Blog : കഥകളുടെ സുവര്‍ണകാലം തിരിച്ചുവരുന്നു - ടി. പത്മനാഭന്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

കഥകളുടെ സുവര്‍ണകാലം തിരിച്ചുവരുന്നു - ടി. പത്മനാഭന്‍

കഥാനവകം പുസ്തകപ്രകാശനവും സാംസ്‌കാരിക സദസ്സും

    ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച കഥാനവകം ഒമ്പത് എഴുത്തുകാരുടെ ഒമ്പത് പുസ്തകങ്ങള്‍ സാഹിത്യഅക്കാദമി ഹാളില്‍ പുസ്തകമേളയോടനുബന്ധിച്ച് (ഒക്‌ടോബര്‍ നാലാം തിയ്യതി) പ്രകാശനം ചെയ്തു. അന്നേദിവസം അത്യന്തം ആഹ്ലാദം നിറഞ്ഞ ഒരു പ്രതിഭാസംഗമത്തിന്റെ വേദിയായി മാറുകയായിരുന്നു അയ്യന്തോളിലുള്ള ഗ്രീന്‍ബുക്‌സിന്റെ കോര്‍പ്പറേറ്റ് ഓഫീസ്. 

 ഗ്രീന്‍ബുക്‌സിനോടുള്ള ഹൃദയബന്ധം ഊഷ്മളമായിരുന്നതിന്റെ പ്രതിഫലനമായിരുന്നു ടി. പത്മനാഭന്റേയും പ്രിയ എഴുത്തുകാരുടേയും ഒത്തുകൂടല്‍. 
പ്രൊഫ. പി.വി.കൃഷ്ണന്‍നായര്‍, അശോകന്‍ ചരുവില്‍, അഷ്ടമൂര്‍ത്തി, ശത്രുഘ്‌നന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, സുസ്‌മേഷ് ചന്ത്രോത്ത്,  വി.ബി. ജ്യോതിരാജ് എന്നിവരുടെ ചര്‍ച്ചയില്‍ നാട്ടിലെ സാമൂഹിക സാംസ്‌കാരികതലങ്ങളും സര്‍വ്വോപരി ഗ്രീന്‍ബുക്‌സിനോടുള്ള ഹൃദയബന്ധവും വെളിപ്പെടുത്തി.

    പുസ്തക വ്യവസായത്തില്‍ പ്രസാധകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മാനേജിങ്ങ് ഡയറക്ടര്‍ കൃഷ്ണദാസ് സംസാരിച്ചു. പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍ കേക്ക് മുറിച്ച് സ്‌നേഹകൂട്ടായ്മയെ മറക്കാനാവാത്ത ഒരനുഭവമാക്കിത്തീര്‍ത്തു. ഡയറക്ടര്‍ സുഭാഷ് പൂങ്ങാട്ട് സ്വാഗതം പറഞ്ഞു. ഡോ. വി. ശോഭ  നന്ദിപറഞ്ഞു.ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച കഥാനവകം ഒമ്പത് എഴുത്തുകാരുടെ ഒമ്പത് പുസ്തകങ്ങളുടെ പ്രകാശനകര്‍മ്മം പ്രശസ്ത സാഹിത്യകാരന്‍ ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പ്രകാശനവേദിയില്‍ ശത്രുഘ്‌നന്‍, അശോകന്‍ ചരുവില്‍, അഷ്ടമൂര്‍ത്തി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സുസ്‌മേഷ് ചന്ത്രോത്ത്, സി.വി. ബാലകൃഷ്ണന്‍, ബാലചന്ദ്രന്‍ വടക്കേടത്ത് സന്നിഹിതരായിരുന്നു. 

    ചന്ദ്രമതിയുടേയും ഗൗതമന്റെയും ഇ. സന്തോഷ്‌കുമാറിന്റേയും അസാന്നിധ്യത്തില്‍ അവരുടെ പുസ്തകങ്ങള്‍ സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍ ടി.പത്മനാഭനില്‍നിന്നും ഏറ്റുവാങ്ങി.

കഥാനവകം പ്രകാശനവേദിയില്‍നിന്ന്‌

കഥയുടെ സുവര്‍ണകാലം തിരിച്ചുവരികയാണ് ഗ്രീന്‍ബുക്‌സിലൂടെ എന്നതില്‍ അഭിമാനമുണ്ട്. ഒപ്പം എന്റെ ഭാഷയാണ് വളരുന്നതെന്നതിലും. 
-ടി.പത്മനാഭന്‍

മാറുന്ന വായനക്കാലത്തിന്റെ അഭിരുചികള്‍ക്കൊപ്പം ഗ്രീന്‍ബുക്‌സ് വളരുന്നതില്‍ ഏറെ സന്തോഷമുണ്ട്.
-കെ.പി. മോഹനന്‍

കഥയുടെ പുതിയ തട്ടകങ്ങളിലേക്ക് ഗ്രീന്‍ബുക്‌സ് വാതില്‍ തുറന്നിടുന്നു.
-ബാലചന്ദ്രന്‍ വടക്കേടത്ത്

കഥയ്ക്ക് വലിയ പ്രാധാന്യമില്ലെന്നും മാര്‍ക്കറ്റിങ്ങ് വലിയ പ്രശ്‌നമായിരിക്കുന്നുവെന്നും തിരിച്ചറിയുന്ന കാലഘട്ടത്തിലാണ് ഗ്രീന്‍ബുക്‌സിന്റെ ഈ സംരംഭം എന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട്.
-ശത്രുഘ്‌നന്‍

നിഷ്പക്ഷമായ നിരൂപണത്തിനും എഴുത്തിനും ഗ്രീന്‍ബുക്‌സ് നടത്തുന്ന ചരിത്രരേഖയാണ് കഥാനവകം പ്രസിദ്ധീകരണം. 
-അശോകന്‍ ചരുവില്‍

കഥയുടെ നല്ല കാലത്തിലേക്കുള്ള ചുവടുവെയ്പാണ് ഒമ്പത് കഥാകൃത്തുക്കളെ ഒന്നിച്ചിരുത്തിയിരിക്കുന്നത് എന്നതില്‍ പ്രസാധകരെന്ന നിലയില്‍ ഗ്രീന്‍ബുക്‌സിന് അഭിമാനിക്കാം.
-അഷ്ടമൂര്‍ത്തി

60-ഓളം കൃതി രചിച്ചിട്ടുണ്ടെങ്കിലും ഗ്രീന്‍ബുക്‌സിലൂടെ ആദ്യമായാണ് തന്റെയൊരു കൃതി പ്രസിദ്ധീകരിക്കുന്നത്. അത് ഏറെ സന്തോഷമുള്ളതാണ്. 
-സി.വി. ബാലകൃഷ്ണന്‍

കഥയെഴുത്തിന്റെ കാലത്തെ പുനര്‍ജീവിപ്പിക്കുകയാണ് ഗ്രീന്‍ബുക്‌സ്. മാനേജിങ് ഡയറക്ടറായ കൃഷ്ണദാസുമായി ചിരകാലബന്ധം സൂക്ഷിക്കുന്ന ഒരാളാണ് ഞാന്‍. 
-ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

വലിയൊരു എഴുത്തുകാരനില്‍നിന്ന് ഒരു പുസ്തകം ഏറ്റുവാങ്ങാന്‍ കഴിയുകയും പുതുതലമുറയിലെ എഴുത്തുകാരനായ എന്റെ പുസ്തകം പ്രകാശിപ്പിക്കുന്നത് ടി. പത്മനാഭനാണ് എന്നതിലും തനിക്കേറെ സന്തോഷമുണ്ടാക്കുന്ന നിമിഷങ്ങളാണ്. ആദ്യമായാണ് ഗ്രീന്‍ബുക്‌സ് എന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കഥയുടെ നല്ലകാലങ്ങള്‍ തിരിച്ചുവരട്ടെ.
-സുസ്‌മേഷ് ചന്ത്രോത്ത്

സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, ഡോ.പി.വി.കൃഷ്ണന്‍നായര്‍, സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ തുടങ്ങിയ പ്രമുഖര്‍ സദസ്സിന്റെ നേതൃനിരയില്‍ സന്നിഹിതരായിരുന്നു.



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
സൈബർ ക്രൈം പോര്‍ണോഗ്രാഫി, ഓണ്‍ലൈന്‍ മോഷണങ്ങള്‍, മയക്കുമരുന്ന് വില്പന, ചൂതാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ ഭീകരവാദം, ഡെത്ത് ഗെയിം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സൈബര്‍ കാലഘട്ടമാണിത്. അവയെ വേണ്ടവിധം അറിയാനുള്ള വായനക്കാരന്റെ ആകാംക്ഷയാണ് ഈ കൃതി. വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം. ...
ആത്മഹത്യ കഥകൾ     ഈ പുസ്തകം വെറും ഒരു കഥാസമാഹാരമല്ല. അതിസങ്കീര്‍ണമായ മാനസികവിഷമങ്ങള്‍ അനുഭവിക്കുന്നവരുടെ കഥകള്‍ മനശ്ശാസ്ത്ര കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. വ്യത്യസ്തരായ ആറ് കഥാപാത്രങ്ങള്‍. ആറ് കഥകള്‍. താളം തെറ്റിയ മനുഷ്യമനസ്സുകളാണ് വിഷയം.    ആത്മഹത്യാശ്രമം പലപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മൗനരോദനങ്ങളാണ്. നിഷ്ഫലമായ അതിജീവനശ്രമങ്ങളുടെ ദാരുണ അന്ത്യവും. ജീവിച്ചുകൊതിതീരാത്ത ഒരാളുടെ വേദനാജനകമായ അന്ത്യമാണ് സംഭവിക്കുക. വ്യക്തികള ...
കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് കോഴിക്കോടൻ സ്മാരകസമിതിയുടെ കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് നൽകുമെന്ന് സെക്രട്ടറി പി.ആർ.നാഥൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നീലന്റെ 'സിനിമ  സ്വപ്നം ജീവിതം' എന്ന കൃതിക്കാണ് പുരസ്കാരം. 10,001 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 20 ന് 5.30 ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ശ്രീകുമാരൻ തമ്പി പുരസ്‌കാരം നൽകും. ...