Blog : നിര്‍ഭയം - Green Books India Pvt Ltd - Publishers of Quality Books In Kerala

നിര്‍ഭയം

നിര്‍ഭയം: വരുംകാല വിവാദങ്ങളിലേക്കുള്ള ക്ഷണക്കത്ത്‌

    സിബി മാത്യൂസ്, കേരള മനസ്സാക്ഷി ഏറ്റവുമധികം വിശ്വാസം അര്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍.  കോളിളക്കമുണ്ടാക്കിയ കേസുകളിലും കൊലപാതകങ്ങളിലുമെല്ലാം സര്‍ക്കാരുകള്‍ വിശ്വാസപൂര്‍വം അന്വേഷണം ഏല്പിച്ചത് അദ്ദേഹത്തെയായിരുന്നു. പൊതുസമൂഹവും കറപുരളാത്ത ഉദ്യോഗസ്ഥനായി അദ്ദേഹത്തെ മനസ്സില്‍ പ്രതിഷ്ഠിച്ചു. അതോടെ പ്രമാദമായ കേസുകളെല്ലാം സിബി മാത്യുസ് അന്വേഷിക്കണം എന്ന് പൊതുസമൂഹവും ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി. തെളിയാത്ത പല കേസുകളും അദ്ദേഹം തെളിയിച്ചു. തെളിവില്ലാത്ത കേസുകളില്‍ പലതിനും തുമ്പുണ്ടാക്കി. നിര്‍ഭയം എന്ന പുസ്തകത്തില്‍ തന്റെ സര്‍വീസ് അനുഭവക്കുറിപ്പുകള്‍ അദ്ദേഹം പകര്‍ത്തുമ്പോള്‍ അത് ഒരു ഐ.പി.എസ് ഓഫീസറുടെ സര്‍വീസ് സ്റ്റോറിയായി മാറുന്നു.

    ചാരക്കേസിലെ ചാരം മൂടിപ്പോകാത്ത ചില സത്യങ്ങളും സി.ബി.ഐ ഡയറിക്കുറിപ്പ് സിനിമയിലേക്ക് വഴിതെളിച്ച പോളക്കുളം ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരന്റെ കൊലപാതകവും മദ്രാസിലെ മോന്‍ എന്ന സിനിമയ്ക്ക് കാരണമായ കരിക്കന്‍വില്ല കൊലക്കേസും കല്ലുവാതുക്കല്‍ മദ്യദുരന്തത്തിന്റെ അന്വേഷണവും അപരിചിതനായ ഒരാള്‍ സ്പിരിറ്റ് സൂക്ഷിപ്പ് കേന്ദ്രത്തിന്റെ നിഗൂഢതകള്‍ വെളിപ്പെടുത്തുന്നതും ഒരു കുറ്റാന്വേഷണ കഥ വായിക്കുന്ന ത്രില്ലില്‍ ഈ പുസ്തകത്തില്‍ വായിക്കാം. ഇന്നും ഉത്തരങ്ങള്‍ ബാക്കിയായി നില്‍ക്കുന്ന സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യന്‍ പ്രതിയല്ല എന്ന് സിബി മാത്യൂസ് എന്തുകൊണ്ട് പറഞ്ഞുവെക്കുന്നു എന്നും അതിനുള്ള ന്യായീകരണവും അദ്ദേഹം പുസ്തകത്തില്‍ പറയുന്നുണ്ട്.
രാഷ്ട്രീയ-മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും പൊലീസുകാര്‍ക്കും ഒരേസമയം ഏറെ വിവരസൂചകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പുസ്തകം. ഐ.എ.എസ്. തലനാരിഴയ്ക്ക് നഷ്ടപ്പെട്ട് ഐ.പി.എസ്സിലേക്ക് എത്തിയത് മുതല്‍ ഈശ്വരവിശ്വാസം കരിയറില്‍ ഏറെ ഗുണം ചെയ്തുവെന്നും സിബി മാത്യൂസ് കുറിക്കുന്നു. പൊലീസ് സേനയും അതില്‍ രാഷ്ട്രീയ ഇടപെടലും അവരെ ഉപയോഗിക്കുന്നതിലെ തെറ്റുമൊക്കെ അദ്ദേഹം സവിസ്തരം വിവരിക്കുന്നു.

    പുസ്തകത്തില്‍ നല്ലൊരു ഭാഗവും പൊലീസ് സേനയിലെ ഈഗോയും പാരവെയ്പും ക്രെഡിറ്റിന്റെ പേരിലുള്ള മത്സരവും ഒക്കെയാണ് ഉള്‍ക്കൊള്ളുന്നത്. കലാപങ്ങള്‍ക്ക് കാരണം തേടി വേറെ അലയേണ്ടെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നതിന്റെ അര്‍ത്ഥം ഒരു സൂചനയാണ്.

മനു കുര്യന്‍ (മാതൃഭൂമി)



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
മായാസൂര്യന്‍ സ്വന്തം ബുദ്ധിശക്തി ആര്‍ക്കും പണയപ്പെടുത്താതെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നത്.  എഴുത്ത് ഒരു സ്വപ്നവ്യാപാരമെന്ന തലംവിട്ട്, അനിവാര്യമായ ഒരു സാംസ്‌കാരിക ആക്ടിവിസമായിക്കാണുന്ന സക്കറിയ, തന്റെ പ്രതികരണങ്ങളിലെല്ലാം ഒരു മൂന്നാംകണ്ണിന്റെ ജാഗ്രതാബോധം പുലര്‍ത്തുന്നു. സക്കറിയയുടെ പ്രഭാഷണങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ചിന്തകള്‍ക്കും ഒരു പ്രതിരോധമൂല്യമുണ്ട്. ഏത ...
പടിയിറങ്ങാത്ത ഒരുവളെക്കുറിച്ച്‌ വേദനകളുടെ ഘോഷയാത്രകള്‍ തന്ന പകപ്പിലും പിടച്ചിലിലുംപെട്ട് അക്ഷരങ്ങളെ നെഞ്ചോട് ചേര്‍ക്കുന്ന പ്രിയ എ.എസ്സിന്റെ വിമൂകമാം വരികള്‍...  ഒരക്ഷരം എഴുതാനാകാതെ ഞാന്‍ പിടഞ്ഞ ഒരുവര്‍ഷക്കാലം. നട്ടെല്ല്, പിണങ്ങിനുറുങ്ങിപ്പോയിരുന്നു. 2015 ഏപ്രില്‍ മുതല്‍ 2016 ജൂണ്‍ വരെ ആശുപതികള്‍ എന്നെ വിഴുങ്ങുകയും ഞാന്‍ ഗുളികകള്‍ വിഴുങ്ങുകയും ചെയ്തു. ഇനിയും ഞാന്‍ എണീറ്റിരിക്കും എന്ന് എന്റെ മകനുമാത്രമേ ഉറപ്പുണ്ടായിരുന്നുള്ളൂ.വേദനകളുടെ ഘോഷയാത്രകള്‍ തന്ന പകപ്പിലും പി ...
അകലങ്ങളില്‍ അലിഞ്ഞുപോയവര്‍ ആത്മഹത്യയെക്കുറിച്ച് അസാധാരണമായൊരു പുസ്തകം  മനോരോഗങ്ങളുടെ നിഗൂഢതകളിലേക്കു നടന്നുപോയ അജ്ഞാത മനുഷ്യരുടെ എഴുതപ്പെടാത്ത കഥകള്‍. എല്ലാവരും മരണത്തിന്റെ തണുപ്പിലേക്കാണ് നടന്നുപോയത്. അവരുടെ ഉള്ളകങ്ങള്‍ നീറുന്ന ചൂളകളായിരുന്നു. ഇതിലെ ഓരോ കഥയും അസ്വാരസ്യതയുടെ കൊടുങ്കാറ്റായി മാറുന്നു. വായനക്കാരന്റെ മനോനിലകളിലേക്ക് ഒരു നെരിപ്പോട് പോലെ അവ നീറി പടരുന്നു. പാരനോയ്ഡ് സ്‌കിസോഫ്രീനിയ, ഫോബിയ, സംഘര്‍ഷവ്യാധി തുടങ്ങിയ മനോരോഗവിശകലനങ്ങളെ അര്‍ത്ഥപൂര് ...