Blog : അകലങ്ങളില്‍ അലിഞ്ഞുപോയവര്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

അകലങ്ങളില്‍ അലിഞ്ഞുപോയവര്‍

ആത്മഹത്യയെക്കുറിച്ച് അസാധാരണമായൊരു പുസ്തകം
  മനോരോഗങ്ങളുടെ നിഗൂഢതകളിലേക്കു നടന്നുപോയ അജ്ഞാത മനുഷ്യരുടെ എഴുതപ്പെടാത്ത കഥകള്‍. എല്ലാവരും മരണത്തിന്റെ തണുപ്പിലേക്കാണ് നടന്നുപോയത്. അവരുടെ ഉള്ളകങ്ങള്‍ നീറുന്ന ചൂളകളായിരുന്നു. ഇതിലെ ഓരോ കഥയും അസ്വാരസ്യതയുടെ കൊടുങ്കാറ്റായി മാറുന്നു. വായനക്കാരന്റെ മനോനിലകളിലേക്ക് ഒരു നെരിപ്പോട് പോലെ അവ നീറി പടരുന്നു. പാരനോയ്ഡ് സ്‌കിസോഫ്രീനിയ, ഫോബിയ, സംഘര്‍ഷവ്യാധി തുടങ്ങിയ മനോരോഗവിശകലനങ്ങളെ അര്‍ത്ഥപൂര്‍ണമായി വ്യാഖ്യാനിക്കുന്ന, അമ്പരപ്പിക്കുന്ന ആത്മഹത്യാകഥകള്‍. ഇത്രയും അര്‍ത്ഥപൂര്‍ണവും ഹൃദയസ്പര്‍ശിയുമായ സൈക്യാട്രി രചനകള്‍ മലയാളത്തില്‍ അപൂര്‍വമാണ് ഇതിലെ പല കഥകളും നമ്മെ ജീവിതാവസാനം വരെ വേട്ടയാടിക്കൊണ്ടിരിക്കും തീര്‍ച്ച.



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
സൈബർ ക്രൈം പോര്‍ണോഗ്രാഫി, ഓണ്‍ലൈന്‍ മോഷണങ്ങള്‍, മയക്കുമരുന്ന് വില്പന, ചൂതാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ ഭീകരവാദം, ഡെത്ത് ഗെയിം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സൈബര്‍ കാലഘട്ടമാണിത്. അവയെ വേണ്ടവിധം അറിയാനുള്ള വായനക്കാരന്റെ ആകാംക്ഷയാണ് ഈ കൃതി. വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം. ...
ആത്മഹത്യ കഥകൾ     ഈ പുസ്തകം വെറും ഒരു കഥാസമാഹാരമല്ല. അതിസങ്കീര്‍ണമായ മാനസികവിഷമങ്ങള്‍ അനുഭവിക്കുന്നവരുടെ കഥകള്‍ മനശ്ശാസ്ത്ര കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. വ്യത്യസ്തരായ ആറ് കഥാപാത്രങ്ങള്‍. ആറ് കഥകള്‍. താളം തെറ്റിയ മനുഷ്യമനസ്സുകളാണ് വിഷയം.    ആത്മഹത്യാശ്രമം പലപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മൗനരോദനങ്ങളാണ്. നിഷ്ഫലമായ അതിജീവനശ്രമങ്ങളുടെ ദാരുണ അന്ത്യവും. ജീവിച്ചുകൊതിതീരാത്ത ഒരാളുടെ വേദനാജനകമായ അന്ത്യമാണ് സംഭവിക്കുക. വ്യക്തികള ...
കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് കോഴിക്കോടൻ സ്മാരകസമിതിയുടെ കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് നൽകുമെന്ന് സെക്രട്ടറി പി.ആർ.നാഥൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നീലന്റെ 'സിനിമ  സ്വപ്നം ജീവിതം' എന്ന കൃതിക്കാണ് പുരസ്കാരം. 10,001 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 20 ന് 5.30 ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ശ്രീകുമാരൻ തമ്പി പുരസ്‌കാരം നൽകും. ...