Blog : ഇസ്താംബൂള്‍ ഇസ്താംബൂള്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

ഇസ്താംബൂള്‍ ഇസ്താംബൂള്‍

ബീഭത്സമായ അധോലോകവാഴ്ചയുടെ മര്‍ദ്ദനമുറകള്‍ വെളിപ്പെടുത്തുന്ന പുസ്തകം. ഇതിലെ കഥാപാത്രങ്ങള്‍ ആരും പുറംലോകം കാണുന്നില്ല. ഭൂഗര്‍ഭത്തിലുള്ള ഒരു ഇടുങ്ങിയ ഇരുട്ടറയില്‍ അകപ്പെട്ട മനുഷ്യരുടെ കഥ, അസാധാരണമായ രീതിയില്‍ സ്പര്‍ശങ്ങളുടെയും ശ്രവണങ്ങളുടെയും ഭാവനകളുടെയും അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തിയ നോവല്‍. പീഡനമുറിയില്‍ അകപ്പെട്ടതെങ്ങനെ എന്ന കഥ ഓരോരുത്തരും ഓരോരോ അധ്യായങ്ങളിലായി പറഞ്ഞുവെക്കുന്നു. വ്യവസ്ഥാപിത ഭരണത്തിനെതിരെ, കൊടുംഅനീതികള്‍ക്കെതിരെ പോരാടുന്ന രഹസ്യസംഘടനയിലുള്ളവര്‍, പരസ്പരം അറിയുമെങ്കിലും നേരില്‍ കാണാത്തവര്‍. തടവറയുടെ ഇരുട്ടറയില്‍ അവര്‍ അനുഭവിക്കുന്ന സമാനതകളില്ലാത്ത കൊടുംപീഡനങ്ങളുടെ കഥ, 'ഇസ്താംബൂള്‍ ഇസ്താംബൂള്‍.'

ഇസ്താംബൂള്‍ ഇസ്താംബൂള്‍
ബുറാന്‍ സോന്മെസ്



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
സൈബർ ക്രൈം പോര്‍ണോഗ്രാഫി, ഓണ്‍ലൈന്‍ മോഷണങ്ങള്‍, മയക്കുമരുന്ന് വില്പന, ചൂതാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ ഭീകരവാദം, ഡെത്ത് ഗെയിം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സൈബര്‍ കാലഘട്ടമാണിത്. അവയെ വേണ്ടവിധം അറിയാനുള്ള വായനക്കാരന്റെ ആകാംക്ഷയാണ് ഈ കൃതി. വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം. ...
ആത്മഹത്യ കഥകൾ     ഈ പുസ്തകം വെറും ഒരു കഥാസമാഹാരമല്ല. അതിസങ്കീര്‍ണമായ മാനസികവിഷമങ്ങള്‍ അനുഭവിക്കുന്നവരുടെ കഥകള്‍ മനശ്ശാസ്ത്ര കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. വ്യത്യസ്തരായ ആറ് കഥാപാത്രങ്ങള്‍. ആറ് കഥകള്‍. താളം തെറ്റിയ മനുഷ്യമനസ്സുകളാണ് വിഷയം.    ആത്മഹത്യാശ്രമം പലപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മൗനരോദനങ്ങളാണ്. നിഷ്ഫലമായ അതിജീവനശ്രമങ്ങളുടെ ദാരുണ അന്ത്യവും. ജീവിച്ചുകൊതിതീരാത്ത ഒരാളുടെ വേദനാജനകമായ അന്ത്യമാണ് സംഭവിക്കുക. വ്യക്തികള ...
കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് കോഴിക്കോടൻ സ്മാരകസമിതിയുടെ കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് നൽകുമെന്ന് സെക്രട്ടറി പി.ആർ.നാഥൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നീലന്റെ 'സിനിമ  സ്വപ്നം ജീവിതം' എന്ന കൃതിക്കാണ് പുരസ്കാരം. 10,001 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 20 ന് 5.30 ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ശ്രീകുമാരൻ തമ്പി പുരസ്‌കാരം നൽകും. ...