Blog : വേദജ്ഞാനിയായ കീഴ്ജാതിക്കാരന്‍ - ശംബൂകന്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

വേദജ്ഞാനിയായ കീഴ്ജാതിക്കാരന്‍ - ശംബൂകന്‍

ഇതിഹാസകഥകള്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ അതീവപ്രാഗദ്ഭ്യമുള്ള എഴുത്തുകാരനാണ് ഗംഗാധരന്‍ ചെങ്ങാലൂര്‍. 'ശുക്രനീതി' എന്ന ഒരപൂര്‍വഗ്രന്ഥത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ശംബൂകന്‍. കീഴ്ജാതിക്കാരന് നിഷിദ്ധമായ അഥര്‍വവും ഋഗും ഹൃദിസ്ഥമാക്കിയവന്‍, വേദജ്ഞാനിയ ശംബൂകന്‍, മനുസ്മൃതിക്ക് കടകവിരുദ്ധമായ ആശയങ്ങള്‍ കൊണ്ടുവന്നവന്‍. രാജ്യത്തിന്റെ അടിസ്ഥാനവര്‍ഗമായ പ്രജകളുടെ ക്ഷേമത്തില്‍ ഊന്നിക്കൊണ്ട് പ്രജായത്തഭരണസങ്കല്പങ്ങള്‍ എന്തായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു. സമത്വസുന്ദരമായ ഒരു ലോകക്രമം എങ്ങനെ അവതരിപ്പിക്കാം എന്ന ആശയമാണ്, ഇതിഹാസ കഥനശൈലിയില്‍ ചിട്ടപ്പെടുത്തിയ നോവലിന്റെ ഇതിവൃത്തം. ഒരു പുതിയ കാലത്തിന്റെ ഗണിതശാസ്ത്രം അവതരിപ്പിക്കുകയാണ്. കാലമെത്ര ചെന്നാലും തകര്‍ന്നടിയാത്ത സമത്വത്തിന്റെ നഗരം പടുത്തുയര്‍ത്തുക എന്ന ആഹ്വാനം. 
അജ്ഞാനമെന്ന മൃതി, അസമത്വമെന്ന മൃതി, ഉച്ചനീചത്വമെന്ന മൃതി, പലവിധ രൂപഭാവങ്ങളില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ ചിറക് വിരിച്ച് പറന്നുകളിക്കുകയാണ്. രാജനീതി എപ്രകാരമായിരിക്കണം എന്ന സങ്കല്പമാണ് കഥാനായകന്‍ സ്വന്തം ജീവിതംകൊണ്ട് പറഞ്ഞുവെക്കുന്നത്. ശൂദ്രജാതിയില്‍ പിറന്നവന്‍ എത്ര ജ്ഞാനിയായാലും ഗളച്ഛേദം ചെയ്യപ്പെടും എന്ന വൈരുധ്യവും! വേദപഠനം നിഷിദ്ധമായ ശൂദ്രജാതിയില്‍ പിറന്നവന്‍ വേദജ്ഞാനിയാകുന്നതിന്റെ പരിണിതഫലങ്ങളാണ് കഥാതന്തു. 
ശ്രീരാമചക്രവര്‍ത്തിയുടെ വാളിനാല്‍ ശംബൂകന് മോക്ഷം കിട്ടുന്നതാണ് കഥാന്ത്യം. സമത്വഭാവന എന്ന ആശയം ഭാരതീയപാരമ്പര്യങ്ങളില്‍ അന്തര്‍ലീനമാണ് എന്ന തത്ത്വത്തെ മുന്നൂറിലേറെ പേജുകളുള്ള ഈ നോവല്‍ വെളിപ്പെടുത്തുന്നു.Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
സൈബർ ക്രൈം പോര്‍ണോഗ്രാഫി, ഓണ്‍ലൈന്‍ മോഷണങ്ങള്‍, മയക്കുമരുന്ന് വില്പന, ചൂതാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ ഭീകരവാദം, ഡെത്ത് ഗെയിം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സൈബര്‍ കാലഘട്ടമാണിത്. അവയെ വേണ്ടവിധം അറിയാനുള്ള വായനക്കാരന്റെ ആകാംക്ഷയാണ് ഈ കൃതി. വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം. ...
ആത്മഹത്യ കഥകൾ     ഈ പുസ്തകം വെറും ഒരു കഥാസമാഹാരമല്ല. അതിസങ്കീര്‍ണമായ മാനസികവിഷമങ്ങള്‍ അനുഭവിക്കുന്നവരുടെ കഥകള്‍ മനശ്ശാസ്ത്ര കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. വ്യത്യസ്തരായ ആറ് കഥാപാത്രങ്ങള്‍. ആറ് കഥകള്‍. താളം തെറ്റിയ മനുഷ്യമനസ്സുകളാണ് വിഷയം.    ആത്മഹത്യാശ്രമം പലപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മൗനരോദനങ്ങളാണ്. നിഷ്ഫലമായ അതിജീവനശ്രമങ്ങളുടെ ദാരുണ അന്ത്യവും. ജീവിച്ചുകൊതിതീരാത്ത ഒരാളുടെ വേദനാജനകമായ അന്ത്യമാണ് സംഭവിക്കുക. വ്യക്തികള ...
കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് കോഴിക്കോടൻ സ്മാരകസമിതിയുടെ കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് നൽകുമെന്ന് സെക്രട്ടറി പി.ആർ.നാഥൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നീലന്റെ 'സിനിമ  സ്വപ്നം ജീവിതം' എന്ന കൃതിക്കാണ് പുരസ്കാരം. 10,001 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 20 ന് 5.30 ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ശ്രീകുമാരൻ തമ്പി പുരസ്‌കാരം നൽകും. ...