Blog : സലാല സലാല - Green Books India Pvt Ltd - Publishers of Quality Books In Kerala

സലാല സലാല

ഒമാനിലെ സലാല പ്രദേശത്തു കുടിയേറിയ മലയാളികളുടെ ജീവി തത്തെ ആസ്പദമാക്കി വിജയന്‍ പുരവൂര്‍ എഴുതിയ നോവലാണ് സലാല സലാല. കേരളത്തെപ്പോലെ സസ്യശ്യാമളമാണ് സലാല. തദ്ദേശവാസികളായ അറബികളാകട്ടെ ഇന്ത്യന്‍ സമൂഹത്തെ സൗഹാര്‍ദ്ദപരമായി കാണുന്നവരാണ്. അങ്ങനെ യൊരു പ്രവാസത്തില്‍ നമ്മുടെ നാട്ടുകാര്‍ എങ്ങനെ ജീവിക്കുന്നു എന്നും അവരുടെ സംഘര്‍ഷങ്ങള്‍ ഏതെല്ലാം തലങ്ങളില്‍ കടന്നുവരുന്നു എന്നും ഈ നോവല്‍ വിലയിരുത്തുന്നു. എഴുത്തു കാരനെന്ന നിലയില്‍ കൃതഹസ്തനായ വിജയന്‍ പുരവൂരിന്റെ തൂലികയില്‍ സലാലയിലെ മലയാളിജീവിതത്തിന്റെ ദുരന്ത മുഹൂര്‍ത്തങ്ങള്‍ വളരെ മനോഹരമായി ആലേഖനം ചെയ്തിരി ക്കുന്നു. അവിടെ തങ്ങള്‍ ജീവിക്കുന്നു എന്നതിനപ്പുറംമൈലുകള്‍ ക്കപ്പുറത്ത് മറ്റൊരു ഭൂഖണ്ഡത്തില്‍ ജീവിക്കുന്ന തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷിതത്വബോധമാണ് ഓരോ മലയാളി യുടേയും ആന്തരിക സംഘര്‍ഷമായി ഭവിക്കുന്നത്. മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യകാല രേഖകളെന്ന നിലയില്‍ ഈ നോവല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

  സലാല - ചരിത്രരേഖകള്‍

 ഒരു കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തെ തുടര്‍ന്ന് എഴുപതുകളില്‍ ബ്രിട്ടീഷ് അധികാരികളില്‍  നിന്ന് മോചിപ്പിക്കപ്പെട്ട തെക്കന്‍ യെമന്‍. അതിനോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് ഒമാനിലെ സലാല. അതിര്‍ത്തിക്കപ്പുറത്തെ സഹവാസം മൂലം സലാലയിലെ  പ്രധാന ഗോത്രവംശജരായ ദുഫാറികള്‍ക്കിടയില്‍ അസ്വസ്ഥത പടരു കയും അവര്‍ ഒമാനിലെ രാജകീയ ഭരണകൂടത്തിനെതിരെ കലാപ സ്വഭാവത്തോടെ സംഘടിക്കുകയും ചെയ്ത ഒരു ചരിത്രമുണ്ട്. തുടര്‍ന്ന് സലാലയിലെ ബ്രിട്ടീഷ് ക്യാമ്പുകള്‍ കൂടുതല്‍ സുശക്ത മാവുകയും ഷാ പഹ്‌ലവിയുടെ ഇറാന്‍സേന ഒമാനെ തുണയ്ക്കാ നെത്തുകയുമുണ്ടായി എന്നത് ചരിത്രരേഖകളാണ്. ഏതാണ്ട് ആ കാലത്തുതന്നെ ബ്രിട്ടീഷ് അധികാരികളുടെ സഹായത്തോടെ ഭരണാധികാരിയായ തന്റെ പിതാവിനെ മാറ്റി മകനായ ഖബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് ഒരു കൊട്ടാര വിപ്ലവത്തിലൂടെ അധികാരം കയ്യടക്കുകയും ചെയ്തു. ഇന്ത്യന്‍ തീരങ്ങളുമായി ചരിത്ര പരമായിത്തന്നെ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു രാജ്യമാണ് സലാല ഉള്‍പ്പെടുന്ന ഒമാന്‍. മക്ക സന്ദര്‍ശനം കഴിഞ്ഞെത്തിയ  ചേരമാന്‍ പെരുമാളിന്റെ ആകസ്മിക നിര്യാണം സലാലയില്‍ വെച്ചായിരുന്നു എന്നതും പെരുമാളിന്റെ ശവകുടീരം സലാലയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതും ഈ പ്രദേശ ത്തിന്റെ  പൗരാണിക കേരളീയ ബന്ധം വെളിവാക്കുന്നു. 



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍ പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച് ...
കഴിഞ്ഞ വസന്തകാലത്തില്‍ നമ്മുടെയെല്ലാം പ്രണയമധുരങ്ങളും സ്‌നേഹഭൂപടങ്ങളും ഇക്കഥകളില്‍ നിറഞ്ഞുതുടിക്കുകയാണ്. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങള്‍; മിഴിനീര്‍പ്പൂക്കള്‍. ഭാവാത്മകതയുടെ സ്വപ്നാടനംപോലെ മാസ്മരിക ലയമുള്ള ശൈലി. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയായിരിക്കുമ്പോഴും സുഖവിഷാദങ്ങള്‍ ത്രസിക്കുന്ന ഭാവഗാനങ്ങള്‍ പോലെയുള്ള കഥകള്‍.മലയാളകഥയുടെ ഭാവുകത്വപരിണാമത്തിലെ നിര്‍ണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി തലയെടുപ്പോടെ, വിളക്കുമാടം പോലെ പ്രകാശിക ...
കൈവരിയുടെ തെക്കേയറ്റം ഹൃദയത്തെ മയില്‍പ്പീലികൊണ്ട് തഴുകി കടന്നുപോകുന്ന കഥകള്‍. ചില കഥകള്‍ അസ്ത്രം പോലെ ആഞ്ഞുതറയ്ക്കുന്നു. വര്‍ത്തമാന സാമൂഹിക പരിതസ്ഥിതിയില്‍ പ്രസക്തമായ ഭാവസാന്ദ്രമായ ചാരുതയോടെ പകര്‍ത്തിയിരിക്കുന്നു. സ്ഥലകാലങ്ങളുടെ പ്രഹേളികാനുഭവങ്ങളാണ് പത്മരാജന്‍ കഥകള്‍ എന്നുപോലും വിശേഷിപ്പിക്കാം. വാസ്തവികതയേയും ഭ്രമാത്മകതയേയും ബന്ധിപ്പിക്കുന്ന സൗന്ദര്യശില്പങ്ങളാണവ. മലയാള കഥയില്‍ നവീനമായ ഒരു ഭാവമണ്ഡലം സൃഷ്ടിച്ച പതിനഞ്ച് കഥകളുടെ സമാഹാരം. ഗ്രീന്‍ബുക്‌ ...