Blog : നാളത്തെ പ്രതീക്ഷയുടെ നാമ്പുകള്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

നാളത്തെ പ്രതീക്ഷയുടെ നാമ്പുകള്‍

    തൃശൂര്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രീന്‍ബുക്‌സ് സംഘടിപ്പിച്ച നിരൂപണരചനാ മത്സരത്തില്‍ 60ലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഒന്നാംസമ്മാനം 5000 രൂപയും ട്രോഫിയും രണ്ടാംസമ്മാനം 3000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 2000 രൂപയും ട്രോഫിയും ലഭിക്കുന്ന സ്‌കൂളിന് യഥാക്രമം 10000, 7000, 5000 രൂപ മുഖവില വരുന്ന പുസ്തകങ്ങള്‍ സമ്മാനമായി ലഭിച്ചു. ഈ മത്സരത്തില്‍ ജില്ലയിലെ മിക്കവാറും സ്‌കൂളുകള്‍ പങ്കെടുത്തു. കുട്ടികളുടെ പുസ്തക നിരൂപണങ്ങള്‍ അമ്പരപ്പിക്കുന്ന നിലവാരമുള്ളതായിരുന്നു. 
പത്ത്  പുസ്തകങ്ങളാണ് നിരൂപണ മത്സരത്തിനുണ്ടായിരുന്നത്.

(1) അമ്മമരം
(2) മുറിവോരം 
(3) ചന്ദ്രജീവി 
(4) ഒരു സ്‌കൗട്ടിന്റെ ആത്മകഥ 
(5) ഉമ്മിണി വല്ല്യ ബഷീര്‍ 
(6) നമുക്കും സിനിമയെടുക്കാം 
(7) ഇടവഴിപ്പച്ചകള്‍ 
(8) കാട്ടിലും മേട്ടിലും 
(9) കണ്ടല്‍ക്കാട് 
(10) പ്രിയപ്പെട്ട ലിയോ. 

    ഓരോ കൃതിയേയും വ്യത്യസ്ത തലങ്ങളിലും രീതിയിലും കുട്ടികള്‍ കണ്ടെത്തുന്നുവെന്നത് ഗ്രീന്‍ബുക്‌സിനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായിരുന്നു. തിരഞ്ഞെടുപ്പും വിലയിരുത്തലും ക്ലേശകരമായിരുന്നെങ്കിലും മലയാള സാഹിത്യത്തെ വിദ്യാര്‍ത്ഥികള്‍ ഗൗരവത്തോടെ സമീപിക്കുന്നു എന്ന് ഇതിലൂടെ ബോധ്യമായി.
സാഹിത്യവും സംസ്‌കാരവും വിദ്യാര്‍ത്ഥികളില്‍നിന്ന് നഷ്ടപ്പെട്ടുപോയിട്ടില്ല എന്നതും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍പോലും നല്ലരീതിയില്‍ സമീപിച്ചുവെന്നതും ചാരിതാര്‍ത്ഥ്യജനകമാണ്.

    നിരൂപണ രചനാമത്സര സമ്മാനവിതരണം ഒക്‌ടോബര്‍ 5ന്, സാഹിത്യ അക്കാദമിയില്‍ നടന്നു.  

    'വായനയും പാഠ്യപദ്ധതിയും' എന്ന വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും എഴുത്തുകാരനുമായ കെ.വി. മോഹന്‍കുമാര്‍ ഐ.എ.എസ് പ്രഭാഷണം നടത്തി. ഓരോ സ്‌കൂളിനും ഒരു ലൈബ്രറി ആവശ്യമാണെന്നും ക്ലാസുകളിലും റഫറന്‍സ് ഗ്രന്ഥങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീന്‍ബുക്‌സ് മാനേജിങ് ഡയറക്ടര്‍ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ സുഭാഷ് പൂങ്ങാട്ട് സ്വാഗതം പറഞ്ഞു. സീനിയര്‍ സബ്ബ് എഡിറ്റര്‍ ഡോ. വി. ശോഭ മലയാള നിരൂപണമത്സരത്തെ വിലയിരുത്തി സംസാരിച്ചു.  വി.ബി. ജ്യോതിരാജ് നന്ദി രേഖപ്പെടുത്തി.

മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും 
ഗ്രീന്‍ബുക്‌സിന്റെ അഭിനന്ദനങ്ങള്‍

നിരൂപണ മത്സര വിജയികള്‍
ഒന്നാംസമ്മാനം
ഗോപിക ടി.എസ്., , നാഷണല്‍ എച്ച്.എസ്.എസ്. 
ഇരിങ്ങാലക്കുട.

രണ്ടാംസമ്മാനം

ഡിനു ഡേവിസ്,  ലെമര്‍ പബ്ലിക് സ്‌കൂള്‍, തൃപ്രയാര്‍

മൂന്നാംസമ്മാനം
സൂര്യഗായത്രി, ജി.എച്ച്.എസ്.എസ്., കൊടകരComments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍ പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച് ...
കഴിഞ്ഞ വസന്തകാലത്തില്‍ നമ്മുടെയെല്ലാം പ്രണയമധുരങ്ങളും സ്‌നേഹഭൂപടങ്ങളും ഇക്കഥകളില്‍ നിറഞ്ഞുതുടിക്കുകയാണ്. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങള്‍; മിഴിനീര്‍പ്പൂക്കള്‍. ഭാവാത്മകതയുടെ സ്വപ്നാടനംപോലെ മാസ്മരിക ലയമുള്ള ശൈലി. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയായിരിക്കുമ്പോഴും സുഖവിഷാദങ്ങള്‍ ത്രസിക്കുന്ന ഭാവഗാനങ്ങള്‍ പോലെയുള്ള കഥകള്‍.മലയാളകഥയുടെ ഭാവുകത്വപരിണാമത്തിലെ നിര്‍ണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി തലയെടുപ്പോടെ, വിളക്കുമാടം പോലെ പ്രകാശിക ...
കൈവരിയുടെ തെക്കേയറ്റം ഹൃദയത്തെ മയില്‍പ്പീലികൊണ്ട് തഴുകി കടന്നുപോകുന്ന കഥകള്‍. ചില കഥകള്‍ അസ്ത്രം പോലെ ആഞ്ഞുതറയ്ക്കുന്നു. വര്‍ത്തമാന സാമൂഹിക പരിതസ്ഥിതിയില്‍ പ്രസക്തമായ ഭാവസാന്ദ്രമായ ചാരുതയോടെ പകര്‍ത്തിയിരിക്കുന്നു. സ്ഥലകാലങ്ങളുടെ പ്രഹേളികാനുഭവങ്ങളാണ് പത്മരാജന്‍ കഥകള്‍ എന്നുപോലും വിശേഷിപ്പിക്കാം. വാസ്തവികതയേയും ഭ്രമാത്മകതയേയും ബന്ധിപ്പിക്കുന്ന സൗന്ദര്യശില്പങ്ങളാണവ. മലയാള കഥയില്‍ നവീനമായ ഒരു ഭാവമണ്ഡലം സൃഷ്ടിച്ച പതിനഞ്ച് കഥകളുടെ സമാഹാരം. ഗ്രീന്‍ബുക്‌ ...