Blog : സോവിയറ്റ് ഉരുക്കുകോട്ടയുടെ തകര്‍ച്ചയെക്കുറിച്ച്‌ - Green Books India Pvt Ltd - Publishers of Quality Books In Kerala

സോവിയറ്റ് ഉരുക്കുകോട്ടയുടെ തകര്‍ച്ചയെക്കുറിച്ച്‌

ക്ലാവ്  പിടിച്ച കാലം

"There are many worthwhile books on the post Soviet period and Putin's ascent. But the nonfiction volume that has done the most to deepen the emotional understanding of Russia during and after the collapse of Soviet Union of late is Svetlana Alexievich's oral history Second hand Time'' - The New Yorker.

    സോവിയറ്റ് യൂണിയന്‍' മുന്നോട്ടുവെച്ച കമ്മ്യൂണിസമെന്ന ആശയത്തിന്റെ പ്രയോഗം നിത്യജീവിതത്തില്‍ അനുഭവിച്ച ജനത അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നറിയുക ഏറെ പ്രാധാന്യമുള്ളതാണ്. അനുഭവതലത്തിലെ ആ അറിവാണ് ക്ലാവ് പിടിച്ച കാലം എന്ന കൃതി ലോകത്തിന്റെ മുന്നില്‍ വെച്ചത്, അതില്‍ വേദനയുണ്ട്. വികാരമുണ്ട്, സ്വപ്നമുണ്ട്, നഷ്ടബോധമുണ്ട്, വിചാരവുമുണ്ട്. ഓരോരുത്തരും ഓരോ തലത്തിലാണ് ഈ തകര്‍ച്ചയെ നോക്കിക്കാണുന്നത്. ഇവയെല്ലാം ചരിത്രത്തില്‍ അവകാശപ്പെട്ടതാണ് എന്നു മാത്രമേ എഴുത്തുകാരി പറഞ്ഞുവെക്കുന്നുള്ളൂ. ആ സമൂഹം എത്രമാത്രം യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്നാണ് കഴിഞ്ഞത് എന്ന് ഞെട്ടലോടെ അവരോടൊപ്പം നമ്മള്‍ വായനക്കാരും തിരിച്ചറിയുന്നു. ഇവിടെ ചരിത്രം തോറ്റുപോകുന്നു. സമൂഹത്തിന്റെ വേദന ഒപ്പിയെടുക്കാന്‍ ചരിത്രം അശക്തമാണ് എന്ന് ഇതിലെ ഓരോ പേജുകളും ഓര്‍മ്മിപ്പിക്കുന്നു. അവിടെയാണ് സ്വെറ്റ്‌ലാനയുടെ എഴുത്തിന്റെ കരുത്ത്.

    സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ രണ്ടാമത്തെ കൃതി ദി സെക്കണ്ട് ഹാന്‍ഡ് ടൈം ഗ്രീന്‍ബുക്‌സ് മലയാളത്തിലേക്ക് കൊണ്ടുവരുന്നു. മലയാളത്തില്‍ ''ക്ലാവ് പിടിച്ച കാലം.'' എന്തായിരുന്നു സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് കാരണമായിരുന്നത്? സാമ്പത്തിക കേന്ദ്രീകരണവും രാഷ്ട്രീയ കേന്ദ്രീകരണവും വികലമായ വികസന വീക്ഷണവും സോവിയറ്റ് യൂണിയനെ ശിഥിലമാക്കി. നേതാക്കന്മാര്‍ കുലാക്കുകള്‍ എന്നറിയപ്പെടുന്ന സമ്പന്നവര്‍ഗമായി മാറി. തന്നിഷ്ടക്കാരും സ്വേച്ഛാധിപതികളുമായി മാറി. ''ഓരോരുത്തര്‍ക്കും അവനവന്റെ ആവശ്യത്തിനനുസരിച്ച്'' സോവിയറ്റ് യൂണിയനില്‍ ഏറെ വികലമായാണ് അത് വായിക്കപ്പെട്ടത്. 

    കമ്മ്യൂണിസത്തിന്റെ ഭരണകൂടം താനേ കൊഴിഞ്ഞുപോകും എന്ന പ്രസ്താവനയെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കുന്നത് അബദ്ധമാണ്. അസാധാരണമായ ഒരു കൃതിയാണ് ''ക്ലാവ് പിടിച്ച കാലം''.



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
2017 ഫ്രാങ്ക്ഫര്‍ട്ട് ബുക്‌ഫെയര്‍ ഫ്രഞ്ച് ഇന്ത്യന്‍ കോണ്‍ഫറന്‍സില്‍ ഗ്രീന്‍ബുക്‌സിന് ശ്രദ്ധേയമായ പ്രാതിനിധ്യംഇത്തവണ ഫ്രാങ്ക്ഫര്‍ട്ട് പുസ്തക മഹോത്സവത്തിലെ country of honour  പദവി ഫ്രാന്‍സിനായിരുന്നു. തദവസരത്തില്‍ ഫ്രഞ്ച് കള്‍ച്ചറല്‍ മിഷന്‍ ഫ്രഞ്ച്-ഇന്ത്യന്‍ പബ്ലിഷിങ്ങിനെ സംബന്ധിച്ച് ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുകയുണ്ടായി. സമകാലിക ഫ്രഞ്ച് സാഹിത്യത്തില്‍നിന്ന് ഏറ്റവുമധികം ഫ്രഞ്ച് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ബഹുമതിയുമായിട്ടാണ് ഈ കോണ്‍ഫറന്‍സില്‍ ഗ്രീന്‍ബ ...
ഗ്രീന്‍ബുക്‌സ് ഇനി അനന്തപുരിയിലും മൂന്നാമത് ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു2017 സെപ്തംബര്‍ 28ന് രാവിലെ 10.30ന് മലയാളത്തിലെ പ്രശസ്തരായ ഏഴ് സാഹിത്യ സാംസ്‌കാരിക നായകന്മാര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, കവി ശ്രീകുമാരന്‍ തമ്പി, നോവലിസ്റ്റ് ജോര്‍ജ്ജ് ഓണക്കൂര്‍, മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.ജയകുമാര്‍, പ്രശസ്ത കവി പ്രഭാവര്‍മ്മ, ബെന്യാമിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഭദ്രദീപം തെളിയിച്ചത് ഗ്രീന്‍ബുക്‌സ് ചെയര്‍മാന്‍ വാസു ഐലക്കാട്, മാന ...
കഥകളുടെ സുവര്‍ണകാലം തിരിച്ചുവരുന്നു - ടി. പത്മനാഭന്‍ കഥാനവകം പുസ്തകപ്രകാശനവും സാംസ്‌കാരിക സദസ്സും    ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച കഥാനവകം ഒമ്പത് എഴുത്തുകാരുടെ ഒമ്പത് പുസ്തകങ്ങള്‍ സാഹിത്യഅക്കാദമി ഹാളില്‍ പുസ്തകമേളയോടനുബന്ധിച്ച് (ഒക്‌ടോബര്‍ നാലാം തിയ്യതി) പ്രകാശനം ചെയ്തു. അന്നേദിവസം അത്യന്തം ആഹ്ലാദം നിറഞ്ഞ ഒരു പ്രതിഭാസംഗമത്തിന്റെ വേദിയായി മാറുകയായിരുന്നു അയ്യന്തോളിലുള്ള ഗ്രീന്‍ബുക്‌സിന്റെ കോര്‍പ്പറേറ്റ് ഓഫീസ്.  ഗ്രീന്‍ബുക്‌സിനോടുള്ള ഹൃദയബന്ധം ഊഷ്മളമായിരുന്നതിന്റെ പ്ര ...