Blog : നിരൂപണ രചനാ മത്സരം - Green Books India Pvt Ltd - Publishers of Quality Books In Kerala

നിരൂപണ രചനാ മത്സരം

തൃശൂര്‍ ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രീന്‍ ബുക്‌സ് നിരൂപണ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച താഴെ കൊടുത്തിട്ടുള്ള പുസ്തകങ്ങളില്‍ നിന്നും ഏതെങ്കിലും ഒരു കൃതി തെരഞ്ഞെടുത്ത് നിരൂപണം തയ്യാറാക്കാവുന്നതാണ്. 10 പേജില്‍ കുറയരുത്. ഒരു പുറം മാത്രമേ എഴുതാവൂ. ഒരു സ്‌കൂളില്‍നിന്ന് എത്ര വിദ്യാര്‍ത്ഥികള്‍ക്കു വേണമെങ്കിലും പങ്കെടുക്കാം.സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യ പത്രത്തോടൊപ്പമാണ് രചനകള്‍ അയയ്‌ക്കേണ്ടത്.

1. അമ്മമരം - സോഹന്‍ലാല്‍ 
2. മുറിവോരം - വനിത വിനോദ്
3. ചന്ദ്രജീവി - റഷീദ് പാറയ്ക്കല്‍
4. ഒരു സ്‌കൗട്ടിന്റെ ആത്മകഥ - ചന്ദ്രന്‍ പൂച്ചക്കാട്
5. ഉമ്മിണി വല്ല്യ ബഷീര്‍ - കിളിരൂര്‍ രാധാകൃഷ്ണന്‍
6. നമുക്കും സിനിമയെടുക്കാം - പി.കെ.ഭരതന്‍
7. ഇടവഴി പച്ചകള്‍ - സി. രാജഗോപാലന്‍
8. കാട്ടിലും മേട്ടിലും- ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായ. (വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍)
9. കണ്ടല്‍ക്കാട് - എസ്. മഹാദേവന്‍ തമ്പി
10. പ്രിയപ്പെട്ട ലിയോ - വേണു വി ദേശം

ഒന്നാം സമ്മാനം 5000 രൂപ-ട്രോഫി
രണ്ടാം സമ്മാനം 3000 രൂപ-ട്രോഫി
മൂന്നാം സമ്മാനം 2000 രൂപ-ട്രോഫി

സമ്മാനം ലഭിക്കുന്ന വിദ്യാര്‍ത്ഥിയുടെ സ്‌കൂളിന് യഥാക്രമം 10000, 7000, 5000 രൂപ മുഖവില വരുന്ന പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കുന്നു.
രചനകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31, 2017.

വിശദവിവരങ്ങള്‍ക്ക്,
മൊബൈല്‍: 9946134999, 8589095308

രചനകള്‍ ലഭിക്കേണ്ട വിലാസം:
ഗ്രീന്‍ ബുക്‌സ്
എം.ജി.റോഡ്, ബ്രഹ്മസ്വം മഠം ബില്‍ഡിംഗ്,
തൃശ്ശൂര്‍ - 680 001

ഡി.പി.ഐ. ശ്രീ. കെ.വി.മോഹന്‍ കുമാര്‍ ഐ.എ.എസ്. (രക്ഷാധികാരി)

വിധികര്‍ത്താക്കള്‍
ഡോ. കെ. കൃഷ്ണകുമാരി (പ്രിന്‍സിപ്പാള്‍, വിവേകാനന്ദ കോളേജ്, കുന്നംകുളം)
ശ്രീ വി.ബി.ജ്യോതിരാജ് (കഥാകൃത്ത്, എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ്)
ഡോ. വി.ശോഭ (സീനിയര്‍ സബ് എഡിറ്റര്‍, ഗ്രീന്‍ ബുക്‌സ്),Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
ഗ്രീന്‍ബുക്‌സിന്റെ രണ്ട് അന്താരാഷ്ട്ര എഴുത്തുകാര്‍ ഷാര്‍ജ ബുക്‌ഫെയറില്‍ സിനാന്‍ അന്‍തൂണും ബുറാന്‍ സോന്മെസുംഷാര്‍ജ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഇപ്രാവശ്യം ഗ്രീന്‍ബുക്‌സ് പവലിയന്‍ സന്ദര്‍ശിച്ച  പ്രമുഖരുടെ കൂട്ടത്തില്‍ രണ്ട് പ്രശസ്ത അന്താരാഷ്ട്ര എഴുത്തുകാര്‍ ഉണ്ടായിരുന്നു. ഗ്രീന്‍ബുക്‌സിന്റെ എഴുത്തുകാര്‍ എന്ന വിശേഷണത്തിനുകൂടി അര്‍ഹരായവര്‍. അറബി സാഹിത്യത്തിലെ അറിയപ്പെടുന്ന കവിയും വാഗ്മിയും നോവലിസ്റ്റുമായ രണ്ട് പേര്‍. സിനാന്‍ അന്‍തൂണും ബുറാന്‍ സോന്മെസും. ഏറ്റവും സന്തോഷവും വിസ്മ ...
ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ... മൂന്നാംഭാഗം ജീവിതത്തിന്റെ അനുസ്യൂതമായ സഞ്ചാരവേളയില്‍ കണ്ടുമുട്ടിയവര്‍, പരസ്പരം ഒന്നിച്ചുചേര്‍ന്നവര്‍ പിന്നെ എവിടെയെല്ലാമോ പിരിഞ്ഞുപോകുന്നു. അവരുടെ വിഷാദങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമൊപ്പം നമ്മളും ഒന്നിച്ചുചേരുന്നു. അവരോടൊപ്പം പല വഴികളിലൂടെ സഞ്ചരിക്കുന്നു. അനേകം മുഖങ്ങള്‍ നമുക്കു മുന്നില്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി പ്രത്യക്ഷപ്പെട്ട് അകന്നുപോവുകയാണ്. പരസ്പരം സ്‌നേഹം പങ്കുവെച്ച് വേദനിച്ചു നീറുന്നവര്‍. ആരുടെയൊക്കെയോ ഭയത്ത ...
ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍ പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച ...