Blog : ദൂരം വിളിക്കുമ്പോള്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

ദൂരം വിളിക്കുമ്പോള്‍

പ്രവാസകാലത്തിന്റെ നാള്‍വഴികള്‍ ചര്‍ച്ച ചെയ്യുന്ന പുസ്തകം
ബെന്യാമിനും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും വി. മുസഫിര്‍ അഹമ്മദും ഒന്നിച്ചിരുന്ന് പ്രവാസകാലത്തിന്റെ നാള്‍വഴികള്‍ ചര്‍ച്ച ചെയ്യുന്നു. കേരളത്തില്‍നിന്ന് ആദ്യമായി പുറത്തേക്ക് പോയ മലയാളി ആരായിരിക്കാം എന്ന ചിന്തയില്‍നിന്ന് പ്രവാസകാലത്തിന്റേയും അധിനിവേശത്തിന്റെയും ചരിത്രങ്ങള്‍ ഒന്നൊന്നായി വിചിന്തനം ചെയ്യപ്പെടുന്നു. മലയാളികളുടെ കുടിയേറ്റചരിത്രങ്ങളുടെ പുരാവൃത്തങ്ങള്‍ പറയുന്നു. കേരളീയന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് യാത്രകള്‍. 
കേരളചരിത്രം യാത്ര പോയവന്റെ മാത്രമല്ല, കേരളത്തിലേക്ക് യാത്ര ചെയ്തുവന്നവന്റെ ചരിത്രംകൂടിയാണ്. ഒന്നാം നൂറ്റാണ്ടില്‍ യഹൂദര്‍ വന്നതുമുതല്‍ ഇന്ന് ബംഗാളികള്‍ വന്നുകൊണ്ടിരിക്കുന്നതുവരെയുള്ള അതിദീര്‍ഘചരിത്രം. ഗള്‍ഫ് പ്രവാസമടക്കം വിവിധ രാജ്യങ്ങളിലേക്ക് ജീവിതസഞ്ചാരത്തിനായിപ്പോയ മലയാളി സമൂഹങ്ങളുടെ കഥ. യുദ്ധഭൂമിയില്‍ ഇപ്പോഴും അകപ്പെട്ടു കഴിയുന്ന മലയാളി നേഴ്‌സുമാര്‍.
ലോകമെമ്പാടും പഴയകാലം മുതല്‍ മനുഷ്യകുലത്തിന്റെ ചരിത്രം സഞ്ചാരത്തിന്റേയും കുടിയേറ്റത്തിന്റേതുമാണ്. ലോകത്തില്‍തന്നെ അതില്‍ ഏറ്റവും അധികം ഇന്ത്യക്കാരാണ്. നമ്മുടെ ജന്മദേശം, നമ്മുടെ ഭൂഖണ്ഡം എന്നൊക്കെയുള്ള മനുഷ്യന്റെ വാദം യഥാര്‍ത്ഥത്തില്‍ നിരര്‍ത്ഥകമായ ഒരു വിശ്വാസമാണ്. സാര്‍ത്ഥകമായ ചര്‍ച്ചയ്ക്കും സംവാദത്തിനും ഈ കൊച്ചുപുസ്തകം വഴിയൊരുക്കുന്നു. പ്രവാസത്തെക്കുറിച്ച് അനുബന്ധ ലേഖനങ്ങള്‍, കത്തുകള്‍, കത്തുപാട്ടുകള്‍, വായനക്കാരുടെ കത്തുകള്‍...Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
2017 ഫ്രാങ്ക്ഫര്‍ട്ട് ബുക്‌ഫെയര്‍ ഫ്രഞ്ച് ഇന്ത്യന്‍ കോണ്‍ഫറന്‍സില്‍ ഗ്രീന്‍ബുക്‌സിന് ശ്രദ്ധേയമായ പ്രാതിനിധ്യംഇത്തവണ ഫ്രാങ്ക്ഫര്‍ട്ട് പുസ്തക മഹോത്സവത്തിലെ country of honour  പദവി ഫ്രാന്‍സിനായിരുന്നു. തദവസരത്തില്‍ ഫ്രഞ്ച് കള്‍ച്ചറല്‍ മിഷന്‍ ഫ്രഞ്ച്-ഇന്ത്യന്‍ പബ്ലിഷിങ്ങിനെ സംബന്ധിച്ച് ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുകയുണ്ടായി. സമകാലിക ഫ്രഞ്ച് സാഹിത്യത്തില്‍നിന്ന് ഏറ്റവുമധികം ഫ്രഞ്ച് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ബഹുമതിയുമായിട്ടാണ് ഈ കോണ്‍ഫറന്‍സില്‍ ഗ്രീന്‍ബ ...
ഗ്രീന്‍ബുക്‌സ് ഇനി അനന്തപുരിയിലും മൂന്നാമത് ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു2017 സെപ്തംബര്‍ 28ന് രാവിലെ 10.30ന് മലയാളത്തിലെ പ്രശസ്തരായ ഏഴ് സാഹിത്യ സാംസ്‌കാരിക നായകന്മാര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, കവി ശ്രീകുമാരന്‍ തമ്പി, നോവലിസ്റ്റ് ജോര്‍ജ്ജ് ഓണക്കൂര്‍, മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.ജയകുമാര്‍, പ്രശസ്ത കവി പ്രഭാവര്‍മ്മ, ബെന്യാമിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഭദ്രദീപം തെളിയിച്ചത് ഗ്രീന്‍ബുക്‌സ് ചെയര്‍മാന്‍ വാസു ഐലക്കാട്, മാന ...
കഥകളുടെ സുവര്‍ണകാലം തിരിച്ചുവരുന്നു - ടി. പത്മനാഭന്‍ കഥാനവകം പുസ്തകപ്രകാശനവും സാംസ്‌കാരിക സദസ്സും    ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച കഥാനവകം ഒമ്പത് എഴുത്തുകാരുടെ ഒമ്പത് പുസ്തകങ്ങള്‍ സാഹിത്യഅക്കാദമി ഹാളില്‍ പുസ്തകമേളയോടനുബന്ധിച്ച് (ഒക്‌ടോബര്‍ നാലാം തിയ്യതി) പ്രകാശനം ചെയ്തു. അന്നേദിവസം അത്യന്തം ആഹ്ലാദം നിറഞ്ഞ ഒരു പ്രതിഭാസംഗമത്തിന്റെ വേദിയായി മാറുകയായിരുന്നു അയ്യന്തോളിലുള്ള ഗ്രീന്‍ബുക്‌സിന്റെ കോര്‍പ്പറേറ്റ് ഓഫീസ്.  ഗ്രീന്‍ബുക്‌സിനോടുള്ള ഹൃദയബന്ധം ഊഷ്മളമായിരുന്നതിന്റെ പ്ര ...