Blog : ഇടത് പരിപ്രേഷ്യത്തിന് ഒരു ബദല്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

ഇടത് പരിപ്രേഷ്യത്തിന് ഒരു ബദല്‍

  
ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു വിശേഷിപ്പിക്കാവുന്ന ഒരു പ്രദേശം ഈ ലോകത്തുണ്ടായിരുന്നെങ്കില്‍ അത് 1960കളിലെ സോവിയറ്റ് യൂണിയനായിരുന്നുവെന്ന് അന്ന് അവിടെ ഗവേഷണവിദ്യാര്‍ത്ഥിയായിരുന്ന എം.പി. പരമേശ്വരന്‍ രേഖപ്പെടുത്തുന്നു. ഒരു ജനതയ്ക്ക് പാടേ അനുഭവപ്പെട്ട ആ സുരക്ഷിതാബോധം പിന്നീട് ആവിര്‍ഭവിച്ച നിരവധി ദൗര്‍ബല്യങ്ങള്‍കൊണ്ട് ഒരു പരീക്ഷണത്തിന്റെ തകര്‍ച്ചയായി മാറി. ഇതിന്റെ ഫലമായി സോവിയറ്റ് യൂണിയനടക്കം ലോകത്തിലെ എല്ലാ സോഷ്യലിസ്റ്റ് രാജ്യങ്ങളും തകര്‍്ന്നു; അവ മുതലാളിത്തരാജ്യങ്ങളായി മാറി. അമേരിക്കയെ മുട്ടുകുത്തിച്ച വിയറ്റ്‌നാം പോലും ഇപ്പോള്‍ മുതലാളിത്ത വികസനത്തിന്റെ ഭാഗമായി മാറി. ചൈനീസ് സോഷ്യലിസ്റ്റ് പരീക്ഷണം പ്രതിവിപ്ലവത്തിന് കാരണമായി. ഇന്ന് ലോകത്ത് ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. സങ്കുചിതമായ ദേശീയതയ്ക്ക് അടിമപ്പെട്ട ഒരു രാജ്യമാണത്. എല്ലാ രാജ്യങ്ങളിലേയും ബഹുഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാലത്ത് പലതരം മാഫിയകളുടെ നിയന്ത്രണത്തിലാണ്. പണ്ടത്തെ 'അധോലോകം' ഇന്ന് ഉപരിലോകമായി മാറിയിരിക്കുന്നു.

 ''സോഷ്യലിസത്തെ പുനഃരാവിഷ്‌ക്കരിക്കേണ്ടിയിരിക്കുന്നു.'' ലാറ്റിന്‍ അമേരിക്കയിലെ യൂഗോ ഷാവോസ് ആയിരുന്നു ഈ വിധം ഒരു പുതിയ ഇടത് പരിപ്രേഷ്യത്തെ ഉയര്‍ത്തിപ്പിടിച്ചവരില്‍ പ്രമുഖന്‍. സമാനമായ ചില ബദലുകള്‍ എം.പി.പരമേശ്വരന്‍ പൊതുവായനയിലേക്ക് കൊണ്ടുവരുന്നു. മനുഷ്യന്‍ ജീവിക്കുന്നത് ഭോഗത്തിനും ഉപഭോഗത്തിനും വേണ്ടിയാണോ? എല്ലാം ഉണ്ടായാലും മനുഷ്യന്‍ തൃപ്തിപ്പെടുമോ? ഒരിക്കലും തൃപ്തിപ്പെടുത്താനാവാത്ത ആഗ്രഹങ്ങളാണ് മുതലാളിത്ത സമൂഹത്തിന്റെ ചാലകശക്തി.  ഉയര്‍ന്ന ഭൗതികഉപഭോഗം, ഉയര്‍ന്ന ജീവിത ഗുണതയിലേക്ക് നേരിട്ട് നയിക്കും എന്ന വിശ്വാസത്തെയാണ് ഈ പുസ്തകം ചോദ്യം ചെയ്യുന്നത്. യാഥാര്‍ത്ഥ്യം തലതിരിഞ്ഞതായിരിക്കും. മനുഷ്യന്റെ ശമിക്കാത്ത ആഗ്രഹങ്ങളാകട്ടെ, മിക്കവാറും എല്ലാം ഭൗതികങ്ങളാണ് താനും. ഈ ആഗ്രഹങ്ങള്‍ തന്നെയാണ് ചരക്കുല്പാദനത്തിന്റെ ചാലകശക്തി. 

    മനുഷ്യന്‍ മാറാതെ, പുതിയൊരു മനുഷ്യന്‍ ഉണ്ടാകാതെ, സാംസ്‌കാരികമായി മുന്നോട്ട് പോകാതെ യഥാര്‍ത്ഥസമത്വം സാദ്ധ്യമാകില്ല. എല്ലാ രാജ്യങ്ങളിലേയും ബഹുഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാലത്ത് പലതരം മാഫിയകളുടെ നിയന്ത്രണത്തിലാണ്. പണ്ടത്തെ 'അധോലോകം' ഇന്ന് ഉപരിലോകമായി മാറിയിരിക്കുന്നു. സാമ്രാജ്യം പ്രമുഖശക്തിയായി നിലനില്‍ക്കുന്നിടത്തോളം ഈ പ്രവണതകളെല്ലാം ശക്തിപ്പെടുകയേയുള്ളു. ''നാലം ലോകം, ഒരു പുനര്‍ വായന. ഒരു സാമ്രാജ്വത്വ ലോകത്തിന്റെ താത്വികചര്‍ച്ചകളില്‍ മുഴുകുന്നു. പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. 

    ''സോഷ്യലിസത്തെ പുനഃരാവിഷ്‌കരിക്കേണ്ടിയിരിക്കുന്നു'' ഈവിധം ഒരു പുതിയ ഇടത് പരിപ്രേഷത്തെ ഉയര്‍ത്തിപ്പിടിച്ചവരില്‍ പ്രമുഖന്‍ യുഗോ ഷാവോസ് ആയിരുന്നു. എം.പി.പരമേശ്വരന്റെ നാലാം ലോകസിദ്ധാന്തവും പുതിയ ഇടത് പരിപ്രേഷ്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. എവിടെ പോകണമെന്നറിയില്ലെങ്കില്‍ ഒരു വഴിയും എവിടെയും എത്തിക്കുകയില്ലെന്നു സിദ്ധാന്തിക്കുന്നു.''

ഇതേ വിഷയം സംബന്ധിച്ച് എം.പി. പരമേശ്വരന്‍ എഴുതുന്ന രണ്ടാമത്തെ പുസ്തകമാണിത്. ആദ്യ പുസ്തകം 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം ആഗസ്റ്റില്‍ പുറത്തിറങ്ങി.Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
ഗ്രീന്‍ബുക്‌സിന്റെ രണ്ട് അന്താരാഷ്ട്ര എഴുത്തുകാര്‍ ഷാര്‍ജ ബുക്‌ഫെയറില്‍ സിനാന്‍ അന്‍തൂണും ബുറാന്‍ സോന്മെസുംഷാര്‍ജ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഇപ്രാവശ്യം ഗ്രീന്‍ബുക്‌സ് പവലിയന്‍ സന്ദര്‍ശിച്ച  പ്രമുഖരുടെ കൂട്ടത്തില്‍ രണ്ട് പ്രശസ്ത അന്താരാഷ്ട്ര എഴുത്തുകാര്‍ ഉണ്ടായിരുന്നു. ഗ്രീന്‍ബുക്‌സിന്റെ എഴുത്തുകാര്‍ എന്ന വിശേഷണത്തിനുകൂടി അര്‍ഹരായവര്‍. അറബി സാഹിത്യത്തിലെ അറിയപ്പെടുന്ന കവിയും വാഗ്മിയും നോവലിസ്റ്റുമായ രണ്ട് പേര്‍. സിനാന്‍ അന്‍തൂണും ബുറാന്‍ സോന്മെസും. ഏറ്റവും സന്തോഷവും വിസ്മ ...
ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ... മൂന്നാംഭാഗം ജീവിതത്തിന്റെ അനുസ്യൂതമായ സഞ്ചാരവേളയില്‍ കണ്ടുമുട്ടിയവര്‍, പരസ്പരം ഒന്നിച്ചുചേര്‍ന്നവര്‍ പിന്നെ എവിടെയെല്ലാമോ പിരിഞ്ഞുപോകുന്നു. അവരുടെ വിഷാദങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമൊപ്പം നമ്മളും ഒന്നിച്ചുചേരുന്നു. അവരോടൊപ്പം പല വഴികളിലൂടെ സഞ്ചരിക്കുന്നു. അനേകം മുഖങ്ങള്‍ നമുക്കു മുന്നില്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി പ്രത്യക്ഷപ്പെട്ട് അകന്നുപോവുകയാണ്. പരസ്പരം സ്‌നേഹം പങ്കുവെച്ച് വേദനിച്ചു നീറുന്നവര്‍. ആരുടെയൊക്കെയോ ഭയത്ത ...
ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍ പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച ...