Blog : ചേറാപ്പായിക്കഥകള്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

ചേറാപ്പായിക്കഥകള്‍

ദി ഇന്സെപ്പറബിള്സ് - സി.വി. ശ്രീരാമന്

തൊള്ളായിരത്തിനാല്‍പ്പത്തിയേഴിലാണ് ഐപ്പിനെ കാണുന്നതും അടുക്കുന്നതും, അന്നാണ് പെരുമ്പിലാവ് ടി.എം.എച്ച്.എസ്സില്‍ പത്താം ക്ലാസില്‍ വന്ന് ഐപ്പ് ചേരുന്നത്. ഞാനും ഐപ്പും ഒന്നിച്ചിരുന്ന് പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. ഞാന്‍ അന്നേ കമ്യൂണിസ്റ്റാണ്. ഐപ്പിനെ ഇന്ന് അമ്പത്തിയേഴുവര്‍ഷം പിന്നിട്ടിട്ടും എനിക്ക് കമ്യൂണിസ്റ്റാക്കാന്‍ കഴിഞ്ഞില്ല. അതുപോലെ ഐപ്പിന് എന്നെ കമ്യൂണിസ്റ്റല്ലാതാക്കാനും കഴിഞ്ഞില്ല. അതിന്റെ കാരണം ഐപ്പ് രാഷ്ട്രീയത്തിലില്ലെങ്കിലും സഭാകാര്യങ്ങളില്‍ തികഞ്ഞ വിപ്ലവകാരികളുടെ ഒരു പരമ്പരയില്‍പ്പെട്ടു എന്നതുതന്നെ. ഐപ്പ് വളരെ സമ്പന്നമായ ഒരു കുടുംബത്തിലെ അവകാശിയാണ്. അവര്‍ വലിയങ്ങാടി എന്നു പറയുന്ന ക്രിസ്ത്യന്‍ പോഷ് റെസിഡന്‍ഷ്യല്‍ സ്ഥലത്താണ് താമസിച്ചിരുന്നത്. കുതിരാന്‍മലയില്‍പ്പോലും ഭൂസ്വത്തുക്കളുണ്ടായിരുന്നു. 

സഭാ കാര്യങ്ങളില്‍ വൈ.എം.സി.എ.യുടെ നടത്തിപ്പില്‍ വരെ ഇടങ്കോലിട്ടിരുന്നു. ഐപ്പിന്റെ പ്രപിതാമഹന്മാര്‍ സാധാരണ അങ്ങാടിക്കാരും പട്ടക്കാരുമായി നിരന്തരം വഴക്കിടുന്നവരുമായിരുന്നു. അവര്‍ മറ്റുള്ളവരെ വകവയ്ക്കാറില്ല: മറ്റുള്ളവര്‍ ഇങ്ങോട്ടും.

ഏതോ വംശാവലിയിലെ ഏതോ മുന്‍ഗാമി അന്നത്തെ കൊച്ചി മഹാരാജാവിന് തിരുമുല്‍ക്കാഴ്ച്ച വച്ച് സ്വന്തമായി പ്രാര്‍ത്ഥിക്കാന്‍ ഒരിടവും അവരെങ്ങാനും ശവം മറവുചെയ്യാന്‍ പള്ളിമൂല തരാതിരുന്നാല്‍ എന്തു വേണമെന്നു കണ്ട് സ്വന്തമായൊരു ശവക്കോട്ടയും കൈവശപ്പെടുത്തി. മാര്‍ത്തോമ്മാസഭയ്ക്ക് ശവക്കോട്ട വേറെയുണ്ടെങ്കിലും ഇതൊരു കുടുംബ ശവക്കോട്ടയായിരുന്നു. കേരളത്തില്‍ മറ്റെവിടെയെങ്കിലും ക്രിസ്ത്യാനികള്‍ക്ക് കുടുംബ ശവക്കോട്ടയുള്ളതായി അറിവില്ല. പാറമേല്‍ക്കുടുംബത്തിനു മാത്രമേയുള്ളൂ എന്നാണു തോന്നുന്നത്. ഗുരുവായൂര്‍ റൂട്ടില്‍ റോഡരികില്‍ സ്ഥിതിചെയ്യുന്ന കണ്ടാണത്തുപള്ളി പാറമേല്‍ത്തറവാട്ടുകാരുടെ സ്വന്തം പള്ളിയും സ്വന്തം ശവക്കോട്ട യുമാണ്. പള്ളിയിപ്പോള്‍ സഭയ്ക്കു കൊടുത്തു. ഭദ്രാസനം മെത്രാന്റെ അരമന. ശവക്കോട്ട ഇന്നും സ്വന്തം തറവാട്ടുകാര്‍ക്കു മാത്രം.പാറമേല്‍ത്തറവാട്ടുകാര്‍ സാഹിത്യാസ്വാദകരും സംഗീതജ്ഞരുമായി രുന്നു. അവര്‍ക്ക് മണക്കുളം, ചെറളയം, കക്കാട് സ്വരൂപം തുടങ്ങിയ രാജാക്കന്മാരുമായി അടുത്ത സുഹൃദ്ബന്ധം ഉണ്ടായിരുന്നു. 

ആ കുടുംബത്തില്‍ വാദ്യോപകരണ വിദഗ്ദ്ധരുമുണ്ടായിരുന്നു. കുന്നംകുളത്തെ അതിവാദ്യോപകരണവിദഗ്ദ്ധരില്‍ചിലര്‍ പാറമേല്‍ക്കുടുംബത്തില്‍പ്പെട്ടവരായിരുന്നു. കുന്നംകുളത്തെ ആദ്യത്തെ അറിയപ്പെടുന്ന അച്ചുകൂടം പാറമേല്‍ത്തറവാട്ടു കാരുടേതായിരുന്നു. കൃത്യമായിനാക്കു വടിക്കുന്നവര്‍ക്കേ പ്രസ്സിന്റെ പേര് ഉച്ഛരിക്കാനാകൂ. പ്രസ്സിന്റെ പേര് വിദ്യാരത്‌നപ്രകാശിനിഅച്ചുകൂടം എന്നായിരുന്നു. കൈക്കുളങ്ങര രാമവാരിയരുടെ ഒട്ടേറെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പകര്‍പ്പവകാശം മുദ്രപ്പത്രത്തില്‍ വാങ്ങിയിരുന്നു.പ്രസിദ്ധീകരിച്ചോ എന്തോ. പിന്നീടത് എസ്.ടി. റെഡ്യാര്‍ ആന്റ് സണ്‍സിനു വിറ്റു. ഐപ്പ് പാറമേലാണ് കൈക്കുളങ്ങര രാമവാരിയരുടെകൃതികളുടെ പകര്‍പ്പ വകാശത്തിന്റെ കോപ്പി കേരള സാഹിത്യ അക്കാദമിക്കു നല്‍കിയത്.

ഇത്രയും പറഞ്ഞത് ആ കുടുംബം കുന്നംകുളം അങ്ങാടിയിലെ മറ്റു ക്രിസ്ത്യന്‍ കുടുംബങ്ങളില്‍നിന്ന് എത്രയോ വ്യത്യസ്തമാണ് എന്ന് അറിയിക്കാനാണ്. കുന്നംകുളം ക്രിസ്ത്യാനികളില്‍ റാഷണലിസ്റ്റുകള്‍വിരള മല്ല. ആലത്തൂരിലെ സിദ്ധാശ്രമത്തിലെ സ്വാമിനിക്ക് ഒരമ്പലം പണിതപ്പോള്‍ കൈയയച്ച്സംഭാവന ചെയ്തത് കുന്നംകുളം ക്രിസ്ത്യാനികളായിരുന്നു. ആ മന്ദിരത്തിന്റെ ചുമരില്‍ അത്രേഖപ്പെടുത്തിയത് ഇന്നും കാണാം. കുന്നംകുളത്ത് ഐപ്പിന്റെ അപ്പന്‍ പാറമേല്‍ ഇട്ടൂപ്പിന്റെനേതൃത്വത്തിലുള്ള റാഷണലിസ്റ്റുകള്‍ക്ക് ചില സ്വതന്ത്രതര്‍ജ്ജമകള്‍ ഉണ്ടായിരുന്നു.Man Proposes God Disposes എന്നതിന്റെ തര്‍ജ്ജമ-മനുഷ്യന്‍ പടിവാതില്‍ തുറന്നുവയ്ക്കുന്നു,ദൈവം വേലിചാടിവരുന്നു. ഐപ്പിന്റെ ഉപ്പാപ്പന്‍ പാറമേല്‍ ഐപ്പ് വക്കീല്‍ തിരഞ്ഞെടുപ്പിനുനിന്നപ്പോള്‍ എതിര്‍സ്ഥാനാര്‍ഥികളില്‍ ഒരാള്‍ ഒരു പ്രസ്താവന ഇറക്കി. എനിക്കെന്നും സാധുക്കളോട്അപാരമായ കരുണയുണ്ടായിരുന്നു. ഞാന്‍ ചെറുപ്പത്തില്‍ വീട്ടില്‍നിന്ന് ആരും കാണാതെ അരികക്കും. എന്നിട്ട് സാധുക്കള്‍ക്കു കൊടുക്കും. അതിന് ഐപ്പിന്റെ അപ്പന്റെ മറുപടി. അരികക്കും എന്നതു ശരി. പക്ഷേ, ആര്‍ക്കുകൊടുക്കും എന്നതിനെപ്പറ്റി തര്‍ക്കമുണ്ട്. 

1949-50 കാലങ്ങളില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നു. എന്നാലും ഞാന്‍അറിയപ്പെട്ടിരുന്നത് സജീവപ്രവര്‍ത്തകനായ കമ്യൂണിസ്റ്റുകാരനായാണ്. തൃശൂര്‍ സെന്റ് തോമസ്കോളേജില്‍ ഐപ്പും ഞാനും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. അന്ന് കോളേജില്‍ നീണ്ടുനിന്നഒരു വിദ്യാര്‍ത്ഥിസമരമുണ്ടായി. ആ സമരത്തിന്റെ അവസാന നാളുകളില്‍ സമരക്കാരല്ലാത്ത വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറി. സമരക്കാരായ ഞങ്ങള്‍ക്ലാസില്‍ക്കയറി വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങള്‍ വലിച്ചുകീറി. അക്കൂട്ടത്തില്‍ ഞാന്‍ഐപ്പിന്റെ പുസ്തകങ്ങളും വലിച്ചുകീറി. ഐപ്പിന്റെ വീട്ടില്‍ ഇന്നലെ 'കലാകൗമുദി'ക്കുവേണ്ടിഒരു ഇന്റര്‍വ്യൂവിനു പോയിരുന്നു. 

കൂടെ കൗമുദിയുടെ തൃശൂര്‍ ബ്യൂറോയിലെ സി.എം. കൃഷ്ണനും ഒരു ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. ഐപ്പും ആ രംഗം ഓര്‍ത്തു. ക്ലാസിലേക്കു കയറിവരുന്നസമരക്കാരുടെ ഒപ്പമുള്ള ഇവന്റെ മോന്ത കണ്ടാല്‍ ഭയപ്പെടും. പിശാചിന്റെ പോലെ...അന്ന് അക്കിക്കാവ് ഭാഗത്ത് എല്ലാവരുടെയും അഭ്യുദയകാംക്ഷിയായി പ്രവര്‍ത്തിച്ചിരുന്നഒരു മനുഷ്യനുണ്ടായിരുന്നു. പേര് ഓര്‍ക്കുന്നില്ല. പക്ഷേ, അയാള്‍ ഷര്‍ട്ടിന്റെ മീതെയാണ്മുണ്ടുടുത്തിരുന്നത് എന്നോര്‍ ക്കുന്നു. അയാള്‍ ഒരുദിവസം ഐപ്പിന്റെ പുലിക്കപ്പാറ എസ്റ്റേറ്റിലേക്കുനിരങ്ങി നിരങ്ങി വന്നു. എന്നിട്ടൊരു സ്വകാര്യം പറഞ്ഞു. ആ ചെറുതുരുത്തി വേല പ്പന്റെമോനു ണ്ടല്ലോ, ശ്രീരാമന്‍. ബാലനെന്നാ വിളിക്കാ. അവന്‍ മുഴുത്ത കമ്യൂണിസ്റ്റുകാരനാ.പിടിക്കാന്‍ വാറണ്ട് ഉണ്ടെന്നാ കേട്ടത്. ഇബടത്തെ കുട്ട്യേ അവന്റെ കൂടെ വിടുമ്പോ സൂക്ഷിക്കണം.ഐപ്പിന്റെ അപ്പന്‍ പറഞ്ഞു. അവന് വലിയ രാഷ്ട്രീയമില്ലെങ്കിലും മറ്റു പല കാര്യങ്ങളിലുംതീവ്രവാദിയാണ്. ഐപ്പിന്റെ അപ്പനാണ് റബേക്ക, മേരികോര്‍ലിയുടെ പുസ്തകങ്ങള്‍, നെല്‍സണ്‍,നെപ്പോളിയന്‍ അതുപോലെ അനേകം പുസ്തകങ്ങള്‍ എന്നെയും ഐപ്പിനെയും കൊണ്ട് വായിപ്പിച്ചത്.ഐപ്പിന്റെ അപ്പന്‍ സ്ഥിരമായി ബ്ലിറ്റ്‌സ് വാരിക വരുത്തിയിരുന്നു. ഇങ്കര്‍സോള്‍ തുടങ്ങിയഅഗ്‌നോസ്റ്റിക് എഴുത്തുകാരുടെ ആരാധകനായിരുന്നു ഐപ്പിന്റെ അപ്പന്‍. ആ മനുഷ്യനോടു പറഞ്ഞവാക്കുകള്‍ ഇന്നും എന്ത് ആവേശ ത്തോടെയാണ് ഓര്‍ക്കുന്നത്. ശ്രീരാമനെ മാത്രമല്ല, ശ്രീരാമന്റെഅച്ഛന്‍ ചെറുതുരുത്തി വേലപ്പനെയും എനിക്കറിയാം. ഞങ്ങള് കൊളംബില് വച്ചേ പരിചയക്കാരായിരുന്നു.അവന് വാറണ്ട് ഇണ്ടെങ്കി അവനെ പിടിച്ചുകൊണ്ടുപോകും. എന്റെ മോന് വാറണ്ട് ഇണ്ടെങ്കിലല്ലേഅവനെ പിടിക്കൂ? ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് ഇനി ഇവിടെ വരരുത്.'

ഐപ്പിന്റെ അപ്പനെപ്പറ്റി കുറച്ചുകൂടി പറയാന്‍ എനിക്കു തോന്നുന്നു. വളരെ കട്ടിയുള്ളകട്ടമീശ. അന്ന് കുന്നംകുളത്തുകാര്‍ക്ക് കൊമ്പന്‍മീശയാണു പതിവ്. അവിടത്തുകാര്‍ പറയും,കൊമ്പന്‍മീശയുള്ളവര്‍ ഭാഗ്യവാന്മാര്‍. എന്തെന്നാല്‍ അരിക്കാത്ത കള്ള് അവര്‍ക്കുള്ളത്.ഐപ്പിന്റെ അപ്പന്‍ സദാ സമയവും പൊടിവലിച്ചുകൊണ്ടിരിക്കും. പരന്ന വായന. ഒരിക്കലും ഞങ്ങളുടെകുന്നംകുളം ക്രിസ്ത്യന്‍ ലുക്ക് ഇല്ലാതിരുന്ന മനുഷ്യന്‍. വാക്കിലും പ്രവൃത്തിയിലും.കോഴിപ്പുറത്ത് മാധവമേനോന്റെ ഫോട്ടോയും ഐപ്പിന്റെ അപ്പന്റെ ഫോട്ടോയും അടുത്തടുത്തുവച്ചാല്‍രണ്ടുപേരും സഹോദരങ്ങളാണെന്നേ തോന്നൂ. ഐപ്പിന്റെ അപ്പന്റെ സംഭാഷണം അതീവ സിനിക്കലാണ്.കടുത്ത പ്രമേഹം വന്ന് മദ്രാസില്‍ വച്ച് ഒരു കാല്‍ മുറിക്കേണ്ടിവന്നു. മുറിക്കാന്‍ കൊണ്ടുപോകുമ്പോഴും തിരികെ വന്ന് ബോധം വന്നപ്പോഴും സംഭാഷണം സിനിക്കല്‍ തന്നെ. ഇതു കേള്‍ക്കാന്‍കട്ടിലിനു ചുറ്റും മലയാളി ഡോക്ടര്‍മാരും നേഴ്‌സുമാരും നില്‍ക്കുമായിരുന്നു. ഐപ്പിന്റെഅപ്പന്‍ മരിക്കുമ്പോള്‍ ഞാന്‍ ആന്തമാനിലായിരുന്നു. ഐപ്പ് പറയുന്നത് അവന്റെ അപ്പനെ അവസാനമായികാണാന്‍ ചെന്നത് എന്റെ അച്ഛനാ യിരുന്നുവെന്നാണ്. വിചിത്രമെന്നു പറയട്ടെ, എന്റെ അച്ഛനെ അവസാന നിമിഷങ്ങളില്‍ കാണാന്‍ വന്നത് ഐപ്പായിരുന്നു. എന്റെ അമ്മ മരിച്ചപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത് ഐപ്പായിരുന്നു. അവന്റെകാറിലാണ് അമ്മയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നത്.കുറച്ചു വഴിമാറിപ്പോയി. ക്ഷമിക്കണം. ഇനി വീണ്ടും അമ്പതുകളിലേക്കു വരാം. അന്ന് ഐപ്പ്അക്കിക്കാവ് മെയിന്‍ റോഡില്‍നിന്ന് അതിവിജനവും പ്രാകൃതവുമായ ഒരു വഴിയിലൂടെയാണ് പുലിക്കപ്പാറ എസ്റ്റേറ്റിലെ കൊച്ചു വീട്ടിലേക്കു ചെല്ലുക. (ഇന്ന് ഈ എസ്റ്റേറ്റ്ഇല്ല. അവിടെ ഒരുഎഞ്ചിനീയറിംഗ് കോളേജാണ്). അന്ന് അവന് ഇരുപത്തിനാലിഞ്ചുള്ള ഒരു റാലിസൈക്കിള്‍ഉണ്ടായിരുന്നു. ഏതോ ഒരു മുന്‍ഗാമി വാങ്ങിയത്. അന്ന് ഒരു റാലിസൈക്കിള്‍ വാങ്ങാന്‍ മദ്രാസുവരെപോകണം. പിന്നെ കോയമ്പത്തൂരും. (ഇന്ന് ഏതു വിദേശനിര്‍മ്മിത കാറ് കിട്ടാനും കുന്നംകുളത്തുകാര്‍ക്ക്തൃശൂര്‍ പുഴയ്ക്കല്‍പ്പാടം വരെ പോയാല്‍ മതി.) ഏതാണ്ട് ഉച്ചയ്ക്ക് ഐപ്പ് വീട്ടില്‍നിന്നുപുറപ്പെടും. അക്കിക്കാവ് അമ്പലപ്പറമ്പിലെ ഒരു കുങ്കുമമരക്കൊമ്പില്‍ വന്നിരിക്കും. ഞാനുംഅവിടേക്ക് എത്തും. ആ കുങ്കുമമരക്കൊമ്പില്‍ ഇരുട്ടാകുന്നതു വരേക്കും വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കും.ഇന്നും ആ കുങ്കുമ മരം അവിടെയുണ്ട്, കൊമ്പും. ഇരിക്കാനുള്ള സൗകര്യം നഷ്ടപ്പെട്ടിരിക്കുന്നു.അക്കിക്കാവുകാര്‍ക്ക് പിടികിട്ടാത്തൊരു സംഗതി-ഇവറ്റങ്ങള്‍ക്കു രണ്ടിനും പ്രാന്തുണ്ടോ?ആ വെക്കേഷന്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഡിഗ്രിക്കു ചേരാന്‍ തയാറെടുക്കുകയായിരുന്നു. ഞാന്‍മംഗലാപുരത്താണ് ചേരാന്‍  തീരുമാനിച്ചത്. ഐപ്പും ഉടനെ പറഞ്ഞു. ഞാനും വരും. അങ്ങനെഞങ്ങള്‍ മംഗലാപുരത്തു പോയി. അന്ന് ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ഐപ്പിന് ഫറോക്ക്കോളേജില്‍ സീറ്റു കിട്ടിയെന്നറിയിപ്പുമായി പോസ്റ്റ്മാന്‍ വന്നു. ആ കത്ത് ഞങ്ങള്‍ പൂഴ്ത്തി.എന്നിട്ട് ഞങ്ങള്‍ മംഗലാപുരത്തിനു പോയി. An elopement. ഐപ്പിനു വേണ്ടിയിരുന്നത് ബി.കോമാണ്.എനിക്ക് ബി.എ.യും. അന്ന് മംഗലാപുരത്തേക്കുള്ള വണ്ടി ഷൊര്‍ണ്ണൂരില്‍നിന്നാണ് രാത്രിപുറപ്പെടുക. പന്ത്രണ്ടു മണിക്ക്. ഐപ്പ് നന്നായി പാടും. നന്നായി ചിത്രം വരയ്ക്കും. തീവണ്ടിയില്‍പാട്ടുപാടിയും കവിത ചൊല്ലിയും നേരം വെളുപ്പിച്ചു. ഉള്ളാല്‍ നദി കണ്ടതിന്റെ വിസ്മയംഇന്നും മനസ്സിലുണ്ട്. The widest river of the west coast, ഏതോ യാത്രികന്‍ പറഞ്ഞതോര്‍ക്കുന്നു.അന്ന് മംഗലാപുരത്ത് ജഡ്കാവണ്ടികളായിരുന്നു. ജഡ്കാവണ്ടിക്കാര്‍ മുതല്‍ പെട്ടിക്കടക്കാര്‍വരെ നല്ല ഇംഗ്ലീഷിലാണ് സംസാരിച്ചത്. കണ്ടശ്ശാങ്കടവിലുള്ള ജോസഫ് മാഷ്‌ക്കുള്ള കത്തുമായാണ്പോയത്. എനിക്ക് സെന്റ് അലോഷ്യസ് കോളേജില്‍ അഡ്മിഷന്‍ കിട്ടി. 

ഐപ്പിന് അവിടെ അഡ്മിഷന്‍ കിട്ടിയില്ല. ഗവണ്‍മെന്റ് കോളേജിലാണ് കിട്ടിയത്. ജോസഫ് മാഷിന്റെമുന്നില്‍വച്ച് ഞങ്ങള്‍ പൊട്ടിക്കരഞ്ഞു. നിങ്ങളിങ്ങനെ Inseparable ആയി കഴിഞ്ഞാല്‍ പറ്റ്വോ?മാഷ് ചോദിച്ചു. പിന്നീട് ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം തൃശൂര്‍ റൗണ്ടില്‍ക്കൂടിഞാനും ഐപ്പും നടന്നു പോകുന്നതു കണ്ട ജോസഫ്മാഷ് പറഞ്ഞു: Still you are inseparable.ഇനി ഞങ്ങള്‍ രണ്ടുപേരുടെയും എഴുത്തിന്റെ രാശിയിലേക്കു കടക്കാം. ഐപ്പ് പത്താംക്ലാസില്‍പഠിക്കുമ്പോള്‍ 'മങ്ങിയ നിലാവ്' എന്നൊരു കഥ എഴുതിയിരുന്നു. പിന്നീട് എത്രയോ വര്‍ഷത്തിനുശേഷംആ കഥ പബ്ലീഷ് ചെയ്തു. മംഗലാപുരത്ത് ഞങ്ങള്‍ രണ്ടു കോളേജിലാണ് പഠിച്ചിരുന്നത്. എങ്കിലുംകേരളക്ലബ് എന്ന ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഒരേ മുറിയില്‍. അന്ന് മംഗലാപുരത്ത്കേരള സമാജമെന്ന സംഘടന വളരെ സജീവമായിരുന്നു. ആ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒരു ഓണക്കാലത്ത്പൂജ എന്ന നാടകം അരങ്ങേറി. ഐപ്പായിരുന്നു പ്രധാന കഥാപാത്രം. എനിക്ക് ഒരു ഭാഗവതരുടെ റോളും.ഐപ്പിന് പുരസ്‌കാComments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍ പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച് ...
കഴിഞ്ഞ വസന്തകാലത്തില്‍ നമ്മുടെയെല്ലാം പ്രണയമധുരങ്ങളും സ്‌നേഹഭൂപടങ്ങളും ഇക്കഥകളില്‍ നിറഞ്ഞുതുടിക്കുകയാണ്. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങള്‍; മിഴിനീര്‍പ്പൂക്കള്‍. ഭാവാത്മകതയുടെ സ്വപ്നാടനംപോലെ മാസ്മരിക ലയമുള്ള ശൈലി. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയായിരിക്കുമ്പോഴും സുഖവിഷാദങ്ങള്‍ ത്രസിക്കുന്ന ഭാവഗാനങ്ങള്‍ പോലെയുള്ള കഥകള്‍.മലയാളകഥയുടെ ഭാവുകത്വപരിണാമത്തിലെ നിര്‍ണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി തലയെടുപ്പോടെ, വിളക്കുമാടം പോലെ പ്രകാശിക ...
കൈവരിയുടെ തെക്കേയറ്റം ഹൃദയത്തെ മയില്‍പ്പീലികൊണ്ട് തഴുകി കടന്നുപോകുന്ന കഥകള്‍. ചില കഥകള്‍ അസ്ത്രം പോലെ ആഞ്ഞുതറയ്ക്കുന്നു. വര്‍ത്തമാന സാമൂഹിക പരിതസ്ഥിതിയില്‍ പ്രസക്തമായ ഭാവസാന്ദ്രമായ ചാരുതയോടെ പകര്‍ത്തിയിരിക്കുന്നു. സ്ഥലകാലങ്ങളുടെ പ്രഹേളികാനുഭവങ്ങളാണ് പത്മരാജന്‍ കഥകള്‍ എന്നുപോലും വിശേഷിപ്പിക്കാം. വാസ്തവികതയേയും ഭ്രമാത്മകതയേയും ബന്ധിപ്പിക്കുന്ന സൗന്ദര്യശില്പങ്ങളാണവ. മലയാള കഥയില്‍ നവീനമായ ഒരു ഭാവമണ്ഡലം സൃഷ്ടിച്ച പതിനഞ്ച് കഥകളുടെ സമാഹാരം. ഗ്രീന്‍ബുക്‌ ...