചനക്ക് രണ്ടാം പതിപ്പു മുതൽ മാത്രമേ റോയൽറ്റി നൽകുകയുള്ളൂ.

സ്ക്രിപ്റ്റുകൾ 2020 ജൂലൈ 31 ന് മുൻപായി ഗ്രീൻ ബുക്ക്സ് ഓഫിസിൽ ലഭിച്ചിരിക്കണം.

സമ്മാനാർഹമല്ലാത്ത രചനകൾ തിരിച്ചയാകുന്നതല്ല. മത്സരത്തിലേക്കയക്കുന്ന രചനകളുടെ കോപ്പി എഴുത്തുകാർ സൂക്ഷിക്കേണ്ടതാണ് .

പ്രായപരിധി 40 വയസ്സു തെളിയിക്കുന്ന സാക്ഷ്യപത്രം രചനയ്‌ക്കൊപ്പം അയക്കേണ്ടതാണ് .

നോവൽ മത്സരത്തിൽ ഗ്രീൻബുക്സ് ജീവനക്കാരോ ബന്ധുക്കളോ പങ്കെടുക്കാൻ പാടുള്ളതല്ല.

ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.



രചനകൾ അയക്കേണ്ട വിലാസം

ഗ്രീൻബുക്സ് നോവൽ മത്സരം.
എഡിറ്റോറിയൽ ഡിപ്പാർട്ടമെന്റ്
ഗ്രീൻബുക്സ് ബിൽഡിംഗ് , സിവിൽ ലെയ്ൻ റോഡ്
തൃശൂർ - 3 , ഫോൺ : +91 4872381066 , 2381039