-നീലന്
സിനിമയുടെ പരിണാമ ചരിത്രം
സിനിമയെപ്പോലെ സാര്‍വ്വദേശീയത മറ്റൊരു കലാസൃഷ്ടിക്കും അവകാശപ്പെടാനാവില്ല. ജനകീയമായി ഏറ്റവുമധികം സംവദിക്കുന്ന സിനിമയുടെ പരിണാമചരിത്രമാണ് ഈ കൃതിയുടെ ഉള്ളടക്കം. ബാഹ്യമായും ആന്തരികമായും സിനിമ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. സ്വപ്നത്തേക്കാള്‍ പെരുത്ത സ്വപ്നമാകുന്നു സിനിമ; ജീവിതംപോലെ താളസാന്ദ്രമായ സംഗീതവും. സിനിമയ്ക്ക് എന്തുമാകാന്‍ കഴിയും. അത് എന്തായിരിക്കണമെന്നോ, എങ്ങനെയായിരിക്കണമെന്നോ എളുപ്പത്തില്‍ മറുപടി പറയുക സാദ്ധ്യമല്ല. കഥകളി, കൂടിയാട്ടം, ശാസ്ത്രീയസംഗീതം തുടങ്ങിയ മേഖലകളില്‍ ഈയെഴുത്തുകാരന്റെ അറിവും പരിചയവും ഈ കൃതിയെ സവിശേഷമാക്കുന്നു. സിനിമയെ ചരിത്രപരമായി വ്യാഖ്യാനിക്കുന്നു. വായനക്കാരനെ പുറം കാഴ്ചകള്‍ക്കപ്പുറത്തുള്ള അറിവുകളിലേക്കും അനുഭവങ്ങളിലേക്കും കൊണ്ടു പോകുന്നു. ലോകസിനിമയുടെ ആദ്യകാലപ്രവര്ത്തനങ്ങള്, സിനിമയുടെ നിര്‍മ്മാണഘട്ടത്തിലെ സാങ്കേതികപ്രശ്നങ്ങള്‍, സിനിമയുടെ സ്ഥലകാലങ്ങള്‍ എന്നീ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഈ കൃതി നീലന്റെ ഒരു മികച്ച ജ്ഞാനനിര്‍മ്മിതിയും സിനിമയുടെ ഒരു ചരിത്രരേഖയും ആണ്.
ചലച്ചിത്രത്തിന്റെ ഭാഷയും രൂപവും എത്രതന്നെ മാറിമറിഞ്ഞാലും അതിന്റെ അടിസ്ഥാനസിദ്ധാന്തങ്ങള്‍ ഒന്നുതന്നെയായിരിക്കും. ചലച്ചിത്രകലയില്‍ താല്പര്യമുള്ള ഏവരുടേയും ശ്രദ്ധയും പ്രീതിയും നീലന്റെ ഈ സിനിമാചരിത്ര പുസ്തകം അര്‍ഹിക്കുന്നു.