Blog : മതം ഫാഷിസം ഇടതുപക്ഷം - Green Books India Pvt Ltd - Publishers of Quality Books In Kerala

മതം ഫാഷിസം ഇടതുപക്ഷം

  
ഭീകരതയ്‌ക്കെതിരെ വ്യക്തമായ നിലപാട് എടുക്കേണ്ടതിന്റെ ആവശ്യകത

  ഹൈന്ദവ വലതുപക്ഷത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും അത്രതന്നെ സാന്ദ്രതയേറിയ വിഷം പമ്പ് ചെയ്യുന്ന ഇസ്ലാമിക വലതുപക്ഷത്തെ വെറുതെ വിടുകയും ചെയ്യുന്ന ഇടതുപക്ഷശൈലി ചുളുവില്‍ തഴച്ചുവളരാന്‍ സംഘപരിവാറിനെ സഹായിക്കുന്നു എന്ന ഒരു ആരോപണവും ഈ കൃതിയിലുണ്ട്. ഭീകരതയ്‌ക്കെതിരെ വ്യക്തമായ ഒരു നിലപാട് എടുക്കേണ്ടതിന്റെ ആവശ്യകത ഈ പുസ്തകം ഊന്നിപ്പറയുന്നു. 

    അസഹിഷ്ണുതയുടെ ബീഭത്സമുഖം മതമൗലികവാദത്തിന് വേരോട്ടമുള്ള രാജ്യങ്ങളില്‍ എവിടെയും പത്തി വിടര്‍ത്തിയാടുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ലോകത്തെമ്പാടും ഭീകരതകള്‍ വിതരണം ചെയ്യുന്നു. അതിന്റെ നേര്‍സാക്ഷ്യങ്ങള്‍ കേരളത്തില്‍പോലും നിഴല്‍ വിരിച്ചാടുന്നു എന്നത് കേവലമായ യാദൃച്ഛികസംഭവങ്ങളായി തള്ളിക്കളയാവുന്നതല്ല. ബഹുസ്വരതയ്ക്ക് ശവമഞ്ചം തീര്‍ക്കുന്ന ഹിന്ദുവര്‍ഗ്ഗീയതയും ഇസ്ലാം വര്‍ഗീയതയും തങ്ങളുടെ ഏകസ്വരതയുടെ മതാധിപത്യത്തിന് അടിത്തറയിടുകയാണ്. ഇരുപക്ഷത്തും മുഖ്യശത്രു മാനവികതയാണ്. അവര്‍ ജനാധിപത്യവും മതേതരത്വവും ദേശീയതയും തള്ളിക്കളയാനാണ് ആഹ്വാനം ചെയ്യുന്നത്. സോഷ്യലിസവും ഹ്യൂമനിസവും കമ്മ്യൂണിസവും കാലഹരണപ്പെട്ടു എന്നാണ് മതതീവ്രവാദികളുടെ വിശ്വാസപ്രമാണം. പൗരസ്വാതന്ത്ര്യത്തിന്റെ സ്വതന്ത്രഭാഷണവും വിയോജിക്കാനുള്ള അവകാശവും സമഗ്രാധിപത്യവ്യവസ്ഥിതിയുടെ ഇരുമ്പുമുഷ്ടിയിലേക്ക് അമര്‍ന്നുകൊണ്ടിരിക്കുന്നു. ഫെഡറല്‍ സംവിധാനങ്ങള്‍ തകര്‍ത്തുകൊണ്ട് പശുരാഷ്ട്രീയം പ്രശ്‌നാധിഷ്ഠിതമായ അവസ്ഥാവിശേഷം സൃഷ്ടിക്കുന്നു. സെക്കുലര്‍ ലിബറല്‍ കാഴ്ചപ്പാടുകള്‍ക്കുനേരെ ചീറിവരുന്നത് വെടിയുണ്ടകളാണ്. സ്ത്രീകള്‍ മൃഗീയമായ ലൈംഗികചൂഷണത്തിന്റെ ഇരകളായി ചവിട്ടിമെതിക്കപ്പെടുന്നു. 

    മറുചിന്തകളോ മറുശബ്ദങ്ങളോ ഇല്ലാത്തവിധം ഗുണ്ടാദേശീയത ഉരുവം കൊള്ളുന്നു. ജിഹാദ് സലഫിസവും രാഷ്ട്രീയ തക്ഫിറിസവും കൂടിക്കലര്‍ത്തിയ ഐ.എസ്സിന്റെ സങ്കരപ്രത്യയശാസ്ത്രം, വിയോജനസ്വാതന്ത്ര്യത്തിന് ദേശദ്രോഹമുദ്ര നല്‍കുന്നത്, സംവിധായകന്‍ കമലിനോട് ഒരു ചോദ്യം, ഏകീകൃത പൗരനിയമം, മുത്തലാഖിന്റെ നിയമവശം തുടങ്ങി അനവധി വിഷയങ്ങള്‍ ഈ കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്നു. സര്‍വ്വസ്വീകാര്യമായ ഒരു മുസ്ലീം വ്യക്തിനിയമസംഹിത ലോകത്തിലൊരിടത്തും ഇല്ല. മുസ്ലീം രാഷ്ട്രങ്ങളും മുസ്ലീം സംഘടനകളും ഏകസ്വരത്തില്‍ അംഗീകരിക്കുന്ന ഒരു ശരീഅത്ത് ഒരിടത്തും ഇല്ലെന്നും പറയുന്നു. മുഖ്യാധാരാ ഇടതുപക്ഷം തസ്ലീമ നസ്‌റീന്‍ എന്ന എഴുത്തുകാരിയോട് കാണിച്ചത് ഗുരുതരമായ അപരാധവും അനീതിയുമാണെന്ന് പറയാനുള്ള ആര്‍ജ്ജവവും  ഹമീദ് ചേന്നമംഗലൂര്‍ പ്രകടിപ്പിക്കുന്നു. Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
മായാസൂര്യന്‍ സ്വന്തം ബുദ്ധിശക്തി ആര്‍ക്കും പണയപ്പെടുത്താതെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നത്.  എഴുത്ത് ഒരു സ്വപ്നവ്യാപാരമെന്ന തലംവിട്ട്, അനിവാര്യമായ ഒരു സാംസ്‌കാരിക ആക്ടിവിസമായിക്കാണുന്ന സക്കറിയ, തന്റെ പ്രതികരണങ്ങളിലെല്ലാം ഒരു മൂന്നാംകണ്ണിന്റെ ജാഗ്രതാബോധം പുലര്‍ത്തുന്നു. സക്കറിയയുടെ പ്രഭാഷണങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ചിന്തകള്‍ക്കും ഒരു പ്രതിരോധമൂല്യമുണ്ട്. ഏത ...
പടിയിറങ്ങാത്ത ഒരുവളെക്കുറിച്ച്‌ വേദനകളുടെ ഘോഷയാത്രകള്‍ തന്ന പകപ്പിലും പിടച്ചിലിലുംപെട്ട് അക്ഷരങ്ങളെ നെഞ്ചോട് ചേര്‍ക്കുന്ന പ്രിയ എ.എസ്സിന്റെ വിമൂകമാം വരികള്‍...  ഒരക്ഷരം എഴുതാനാകാതെ ഞാന്‍ പിടഞ്ഞ ഒരുവര്‍ഷക്കാലം. നട്ടെല്ല്, പിണങ്ങിനുറുങ്ങിപ്പോയിരുന്നു. 2015 ഏപ്രില്‍ മുതല്‍ 2016 ജൂണ്‍ വരെ ആശുപതികള്‍ എന്നെ വിഴുങ്ങുകയും ഞാന്‍ ഗുളികകള്‍ വിഴുങ്ങുകയും ചെയ്തു. ഇനിയും ഞാന്‍ എണീറ്റിരിക്കും എന്ന് എന്റെ മകനുമാത്രമേ ഉറപ്പുണ്ടായിരുന്നുള്ളൂ.വേദനകളുടെ ഘോഷയാത്രകള്‍ തന്ന പകപ്പിലും പി ...
അകലങ്ങളില്‍ അലിഞ്ഞുപോയവര്‍ ആത്മഹത്യയെക്കുറിച്ച് അസാധാരണമായൊരു പുസ്തകം  മനോരോഗങ്ങളുടെ നിഗൂഢതകളിലേക്കു നടന്നുപോയ അജ്ഞാത മനുഷ്യരുടെ എഴുതപ്പെടാത്ത കഥകള്‍. എല്ലാവരും മരണത്തിന്റെ തണുപ്പിലേക്കാണ് നടന്നുപോയത്. അവരുടെ ഉള്ളകങ്ങള്‍ നീറുന്ന ചൂളകളായിരുന്നു. ഇതിലെ ഓരോ കഥയും അസ്വാരസ്യതയുടെ കൊടുങ്കാറ്റായി മാറുന്നു. വായനക്കാരന്റെ മനോനിലകളിലേക്ക് ഒരു നെരിപ്പോട് പോലെ അവ നീറി പടരുന്നു. പാരനോയ്ഡ് സ്‌കിസോഫ്രീനിയ, ഫോബിയ, സംഘര്‍ഷവ്യാധി തുടങ്ങിയ മനോരോഗവിശകലനങ്ങളെ അര്‍ത്ഥപൂര് ...