Blog : ചൈനീസ് റെസിപ്പി - Green Books India Pvt Ltd - Publishers of Quality Books In Kerala

ചൈനീസ് റെസിപ്പി

  ചൈന ഒരു വലിയ രാജ്യമായതിനാല്‍ ജീവിതരീതിയും ഭക്ഷണക്രമവും ഓരോ ഭാഗത്തും വ്യത്യസ്തമായിരിക്കും. കാലാവസ്ഥ, ചേരുവകളുടെ ലഭ്യത എന്നിവ അനുസരിച്ച് വ്യത്യസ്ത വിഭവങ്ങളാണ് അവര്‍ തയ്യാറാക്കുന്നത്. 

  എങ്കിലും ചൈനയുടെ പ്രാദേശിക ഭക്ഷണക്രമത്തെ പ്രധാനമായും നാലായി തരംതിരിക്കാം: നോര്‍ത്തേണ്‍ (പീക്കിംഗ് സ്റ്റൈല്‍), സതേണ്‍ (കന്റോണീസ് സ്റ്റൈല്‍), ഈസ്റ്റേണ്‍ (ഷങ്ഹായി സ്റ്റൈല്‍), വെസ്റ്റേണ്‍ (സിയാച്ചിന്‍ സ്റ്റൈല്‍). 

  പീക്കിംഗ് സ്റ്റൈല്‍: മുസ്ലീങ്ങള്‍ കൂടുതലുള്ള സ്ഥലമായതിനാല്‍ പോര്‍ക്കിനു പകരം മട്ടണ്‍ ആണ് ഉപയോഗിക്കുന്നത്. മുഖ്യാഹാരം ചോറിനു പകരമായി ഗോതമ്പ്, കോണ്‍ മുതലായവകൊണ്ട് തയ്യാറാക്കുന്ന ബ്രഡ്, ന്യൂഡില്‍സ്, പാന്‍കേക്ക്, ആവിയില്‍ വേവിക്കുന്ന ഡംപ്ലിങ് എന്നിവയാണ്. 

  ഇവിടത്തെ കാലാവസ്ഥ വളരെ കടുപ്പമായതിനാല്‍ മഷ്‌റൂം, വെജിറ്റബിള്‍സ്, ഫ്രൂട്‌സ്, ഇറച്ചി എന്നിവ പ്രിസേര്‍വ് ചെയ്താണ് ഉപയോഗിക്കുന്നത്. കറിക്കൂട്ടുകളായി വെളുത്തുള്ളി, സവാള, മല്ലിയില, ലീക്‌സ്, സെസമിസീഡ്‌സ്, വിനാഗിരി എന്നിവ ധാരാളം ലഭ്യമാണ്. 

  കന്റോണീസ് സ്റ്റൈല്‍: വെളുത്തുള്ളിപോലുള്ള ചേരുവകള്‍ വളരെ കുറച്ചേ ഉപയോഗിക്കാറുള്ളൂ. പകരം കടല്‍ വിഭവങ്ങള്‍. ഇവര്‍ പച്ചക്കറികളുടെ കളറ് പോകാതെ ലൈറ്റായിട്ട് വേവിക്കുന്നു. കഴിവതും സ്റ്റിര്‍ ഫ്രൈ ചെയ്യാതെ ആവിയില്‍ വേവിച്ച്. അരിയാണിവരുടെ മുഖ്യാഹാരം. 

 ഷങ്ഹായി സ്റ്റൈല്‍: ഉയര്‍ന്ന സ്വാദും രുചിയുമുള്ള വിഭവങ്ങളാണിത്. ഇവര്‍ സ്റ്റോക്ക് നിര്‍മ്മിക്കുന്നതിലും ചേരുവകള്‍ മുറിക്കുന്നതിലും ഭക്ഷണം പാകം ചെയ്ത് വിളമ്പുന്നതിലും കൂടുതല്‍ ശ്രദ്ധിക്കുന്നു. പലവിധത്തിലുള്ള പച്ചക്കറികള്‍ ഇവിടെ ലഭിക്കുന്നുണ്ട്. കൂടുതല്‍ ഓയില്‍ ഉപയോഗിച്ച് സ്വാദുള്ള ഭക്ഷണമായി അവയെ മാറ്റുന്നു. 

  സിയാച്ചിന്‍ സ്റ്റൈല്‍: മുഖ്യാഹാരം ചോറും പച്ചക്കറികളുമാണ്. ചിക്കന്‍, പോര്‍ക്ക് എന്നിവ ധാരാളമായും ബീഫ്, ഡക്ക് എന്നിവ വല്ലപ്പോഴും ഉപയോഗിക്കുന്നു. ഇവര്‍ സീ ഫുഡ് ഉപയോഗിക്കുന്നത് കുറവാണ്. 
ചെമ്മീന്‍ ഉപയോഗിക്കാറുണ്ട്. കാശ്മീരി ചില്ലി, സിയാച്ചിന്‍, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, സവാള, സെസ്മി സീഡ്‌സ് എന്നിവ ചേര്‍ത്ത് എരിവുള്ള ഭക്ഷണമാണ് തയ്യാറാക്കുന്നത്.

ലില്ലി ബാബു ജോസ്.



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍ പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച ...
കഴിഞ്ഞ വസന്തകാലത്തില്‍ നമ്മുടെയെല്ലാം പ്രണയമധുരങ്ങളും സ്‌നേഹഭൂപടങ്ങളും ഇക്കഥകളില്‍ നിറഞ്ഞുതുടിക്കുകയാണ്. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങള്‍; മിഴിനീര്‍പ്പൂക്കള്‍. ഭാവാത്മകതയുടെ സ്വപ്നാടനംപോലെ മാസ്മരിക ലയമുള്ള ശൈലി. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയായിരിക്കുമ്പോഴും സുഖവിഷാദങ്ങള്‍ ത്രസിക്കുന്ന ഭാവഗാനങ്ങള്‍ പോലെയുള്ള കഥകള്‍.മലയാളകഥയുടെ ഭാവുകത്വപരിണാമത്തിലെ നിര്‍ണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി തലയെടുപ്പോടെ, വിളക്കുമാടം പോലെ പ്രകാശിക ...
കൈവരിയുടെ തെക്കേയറ്റം ഹൃദയത്തെ മയില്‍പ്പീലികൊണ്ട് തഴുകി കടന്നുപോകുന്ന കഥകള്‍. ചില കഥകള്‍ അസ്ത്രം പോലെ ആഞ്ഞുതറയ്ക്കുന്നു. വര്‍ത്തമാന സാമൂഹിക പരിതസ്ഥിതിയില്‍ പ്രസക്തമായ ഭാവസാന്ദ്രമായ ചാരുതയോടെ പകര്‍ത്തിയിരിക്കുന്നു. സ്ഥലകാലങ്ങളുടെ പ്രഹേളികാനുഭവങ്ങളാണ് പത്മരാജന്‍ കഥകള്‍ എന്നുപോലും വിശേഷിപ്പിക്കാം. വാസ്തവികതയേയും ഭ്രമാത്മകതയേയും ബന്ധിപ്പിക്കുന്ന സൗന്ദര്യശില്പങ്ങളാണവ. മലയാള കഥയില്‍ നവീനമായ ഒരു ഭാവമണ്ഡലം സൃഷ്ടിച്ച പതിനഞ്ച് കഥകളുടെ സമാഹാരം. ഗ്രീന്‍ബുക്‌ ...