>>>>>>>>>>>>>>>>
Blog : ചിന്താമുള്ളുകള്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

ചിന്താമുള്ളുകള്‍

പുതിയ രാജ്യനീതിക്കായി പൊരുതുന്ന കവിതകള്‍

    അക്രമവും ആക്രമണവും ഒറ്റയ്ക്കും കൂട്ടമായും നടന്നുകൊണ്ടിരിക്കുന്ന ഒരു പുതുപുത്തന്‍ ലോകത്താണ് നാം ജീവിക്കുന്നത്. വ്യക്തിഹത്യ മുതല്‍ കൂട്ടനരഹത്യ വരെ നടമാടുന്നു. വംശീയോന്മൂലനം തന്നെ നടന്നുകൊണ്ടിരിക്കുന്നു. മലയാളത്തിന്റേയും തമിഴിന്റേയും അകപൊരുളുകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന കവി ഈ കെട്ട കാലത്തിനെതിരെ പ്രതികരിക്കുകയാണ്. കവിയുടെ സാമൂഹിക പ്രതിബദ്ധതയുടെ വെളിപാടുകള്‍ മൂര്‍ച്ചയുള്ള പദവിന്യാസങ്ങളായി നിറയുന്നു. പ്രതിഷേധത്തിന്റെ ഉറവുകളില്‍ മധുരപദാനുഭവങ്ങളും കാല്പനികനിലാവുകളും മറഞ്ഞുപോകുന്നു. പരമ്പരാഗതശൈലിയില്‍ നിന്ന് കുതറിമാറുന്ന കാവ്യഭാഷ. പുതിയ രാജ്യനീതിക്കായി പൊരുതുന്നതോടൊപ്പം പുതിയ കാവ്യനീതിക്കായും കവി പൊരുതുന്നു. 

    സമൂഹമനസ്സിലേക്ക് തന്റെ സന്ദേഹങ്ങളുടെ ശക്തമായ താക്കീതുകള്‍ നല്‍കുകയാണ് ''ചിന്താമുള്ളുകള്‍'' എന്ന കാവ്യസമാഹാരത്തിലൂടെ, ഒരു കോമരത്തിന്റെ വെളിപാടുകള്‍ പോലെ.

ചിന്താമുള്ളുകള്‍
കവിത, നീല പത്മനാഭന്‍
വില: 80.00



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
ഗ്രാമീണത്തനിമയുടെ സാക്ഷാത്ക്കാരം     പുതിയ വായനാസംസ്‌കാരം സ്വപ്നം കാണുന്ന കൃതി. വര്‍ഷങ്ങളായി മലയാള നോവലില്‍ നിന്ന് 'ഹൈജാക്ക്' ചെയ്യപ്പെട്ട ഗ്രാമീണത്തനിമ അതിന്റെ പൂര്‍ണതയില്‍ പ്രത്യക്ഷപ്പെടുകയാണ് പാങ്ങില്‍ ഭാസ്‌കരന്റെ നന്ദി& ...
യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍ തോക്കേന്തിയ റഷ്യന്‍ പെണ്‍മനസ്സുകളുടെ തീവ്രനൊമ്പരങ്ങള്‍2015ല്‍ നോബല്‍ സമ്മാനിതയായ സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ കൃതി ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്നുഅമ്മമാരുടെ നെഞ്ചിലൂറിയ യുദ്ധകാലത് ...
ഇന്ത്യയും ഇന്ദിരയും ഇന്ത്യയും ഇന്ദിരയും അഭേദ്യമായി ചേര്‍ന്നുനില്‍ക്കുന്ന ചരിത്രകഥ    ഒരു മരക്കൊമ്പിലിരിക്കുന്ന രണ്ട് കിളികള്‍ തമ്മിലുള്ള സംവാദത്തിലാണ് നോവല്‍ തുടങ്ങുന്നത്. ഇന്ദിരാഗാന്ധിയുടെ അസാധാരണമായ ജീവച ...