Blog : സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കവിത - Green Books India Pvt Ltd - Publishers of Quality Books In Kerala

സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കവിത

 കവിതയിലെ ആധുനികത ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ പ്രത്യയമായി തിരിച്ചറിയപ്പെട്ടത്  കെ.ജി.എസിന്റെ  കവിതകളില്‍ നിന്നായിരുന്നു.  'ബംഗാള്‍', 'കഷണ്ടി' തുടങ്ങിയ നിരവധി കവിതകള്‍ ആധുനികതയെ ഒരു പൊളിറ്റിക്കല്‍ മൂവ്‌മെന്റിന്റെ ഭാഗമാക്കിത്തീര്‍ക്കുകയായിരുന്നു. 

 1772-ല്‍ എഴുതപ്പെട്ട 'ബംഗാള്‍' വിപ്ലവചിന്തകളും രാഷ്ട്രീയ വീരവാദങ്ങളും മധ്യവര്‍ഗ്ഗ ഭയാശങ്കകളുംകൊണ്ട്  പുകഞ്ഞു നീറുന്ന ഒരു കാലഘട്ടത്തിന്റെ കണ്ണാടിയായിരുന്നു. ജാഗ്രതയും പ്രതിരോധവുമായിരുന്നു പില്ക്കാല കെ.ജി.എസ്. കവിതകളുടെ ഊടും പാവും.

 അടിയന്തിരാവസ്ഥക്കാലത്ത് ഉള്‍ക്കൊണ്ട ബദല്‍വഴികളുടെ പാരമ്പര്യം സൂക്ഷ്‌മോര്‍ജ്ജമായി നിലനിര്‍ത്തിക്കൊണ്ട് ജനകീയപ്രതിരോധത്തിന്റെ ആവിഷ്‌ക്കാരങ്ങളായി കവിതകള്‍ രൂപാന്തരപ്പെട്ടു. ഭാവപരവും രൂപപരവുമായ നിരന്തരമായ സ്വയം പുതുക്കല്‍ - അതായിരുന്നു കെ.ജി.എസ്. കവിതകള്‍. കവിതയില്‍ മറ്റാര്‍ക്കും അനുകരിക്കാനാകാത്ത സ്വന്തമായ വഴി. സങ്കീര്‍ണ്ണമായ സ്വത്വമണ്ഡലങ്ങളും പ്രത്യയശാസ്ത്ര വിപര്യയങ്ങളും കവിതയിലേക്ക്  ആവാഹിച്ചുകൊണ്ട് ഏറ്റവും കൂര്‍ത്ത അധികാര വിമര്‍ശനവേദിയായി അദ്ദേഹം കവിതയെ പ്രതിഷ്ഠിച്ചു. 
ദാര്‍ശനികമാനങ്ങള്‍, വാക്കിന്റെ കെട്ടിവെച്ച ബാദ്ധ്യതയില്‍നിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍, രാഷ്ട്രീയ ഉദ്വിഗ്നതകളുടെ നിലപാടുകളും ചരിത്രവല്‍ക്കരണങ്ങളും - ഇവ്വിധം വ്യവസ്ഥാനുസാരിയല്ലാത്ത മുദ്രണങ്ങളായി അദ്ദേഹം കവിതയെ മാറ്റിമറിച്ചു. 

 മലയാള ഭാവുകതയുടെ വേറിട്ട ഒരു അടയാളപ്പെടുത്തല്‍. കാലത്തിനൊപ്പം സഞ്ചരിക്കുന്ന കൃതി.



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍ പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച് ...
കഴിഞ്ഞ വസന്തകാലത്തില്‍ നമ്മുടെയെല്ലാം പ്രണയമധുരങ്ങളും സ്‌നേഹഭൂപടങ്ങളും ഇക്കഥകളില്‍ നിറഞ്ഞുതുടിക്കുകയാണ്. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങള്‍; മിഴിനീര്‍പ്പൂക്കള്‍. ഭാവാത്മകതയുടെ സ്വപ്നാടനംപോലെ മാസ്മരിക ലയമുള്ള ശൈലി. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയായിരിക്കുമ്പോഴും സുഖവിഷാദങ്ങള്‍ ത്രസിക്കുന്ന ഭാവഗാനങ്ങള്‍ പോലെയുള്ള കഥകള്‍.മലയാളകഥയുടെ ഭാവുകത്വപരിണാമത്തിലെ നിര്‍ണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി തലയെടുപ്പോടെ, വിളക്കുമാടം പോലെ പ്രകാശിക ...
കൈവരിയുടെ തെക്കേയറ്റം ഹൃദയത്തെ മയില്‍പ്പീലികൊണ്ട് തഴുകി കടന്നുപോകുന്ന കഥകള്‍. ചില കഥകള്‍ അസ്ത്രം പോലെ ആഞ്ഞുതറയ്ക്കുന്നു. വര്‍ത്തമാന സാമൂഹിക പരിതസ്ഥിതിയില്‍ പ്രസക്തമായ ഭാവസാന്ദ്രമായ ചാരുതയോടെ പകര്‍ത്തിയിരിക്കുന്നു. സ്ഥലകാലങ്ങളുടെ പ്രഹേളികാനുഭവങ്ങളാണ് പത്മരാജന്‍ കഥകള്‍ എന്നുപോലും വിശേഷിപ്പിക്കാം. വാസ്തവികതയേയും ഭ്രമാത്മകതയേയും ബന്ധിപ്പിക്കുന്ന സൗന്ദര്യശില്പങ്ങളാണവ. മലയാള കഥയില്‍ നവീനമായ ഒരു ഭാവമണ്ഡലം സൃഷ്ടിച്ച പതിനഞ്ച് കഥകളുടെ സമാഹാരം. ഗ്രീന്‍ബുക്‌ ...