Blog : മറുജീവിതത്തിന്റെ കണ്ണുകള്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

മറുജീവിതത്തിന്റെ കണ്ണുകള്‍

വേദനകള്‍ മറക്കാന്‍ അടച്ചുവെച്ച കണ്ണുകളുടെ പ്രവാസജന്മങ്ങള്‍

    ഗള്‍ഫുകാരന്റെ പലവിധ നഷ്ടങ്ങളെക്കുറിച്ച് പറയുന്നവരാരും കാലത്തിന്റെ കാര്യത്തില്‍ അയാള്‍ക്കു വന്നുപെടുന്ന സ്തംഭനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. തുടര്‍ച്ചകള്‍ അറ്റുപോകുന്ന കാലമാണ് ഗള്‍ഫുകാരന്റെ ഏറ്റവും വലിയ നഷ്ടം. 
ഗള്‍ഫ് മലയാളി ശരീരംകൊണ്ട് ഗള്‍ഫിലും മനസ്സുകൊണ്ട് കേരളത്തിലുമാണ് ജീവിക്കുന്നത്. ഒരാളിന്റെ ശരീരംപോലെതന്നെ പ്രധാനപ്പെട്ടതാണ് ഓര്‍മ്മയും. ഓര്‍മ്മകളുടെ സ്തംഭനം ഒരുതരം മരണമാണ്. അതല്ലെങ്കില്‍ കൂട് വിട്ട് കൂട് മാറലാണ്. നാട്ടില്‍ സ്തംഭിച്ചുനില്‍ക്കുന്ന മനസ്സിനെ മറന്നുള്ള ശരീരത്തിന്റെ നിലനില്പുമത്സരം തീര്‍ച്ചയായും ഒരു യുദ്ധം തന്നെയാണ്, ദാരിദ്ര്യം എന്ന ശത്രുവിനെതിരെയുള്ള സാമ്പത്തികയുദ്ധമല്ലാതെ ഗള്‍ഫ് കുടിയേറ്റത്തിന് വേറെ ഉപമകളില്ല. ഈ ന്യൂനതയില്‍ ഏറെക്കാലം ഗള്‍ഫില്‍ കഴിഞ്ഞ പ്രവാസി നാട്ടില്‍ തിരിച്ചെത്തി ഒന്ന് 'സെറ്റില്‍' ചെയ്യുമ്പോള്‍ നഷ്ടപ്പെട്ട ഓര്‍മ്മകളുടെ കാലസ്തംഭനം അവനെ എല്ലാവിധത്തിലും ശ്വാസംമുട്ടിക്കുന്നു.

    മരുഭൂമിയിലെ ചുട്ട വെയിലിനെ നോക്കി ഞാറ്റുവേലയെപ്പറ്റി പറയുന്നു. ഇളംബ്രൗണ്‍ നിറത്തിലുള്ള മരുഭൂമിയിലെ വരണ്ട മണ്ണിനെനോക്കി നാട്ടിലെ പച്ചവെയിലിനെപ്പറ്റി വാചാലനാകുന്നു.  മരുഭൂമിയിലെ മരീചികപോലെ അവസാനിക്കുന്ന ഒരു മറുജീവിതം!Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍ പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച് ...
കഴിഞ്ഞ വസന്തകാലത്തില്‍ നമ്മുടെയെല്ലാം പ്രണയമധുരങ്ങളും സ്‌നേഹഭൂപടങ്ങളും ഇക്കഥകളില്‍ നിറഞ്ഞുതുടിക്കുകയാണ്. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങള്‍; മിഴിനീര്‍പ്പൂക്കള്‍. ഭാവാത്മകതയുടെ സ്വപ്നാടനംപോലെ മാസ്മരിക ലയമുള്ള ശൈലി. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയായിരിക്കുമ്പോഴും സുഖവിഷാദങ്ങള്‍ ത്രസിക്കുന്ന ഭാവഗാനങ്ങള്‍ പോലെയുള്ള കഥകള്‍.മലയാളകഥയുടെ ഭാവുകത്വപരിണാമത്തിലെ നിര്‍ണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി തലയെടുപ്പോടെ, വിളക്കുമാടം പോലെ പ്രകാശിക ...
കൈവരിയുടെ തെക്കേയറ്റം ഹൃദയത്തെ മയില്‍പ്പീലികൊണ്ട് തഴുകി കടന്നുപോകുന്ന കഥകള്‍. ചില കഥകള്‍ അസ്ത്രം പോലെ ആഞ്ഞുതറയ്ക്കുന്നു. വര്‍ത്തമാന സാമൂഹിക പരിതസ്ഥിതിയില്‍ പ്രസക്തമായ ഭാവസാന്ദ്രമായ ചാരുതയോടെ പകര്‍ത്തിയിരിക്കുന്നു. സ്ഥലകാലങ്ങളുടെ പ്രഹേളികാനുഭവങ്ങളാണ് പത്മരാജന്‍ കഥകള്‍ എന്നുപോലും വിശേഷിപ്പിക്കാം. വാസ്തവികതയേയും ഭ്രമാത്മകതയേയും ബന്ധിപ്പിക്കുന്ന സൗന്ദര്യശില്പങ്ങളാണവ. മലയാള കഥയില്‍ നവീനമായ ഒരു ഭാവമണ്ഡലം സൃഷ്ടിച്ച പതിനഞ്ച് കഥകളുടെ സമാഹാരം. ഗ്രീന്‍ബുക്‌ ...