Blog : വീണ്ടും ഒരു തസ്‌ലീമക്കാലം - Green Books India Pvt Ltd - Publishers of Quality Books In Kerala

വീണ്ടും ഒരു തസ്‌ലീമക്കാലം

Grateful to you for honouring me so much. You are great. I am so moved to see your great successes. 

- Taslima Nasrin 

'ആധുനിക രീതിയില്‍ സജ്ജീകരിച്ച ഗ്രീന്‍ ബുക്‌സിന്റെ കോര്‍പ്പറേറ്റ് ഓഫീസ് അയ്യന്തോള്‍ സിവില്‍ ലെയിനില്‍ സ്ഥിതി ചെയ്യുന്ന ജി.ബി. ബില്‍ഡിംഗില്‍ 2016 നവംബര്‍ മാസം മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍മ്മാണത്തിലായിരുന്നു ഈ കെട്ടിടം. ഈ ഓഫീസ് മന്ദിരത്തിലെത്തുന്ന ആദ്യത്തെ വി.ഐ.പി. സന്ദര്‍ശകയാണ് തസ്ലീമ നസ്രീന്‍.' 

  എഴുത്തിന്റെ പേരില്‍ രാജ്യഭ്രഷ്ടയായവള്‍. തനിക്കു ചുറ്റും നിറഞ്ഞുനിന്ന പ്രതികൂലമായ ഒരു ജീവിതത്തോടു പോരാടാന്‍ എഴുത്ത് ആശ്രയമാക്കിയ ധീരയായ വനിത. തസ്‌ലീമ മനുഷ്യാവകാശത്തിന്റെ ഒരു പ്രതീകമാണ്. നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രതീകം. തസ്‌ലീമയുടെ ജീവിതം നല്‍കുന്ന തിരിച്ചറിവുകള്‍ അംഗീകൃതരാഷ്ട്രീയകക്ഷികളോ മനുഷ്യാവകാശസ്ഥാപനങ്ങളോ ഇനിയും വേണ്ടത്ര വിലയിരുത്തിയിട്ടില്ല

  തസ്‌ലീമയുടെ ജീവിതം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കലാപം മാത്രമല്ല, മതഭീകരതയുടെ തിട്ടൂരങ്ങള്‍ക്കുള്ളില്‍ വീര്‍പ്പ് മുട്ടുന്ന ഒരു എഴുത്തുകാരിയുടെ കലഹം കൂടിയാണ്. അവര്‍ക്ക് കലാപത്തിന്റെ ഭാഷയാണ് എഴുത്ത്.
മതസ്ഥാപനങ്ങള്‍ തലയ്ക്ക് വിലപറഞ്ഞവള്‍; കഴുത്തില്‍ത്തന്നെ വെട്ടി ചോര ചിന്തി പിടഞ്ഞ് മരിക്കണമെന്ന് ശഠിക്കുന്ന ചുറ്റും സഞ്ചരിക്കുന്ന കൊലയാളിസംഘങ്ങള്‍ അവര്‍ക്കിടയില്‍ ധീരയായ ഒരു സ്ത്രീ ചരിത്രത്തിലെ ജോണ്‍ ഓഫ് ആര്‍ക്കിനെപ്പോലെ സഞ്ചരിക്കുന്നു.

  അനുഭവങ്ങളുടെ വിങ്ങലും വിക്ഷോഭവും അവരുടെ കൃതികളില്‍ കേള്‍ക്കാം. മതമൗലികവാദികളാല്‍ നിര്‍വചിക്കപ്പെടുന്ന സ്ത്രീ ജീവിതം ഭീകരമാണെന്ന് തസ്‌ലീമ എഴുതുന്നു. മതവും മൗലികവാദവും രാഷ്ട്രീയ ദുഷിപ്പുകളും കൊണ്ട് ജീര്‍ണ്ണിച്ച ഒരു കാലത്തോട് എതിരിട്ടൊഴുകുന്ന ഒരു നദിയാണ് തസ്‌ലീമ. അവഗണിക്കാനാവാത്ത കരുത്താര്‍ജ്ജിച്ചുകൊണ്ടാണ് അത് ഒഴുകുന്നത്. 

 

  2006-ലാണ് തസ്‌ലീമ നസ്രിന്‍ ഗ്രീന്‍ ബുക്‌സിന്റെ ആദ്യസ്വീകരണമേറ്റു വാങ്ങുന്നത്. സാഹിത്യഅക്കാദമിയില്‍ ലജ്ജയും പെണ്‍കുട്ടിക്കാലവും ഗ്രീന്‍ബുക്‌സ് പ്രകാശനം ചെയ്തു. പത്തുവര്‍ഷങ്ങള്‍ക്കുശേഷം തസ്‌ലീമ വീണ്ടും തൃശൂരിലെ ഗ്രീന്‍ബുക്‌സിലെത്തുന്നു. ഇപ്പോള്‍ പതിനൊന്നു പുസ്തകങ്ങള്‍ മലയാളത്തില്‍. കനത്ത സെക്യൂരിറ്റിയുടെ നടുവിലൂടെയാണ് അവര്‍ വന്നത്. നീലവസ്ത്രം ധരിച്ച സെക്യൂരിറ്റിക്കാര്‍ ഹോട്ടല്‍ മുറിയിലും വാതില്‍ക്കലും ലിഫ്റ്റിലും പുസ്തകഷോപ്പിലുമെല്ലാം അവരുടെ ചലനങ്ങളോടൊത്ത് കാവല്‍ നിന്നു. ഗ്രീന്‍ബുക്‌സ് സ്റ്റാഫും ഡയറക്റ്റര്‍മാരും നല്‍കിയ ഹൃദ്യമായ സ്വീകരണമേറ്റുവാങ്ങി അവര്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു മഞ്ഞുതുള്ളിയായി മാറി. ഒരു നിറസൗഹൃദവുമായ് അവര്‍ വിട പറയുകയും ചെയ്തു. കുറച്ചു മണിക്കൂറുകളാണെങ്കിലും പത്തു വര്‍ഷം മുമ്പ് വിക്ഷോഭത്തോടെ കടന്നുപോയ ഒരു തസ്‌ലീമക്കാലം ഒരു തിളക്കമായി വീണ്ടും വന്നെത്തിയതുപോലെ. 

സ്ത്രീയേയും പ്രണയത്തെയും കുറിച്ച്
അനുഭവം, തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി വില:185.00

വീട് നഷ്ടപ്പെട്ടവര്‍
നോവല്‍, തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി വില:260.00

ലജ്ജ
നോവല്‍, തര്‍ജ്ജമ: കെ.പി. ബാലചന്ദ്രന്‍, വില:205.00

ഫ്രഞ്ച് ലവര്‍
നോവല്‍, തര്‍ജ്ജമ: ലീലാ സര്‍ക്കാര്‍, വില: 290.00

അന്തസ്സുള്ള നുണകള്‍
നോവല്‍, തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി, വില: 150.00

കല്യാണി
നോവല്‍, തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി, വില:85.00

എന്റെ പെണ്‍കുട്ടിക്കാലം
ആത്മകഥ ഒന്നാം ഭാഗം, 
തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി, വില:265.00

യൗവ്വനത്തിന്റെ മുറിവുകള്‍
ആത്മകഥ രണ്ടാം ഭാഗം 
തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി,  വില:385.00

ദ്വിഖണ്ഡിത - പൂച്ചെണ്ടുകളുടെ കാലം
അനുഭവം, ഒന്നാംഭാഗം, തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി, വില:210.00

ദ്വിഖണ്ഡിത - നിഷ്‌കാസിത
അനുഭവം, രണ്ടാംഭാഗം, തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി, വില:190.00

വീണ്ടും ലജ്ജിക്കുന്നു
നോവല്‍, തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി, വില:220.00Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
നിര്‍ഭയം നിര്‍ഭയം: വരുംകാല വിവാദങ്ങളിലേക്കുള്ള ക്ഷണക്കത്ത്‌    സിബി മാത്യൂസ്, കേരള മനസ്സാക്ഷി ഏറ്റവുമധികം വിശ്വാസം അര്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍.  കോളിളക്കമുണ്ടാക്കിയ കേസുകളിലും കൊലപാത! ...
നിരൂപണ രചനാ മത്സരം തൃശൂര്‍ ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രീന്‍ ബുക്‌സ് നിരൂപണ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച താഴെ കൊടുത്തിട്ടുള്ള പുസ്തകങ്ങളില്‍ നിന്നും ഏത ...
മതം ഫാഷിസം ഇടതുപക്ഷം   ഭീകരതയ്‌ക്കെതിരെ വ്യക്തമായ നിലപാട് എടുക്കേണ്ടതിന്റെ ആവശ്യകത  ഹൈന്ദവ വലതുപക്ഷത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും അത്രതന്നെ സാന്ദ്രതയേറിയ വിഷം പമ്പ് ചെയ്യുന്ന ഇസ്ലാമിക വലതുപക്ഷത്! ...