Blog : മേഘയാത്രികന്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

മേഘയാത്രികന്‍

മേഘമേ, എന്റെ വിരഹത്തിന്റെ സന്ദേശങ്ങള്‍ നീ ഉജ്ജയിനിയിലേക്കു കൊണ്ടുപോകൂ.  ഇതാ, നിനക്കായ് ആരും ഇന്നുവരെ എഴുതാത്ത ഒരു പ്രേമസന്ദേശം. 

    ഉജ്ജയിനിയിലെ ആസ്ഥാനകവിപട്ടം നേടിയ കാളിദാസന്‍ ഒരു ഗണികസ്ത്രീയെ പ്രണയിക്കുന്നു. ഉജ്ജയിനിയിലെ മഹാരാജാവും അവളെ മോഹിക്കുന്നു. 
ഈ സംഘര്‍ഷത്തില്‍നിന്ന് ഉടലെടുത്ത ഒരു മനോഹര നോവല്‍. തന്റെ മോഹസാഫല്യത്തിനു വേണ്ടി രാജാവ്, കാളിദാസനെ ഹിമാലയത്തിലേക്ക് അയയ്ക്കുന്നതോടെ ഏകാന്തദുഃഖത്തിന്റെ വിരഹവേദനയില്‍ അസഹ്യഭാരവും പേറി 'മേഘദൂത്' രചിക്കുന്ന കാളിദാസന്‍. തന്റെ പ്രണയേശ്വരി കാരാഗൃഹത്തിലെന്ന പോലെ ഉജ്ജയിനിയില്‍. പ്രേമവിരഹത്തിന്റെ ഒരു ഉജ്ജ്വല കഥാവിഷ്‌കാരം. മലയാളത്തിലെ ക്ലാസ്സിക് എന്ന്  വിശേഷിപ്പിക്കാവുന്ന അപൂര്‍വ ചാരുതയുള്ള രചന.
ഇത് ഒരപൂര്‍വ്വ താളിയോല കൃതിയില്‍നിന്ന് ഹിമാലയത്തില്‍ വെച്ച് കണ്ടെടുക്കപ്പെട്ടത് എന്നു കഥാഖ്യാനം. പ്രണയത്തിന്റെ അനശ്വരതയില്‍ വിരഹവേദനയുടെ ഒരു ഉജ്ജ്വല കഥാവിഷ്‌കാരം. മേഘമേ, എന്റെ വിരഹത്തിന്റെ സന്ദേശങ്ങള്‍ നീ ഉജ്ജയിനിയിലേക്കു കൊണ്ടുപോകൂ. ഇതാ, നിനക്കായ് ആരും ഇന്നുവരെ എഴുതാത്ത ഒരു പ്രേമസന്ദേശം. 

    ഈ ഗ്രന്ഥത്തില്‍ നമ്മളെ ആദ്യം ആകര്‍ഷിക്കുക ഇതിലെ ഭാഷയും പദപ്രയോഗസാമര്‍ത്ഥ്യവും ആണ്. പിന്നെ പാത്രസൃഷ്ടിയിലെ ഒചിത്യം. ആ പുരാതന ഭോജരാജസദസ്സില്‍ നമ്മളെത്തുന്നു. മഹാകവി കാളിദാസനെ കാണുന്നു. ശങ്കരകവിയെ കാണുന്നു. മഹാവിദ്വാനായ ഭര്‍ത്തൃഹരി പ്രത്യക്ഷപ്പെട്ട് പ്രകാശം ചൊരിഞ്ഞ് അപ്രത്യക്ഷനാകുന്നതും അറിയുന്നു. സത്യത്തിനോടും നീതിയോടുമുള്ള ആദരവാണ് ഭര്‍ത്തൃഹരിയില്‍ നിറഞ്ഞാടിയത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നടന്ന ആ മഹാസംഭവങ്ങള്‍നമ്മുടെ മുമ്പില്‍ അവതരിപ്പിച്ചതിലെ കൈമിടുക്ക് ഭംഗിയായിട്ടുണ്ട്.
(കെ.ബി.ശ്രീദേവിയുടെ മുഖവുരയില്‍നിന്ന്. മേഘയാത്രികന്‍, സുധീര്‍ പറൂര്, നോവല്‍, വില:)



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
സൈബർ ക്രൈം പോര്‍ണോഗ്രാഫി, ഓണ്‍ലൈന്‍ മോഷണങ്ങള്‍, മയക്കുമരുന്ന് വില്പന, ചൂതാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ ഭീകരവാദം, ഡെത്ത് ഗെയിം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സൈബര്‍ കാലഘട്ടമാണിത്. അവയെ വേണ്ടവിധം അറിയാനുള്ള വായനക്കാരന്റെ ആകാംക്ഷയാണ് ഈ കൃതി. വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം. ...
ആത്മഹത്യ കഥകൾ     ഈ പുസ്തകം വെറും ഒരു കഥാസമാഹാരമല്ല. അതിസങ്കീര്‍ണമായ മാനസികവിഷമങ്ങള്‍ അനുഭവിക്കുന്നവരുടെ കഥകള്‍ മനശ്ശാസ്ത്ര കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. വ്യത്യസ്തരായ ആറ് കഥാപാത്രങ്ങള്‍. ആറ് കഥകള്‍. താളം തെറ്റിയ മനുഷ്യമനസ്സുകളാണ് വിഷയം.    ആത്മഹത്യാശ്രമം പലപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മൗനരോദനങ്ങളാണ്. നിഷ്ഫലമായ അതിജീവനശ്രമങ്ങളുടെ ദാരുണ അന്ത്യവും. ജീവിച്ചുകൊതിതീരാത്ത ഒരാളുടെ വേദനാജനകമായ അന്ത്യമാണ് സംഭവിക്കുക. വ്യക്തികള ...
കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് കോഴിക്കോടൻ സ്മാരകസമിതിയുടെ കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് നൽകുമെന്ന് സെക്രട്ടറി പി.ആർ.നാഥൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നീലന്റെ 'സിനിമ  സ്വപ്നം ജീവിതം' എന്ന കൃതിക്കാണ് പുരസ്കാരം. 10,001 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 20 ന് 5.30 ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ശ്രീകുമാരൻ തമ്പി പുരസ്‌കാരം നൽകും. ...