Blog : രാഷ്ട്രീയ നോവല്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

രാഷ്ട്രീയ നോവല്‍

രണ്ടിടങ്ങഴിക്കുശേഷം പിറന്ന മലയാളത്തിലെ രാഷ്ട്രീയ നോവല്‍

    മലയാളത്തിന്റെ രണ്ടാമത്തെ രാഷ്ട്രീയനോവലാണ് കെ.വി. മോഹന്‍കുമാറിന്റെ 'ഉഷ്ണരാശി'. വര്‍ഗ്ഗസമരത്തിന്റെ തീവ്രതയെ വരച്ചുകാണിച്ച തകഴിയുടെ രണ്ടിടങ്ങഴിയാണ് മലയാളത്തിന്റെ ആദ്യത്തെ രാഷ്ട്രീയനോവല്‍. ചോരയില്‍ കുതിര്‍ന്ന പുന്നപ്ര വയലാര്‍ വിപ്ലവത്തിന്റെ സംഭവബഹുലമായ കഥ. കാലത്തിന്റെ തനിമയോടെ കരപ്പുറത്തിന്റെ ഇതിഹാസമായി ആലേഖനം ചെയ്ത കൃതി. കരപ്പുറത്തിന്റെ ഇതിഹാസം ഒരു നാടിന്റെ മുഴുവന്‍ ഇതിഹാസമായി മാറുന്നു. ജന്മി-നാടുവാഴിത്ത കാലത്തിന്റെ പൈശാചികത, സര്‍ സി.പിയുടെ പൊലീസിന്റെയും പട്ടാളത്തിന്റെയും ചോരക്കുരുതികള്‍, അടിച്ചമര്‍ത്തപ്പെട്ട കുടികിടപ്പുകാരുടെ ചവിട്ടിയരയ്ക്കപ്പെട്ട ജീവിതയാഥാര്‍ത്ഥ്യങ്ങള്‍, ജന്മിമാരുടെ ക്രൂരമായ ബലാത്സംഗങ്ങള്‍, ഒരു ഫ്‌ളാഷ് ബാക്കിലെന്നപോലെ കഥ. ഐതിഹാസികമായ ഒരു ഭൂതകാലവും കരപ്പുറത്തിന്റെ വര്‍ത്തമാനകാലവും സമ്മിശ്രമായി കണ്ണി ചേര്‍ക്കപ്പെട്ടിരിക്കുന്നു. പൊലീസ് മര്‍ദ്ദകരുടെ അതിഹീനമായ പീഡനമുറകളില്‍ ആത്മഹത്യ ചെയ്ത അടിയാളത്തികള്‍. കഠിനപീഡനങ്ങളില്‍ ബലാത്സംഗങ്ങളില്‍ ഓര്‍മ്മകളുടെ ബോധഞരമ്പുകള്‍ പൊട്ടിയ സമരക്കിടാത്തികള്‍....

    അവര്‍ ചീന്തിയ രക്തമാണ് തിരുവിതാംകൂറിനെ സ്വതന്ത്രമാക്കിയത്. അവര്‍ ബലികൊടുത്ത ഉയിരാണ് ഈ നാടിനെ ജനകീയഭരണത്തിലേക്ക് നയിച്ചത്. പുന്നപ്ര-വയലാര്‍ കഥയെഴുതുന്ന അപരാജിതയും മൃണാള്‍ദായുമൊക്കെ നോവലിന്റെ തിളക്കം വര്‍ധിപ്പിക്കുന്ന കഥാപാത്രങ്ങളാണ്. അന്നത്തെ സമരസഖാക്കള്‍ പലരും ഈ നോവലില്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്.

    ഹൃദയത്തെ മഥിക്കുന്ന തകഴിയുടെ 'രണ്ടിടങ്ങഴി'യിലെ വര്‍ഗസമരംപോലെ പുന്നപ്ര വയലാര്‍ സമരത്തിന്റെ തിളയ്ക്കുന്ന സംഭവപരമ്പരകള്‍ക്ക് പുതുജീവന്‍ കൊടുക്കാന്‍ മോഹന്‍കുമാറിന്റെ ഉഷ്ണരാശി എന്ന നോവലിന് കഴിഞ്ഞു. സമരസഖാക്കളുടെ ചരിത്രം തീരാത്ത നൊമ്പരങ്ങളാണ് അവശേഷിപ്പിക്കുന്നത്. മുറിവേറ്റ മനസ്സും ശരീരവുമായി മരിച്ചുജീവിക്കുന്ന ധാരാളം മനുഷ്യരുടെ ചിത്രങ്ങള്‍ ഉഷ്ണരാശിയില്‍  നിരന്നുനില്‍ക്കുന്നു. ഒരു ചരിത്രാഖ്യായിക എന്ന നിലയിലായിരിക്കും ഉഷ്ണരാശി സാഹിത്യചരിത്രത്തില്‍ അടയാളപ്പെടുത്തുക. സ്മൃതിക്ഷതങ്ങളുടെ വിടവുകള്‍ പൂരിപ്പിച്ചുകൊണ്ട് പ്രതിരോധത്തില്‍ ഊന്നിയ ഒരു ഉജ്ജ്വല നോവല്‍. കാലത്തിനൊപ്പം അനുസ്യൂതം സഞ്ചരിക്കുന്ന വര്‍ഗ്ഗസമരത്തിന്റെ ഐതിഹാസിക കഥ.

ഉഷ്ണരാശി (നോവല്‍)
കെ.വി.മോഹന്‍കുമാര്‍
വില: 399.0



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
ഗ്രീന്‍ബുക്‌സിന്റെ രണ്ട് അന്താരാഷ്ട്ര എഴുത്തുകാര്‍ ഷാര്‍ജ ബുക്‌ഫെയറില്‍ സിനാന്‍ അന്‍തൂണും ബുറാന്‍ സോന്മെസുംഷാര്‍ജ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഇപ്രാവശ്യം ഗ്രീന്‍ബുക്‌സ് പവലിയന്‍ സന്ദര്‍ശിച്ച  പ്രമുഖരുടെ കൂട്ടത്തില്‍ രണ്ട് പ്രശസ്ത അന്താരാഷ്ട്ര എഴുത്തുകാര്‍ ഉണ്ടായിരുന്നു. ഗ്രീന്‍ബുക്‌സിന്റെ എഴുത്തുകാര്‍ എന്ന വിശേഷണത്തിനുകൂടി അര്‍ഹരായവര്‍. അറബി സാഹിത്യത്തിലെ അറിയപ്പെടുന്ന കവിയും വാഗ്മിയും നോവലിസ്റ്റുമായ രണ്ട് പേര്‍. സിനാന്‍ അന്‍തൂണും ബുറാന്‍ സോന്മെസും. ഏറ്റവും സന്തോഷവും വിസ്മ ...
ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ... മൂന്നാംഭാഗം ജീവിതത്തിന്റെ അനുസ്യൂതമായ സഞ്ചാരവേളയില്‍ കണ്ടുമുട്ടിയവര്‍, പരസ്പരം ഒന്നിച്ചുചേര്‍ന്നവര്‍ പിന്നെ എവിടെയെല്ലാമോ പിരിഞ്ഞുപോകുന്നു. അവരുടെ വിഷാദങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമൊപ്പം നമ്മളും ഒന്നിച്ചുചേരുന്നു. അവരോടൊപ്പം പല വഴികളിലൂടെ സഞ്ചരിക്കുന്നു. അനേകം മുഖങ്ങള്‍ നമുക്കു മുന്നില്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി പ്രത്യക്ഷപ്പെട്ട് അകന്നുപോവുകയാണ്. പരസ്പരം സ്‌നേഹം പങ്കുവെച്ച് വേദനിച്ചു നീറുന്നവര്‍. ആരുടെയൊക്കെയോ ഭയത്ത ...
ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍ പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച ...