Blog : നല്ല വായനക്ക് ഒരു പുസ്തകം - Green Books India Pvt Ltd - Publishers of Quality Books In Kerala

നല്ല വായനക്ക് ഒരു പുസ്തകം

 നല്ല വായനക്ക് ഒരു പുസ്തകം / ആംസ്റ്റർഡാമിലെ സൈക്കിളുകൾ 
അജിത് നീലാഞ്ജനം 
---------------------------------------
അധോഗതിയിൽ നാം എത്ര മുന്നിലാണ് എന്നത് മനസ്സിലാക്കിത്തരുന്ന ഒരു യാത്രാ പുസ്തകമാണ് ആംസ്റ്റർഡാമിലെ സൈക്കിളുകൾ .നല്ല വായനയ്ക്ക് ഞാനീ പുസ്തകം നിദ്ദേശിക്കുന്നു

ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് സൈക്കിൾ ഓടിക്കാൻ പഠിക്കാനുള്ള ആദ്യ ശ്രമം നടത്തുന്നത് . പറവൂർ കച്ചേരി മൈതാനത്ത് കൂട്ടുകാരന്റെ ബി എസ് എ സൈക്കിൾ കൊണ്ട് ചുറ്റിയടിക്കാനുള്ള പാകത മാത്രമേ കൈവന്നതുള്ളൂ. റോഡിലേക്ക് സൈക്കിൾ ഇറക്കുമ്പോൾ കൈകാലുകൾ വിറ ബാധിക്കും . അങ്ങനെയിരിക്കുമ്പോഴാണ് കോളേജിൽ എക്കണോമിക്സ് പഠിപ്പിച്ചിരുന്ന ആറടി പൊക്കക്കാരനായ സെബാസ്റ്റ്യൻ സാർ എന്നോട് ഒരാവശ്യം ഉന്നയിക്കുന്നത് . കോതമംഗലത്തുകാരനായ അദ്ദേഹം പറവൂരിൽ തനിച്ചു താമസിക്കുകയായിരുന്നു .അദ്ദേഹത്തിന്റെ മുണ്ടെല്ലാം അളക്കാൻ കൊടുത്തു. അന്നദ്ദേഹത്തിനു അത്യാവശ്യമായി നാടുവരെ പോകണം . അദ്ദേഹത്തിന്റെ ശരീര അളവിന് പറ്റിയ മുണ്ടുകൾ ചോദിച്ചു വാങ്ങാൻ പറ്റിയ ഒരു വിദ്യാർത്ഥി ഞാൻ മാത്രമാണ് . കോളേജിൽ നിന്നും വീട്ടിലേക്കു ഏറിയാൽ മൂന്ന് മൂന്നര കിലോമീറ്ററെ ദൂരമുള്ളൂ . വാഹന സൗകര്യം തീർത്തും കുറവാണ് . കോളേജിൽ സൈക്കിൾ ഇത് വരുന്ന വിദ്യാർഥികൾ എന്റെ ക്ലാസിൽ ഇല്ല . ജൂനിയർ ആയ ഒരു പയ്യനോട് വീട് വരെ എന്നെ കൊണ്ട് പോകാൻ ആവശ്യപ്പെട്ടു . പക്ഷെ അവനു അന്ന് ക്ലാസ്സിൽ കയറാതെ വയ്യ . രണ്ടും കല്പിച്ചു അവന്റെ സൈക്കിൾ കടം വാങ്ങി ഇടവഴികളിലൂടെ ഓടിച്ചു വീട്ടിലെത്തി . കൂടുതൽ സമയവും ഓടിക്കൽ ആയിരുന്നില്ല. എതിരെ വണ്ടി വരുന്ന ശബ്ദം കേൾക്കുമ്പോൾ സൈക്കിൾ തള്ളി നടക്കും .കൃത്യമായി അരികു ചേർന്ന് വീട്ടിലെത്തി മുണ്ടുമായി സൈക്കിൾ ഇൽ കയറാൻ തുടങ്ങുമ്പോളാണ് അതിന്റെ മഡ്ഗാർഡിൽ വന്ന വഴിയിലെ പുല്ലും വള്ളികളും എല്ലാം ചുറ്റിയിരിക്കുന്നത് കാണുന്നത് . ആരും ശ്രദ്ധിച്ചിട്ടില്ല എന്ന വിശ്വാസത്തിൽ അതെല്ലാം വൃത്തിയാക്കി കൂടുതൽ ശ്രദ്ധിച്ചു കോളേജിൽ തിരിച്ചെത്തി മുണ്ട് അധ്യാപകന് കൈമാറി . വൈകുന്നേരം വീട്ടിൽ വന്നപ്പോൾ സഹോദരങ്ങളുടെ കൂട്ടച്ചിരി . ജ്യേഷ്ഠന്റെ ഒരു സുഹൃത്ത് എന്റെ വള്ളിപ്പടർപ്പുകളും ആയുള്ള യാത്ര കാണുകയും വിവരമറിയിക്കുകയും ചെയ്തിരുന്നു . അതാണ് എന്റെ ആദ്യത്തെയും അവസാനത്തെയും ദീർഘ ദൂര സൈക്കിൾ യാത്ര . പുൽമേടുകളിൽ അനായാസമായി സൈക്കിളുമായി ഒഴുകി നടക്കുന്ന ഒരു സ്വപ്നം ഞാൻ അക്കാലത്ത് പതിവായിക്കണ്ടിരുന്നു .ഇന്നും സൈക്കിൾ ഓടിക്കാൻ അറിയില്ല എന്നത് വലിയ നഷ്ട ബോധമായി മനസ്സിലുണ്ട് . ഒരു സൈക്കിൾ ഓടിക്കാൻ പോലും കഴിവില്ലാത്തവൻ എന്ന് ഞാൻ എന്നെ ഒരായിരം തവണയെങ്കിലും പുഛിച്ചിട്ടുണ്ടാകും .ഈയടുത്ത വായനയിൽ എന്നെ ഏറ്റവും അധികം ഭ്രമിപ്പിച്ച പുസ്തകമായ ശ്രീമാൻ രാജു റാഫേൽ എഴുതിയ ആംസ്റ്റർഡാമിലെ സൈക്കിളുകൾ വെറുമൊരു യാത്രാവിവരണമായി കാണേണ്ട ഒന്നല്ല . ഒരു ജനതയുടെ ആത്മാവിന്റെ ഭാഗമായ സൈക്കിളുകളെ കുറിച്ചാണ് അദ്ദേഹം പറയുന്നത് . റേഡിയോ നെതർലൻഡ്‌സ്‌ നടത്തുന്ന ഒരു അന്താരാഷ്‌ട്ര കോഴ്സിൽ പങ്കെടുക്കാൻ സ്കോളർഷിപ് നേടിയ ലേഖകന്റെ ആംസ്റ്റർഡാം വാസ കാലത്തെ അനുഭവങ്ങളും സൈക്കിൾ യാത്രകളും വായനക്കാരനെ വശീകരിക്കും . സമൂഹത്തിലെ മേലെ തട്ടിലുള്ള സമ്പന്നർ മുതൽ എല്ലാത്തരം ആളുകളുടെയും പ്രധാന യാത്രോപാധി സൈക്കിൾ ആണെന്ന് കേൾക്കുമ്പോൾ അതിശയം തോന്നും . ആഡംബര കാറുകളും ഇരു ചക്ര മോട്ടോർ വാഹനങ്ങളും ചുറ്റുപാടുകളെ മലീമസമാക്കുന്നു എന്ന തിരിച്ചറിവും ആരോഗ്യം പരിപാലിക്കുന്നതിനും പെട്രോൾ ഡീസൽ ഉപയോഗം തുലോം കുറയ്ക്കുന്നതിനും കൂടി സൈക്കിൾ ഉപയോഗിക്കാൻ സന്നദ്ധരായ ഒരു ജന വിഭാഗമാണ് ഹോളണ്ടിലേത് . പ്രധാന റോഡുകളോട് ചേർന്നുള്ള സൈക്കിൾ ട്രാക്കുകളും സിഗ്നലുകളിൽ സൈക്കിൾ യാത്രക്കാർക്ക് മുൻഗണന നല്കുന്നതുമൊക്കെ സർക്കാർ തലത്തിൽ യാത്രക്കാരോടുള്ള ആദരവ് വ്യക്തമാക്കുന്നു . ട്രെയിനുകളിൽ പകുതി ബോഗികൾ സൈക്കിളുമായി യാത്ര ചെയ്യാൻ ഉള്ള സൗകര്യത്തോടു കൂടിയതാണ് എന്നത് കൂടി കേൾക്കുമ്പോൾ സൈക്കിൾ ആയി ഒരു ജന്മം ഉണ്ടെങ്കിൽ അത് ആംസ്റ്റർഡാമിൽ മതി എന്ന് ഞാനും പറഞ്ഞു പോകുന്നു വലിയ വില കൊടുത്ത് ട്രെഡ് മിൽ വാങ്ങി അടച്ചിട്ട മുറിയിൽ വ്യായാമം നടത്തുന്ന മലയാളിക്ക് സൈക്കിൾ ഈ അടുത്ത കാലം വരെ ദരിദ്രന്റെ വാഹനമായിരുന്നു . വില കൂടിയ സൈക്കിളുമായി വ്യായാമത്തിനു ഇറങ്ങുന്ന കുറച്ചു പേർ ഇന്ന് നാട്ടിലുണ്ട് . അവരും അതൊരു തരം പ്രദർശനത്തിന്റെ ഭാഗമായാണ് കൊണ്ട് നടക്കുന്നത് എന്ന് തോന്നാറുണ്ട് . കേരളത്തിലെ ഏറ്റവും അവസാനത്തെ സൈക്കിൾ യാത്രക്കാർ മീൻ വില്പനക്കാരായിരുന്നു . അവരും പിന്നീട് യന്ത്രവത്കൃത വാഹനങ്ങളിലേക്കു മാറി . എന്റെ കുട്ടിക്കാലത്ത് ഡൈനാമോ ഇല്ലാത്ത സൈക്കിളുകൾ ചാർജ് ചെയ്യാൻ പൊലീസിന് അധികാരമുണ്ടായിരുന്നു . എന്റെ സഹോദരന്മാരുടെ സൈക്കിൾ തുടച്ചു എണ്ണയിട്ട കൊടുത്ത് ഞാൻ അന്നൊക്കെ പത്ത് പൈസ സമ്പാദിക്കുമായിരുന്നുവില കൂടിയ മോട്ടോർ വാഹനങ്ങൾക്ക് മാത്രമുള്ളതാണ് ഇന്ന് നമ്മുടെ നഗരപാതകൾ .നമ്മളെക്കാൾ ഒരു അമ്പതു വര്ഷം മുന്നിലാണ് ആംസ്റ്റർഡാം ജനതയുടെ കാഴ്ചപ്പാട് .അധോഗതിയിൽ നാം എത്ര മുന്നിലാണ് എന്നത് മനസ്സിലാക്കിത്തരുന്ന ഒരു യാത്രാ പുസ്തകമാണ് ആംസ്റ്റർഡാമിലെ സൈക്കിളുകൾ .നല്ല വായനയ്ക്ക് ഞാനീ പുസ്തകം നിദ്ദേശിക്കുന്നു ഗ്രീൻ ബുക്ക്സ് ആണ് പ്രസാധകർComments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
നിര്‍ഭയം നിര്‍ഭയം: വരുംകാല വിവാദങ്ങളിലേക്കുള്ള ക്ഷണക്കത്ത്‌    സിബി മാത്യൂസ്, കേരള മനസ്സാക്ഷി ഏറ്റവുമധികം വിശ്വാസം അര്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍.  കോളിളക്കമുണ്ടാക്കിയ കേസുകളിലും കൊലപാത! ...
നിരൂപണ രചനാ മത്സരം തൃശൂര്‍ ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രീന്‍ ബുക്‌സ് നിരൂപണ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച താഴെ കൊടുത്തിട്ടുള്ള പുസ്തകങ്ങളില്‍ നിന്നും ഏത ...
മതം ഫാഷിസം ഇടതുപക്ഷം   ഭീകരതയ്‌ക്കെതിരെ വ്യക്തമായ നിലപാട് എടുക്കേണ്ടതിന്റെ ആവശ്യകത  ഹൈന്ദവ വലതുപക്ഷത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും അത്രതന്നെ സാന്ദ്രതയേറിയ വിഷം പമ്പ് ചെയ്യുന്ന ഇസ്ലാമിക വലതുപക്ഷത്! ...