Blog : അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര - Green Books India Pvt Ltd - Publishers of Quality Books In Kerala

അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര

എമില്‍ മാധവിയുടെ 'അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര' പുതുമയാര്‍ന്ന നാടകാവിഷ്‌കാരമാണ്. എമില്‍ മാധവി എഴുത്തുകാരന്‍ എന്ന നിലയിലും നടന്‍, സംവിധായകന്‍, തിയേറ്റര്‍ പ്രാക്ടീഷണര്‍ എന്ന നിലയിലും പ്രശസ്തനാണ്. പരിസ്ഥിതി സംബന്ധമായ വിഷയങ്ങള്‍ അസാധാരണമായ കല്പനകള്‍. പ്രകൃതിയുടെ ഭാവപ്പൊലിമകള്‍, രാഗലയങ്ങള്‍, രംഗാവതരണങ്ങളില്‍ കരവിരുതോടെ അലിയിച്ചു ചേര്‍ത്തിരിക്കുന്നു.
''കാട്ടുമരപ്പൊന്തയില് കതിരു
                         വീശുംകാലം
കാട് പോയി, പുഴയും പോയി
പവിഴമല്ലി പോയി.
പൂവിറങ്ങി, പുഴയുറങ്ങി
പാട്ടുറങ്ങിപ്പോയി.''
പാട്ടും താളവും ആട്ടവുമായി വ്യത്യസ്തമായ ഒരു നാടകാവതരണം. ഹൃദയസ്പര്‍ശിയായ ഒരു കഥയും.
ഇതിലെ ഒന്നാമത്തെ നാടകം 'പുഴമരം' അവസാനിക്കുന്നത് 'കാട്ടിലേക്ക് മനുഷ്യര്‍ക്കു പ്രവേശനമില്ല' എന്ന് മൃഗങ്ങളും മരങ്ങളും പുഴക്കരയില്‍ ഒരു ബോര്‍ഡ് സ്ഥാപിക്കുന്നതോടെയാണ്. പ്രകൃതിയെ നശിപ്പിക്കുന്ന നീചവര്‍ഗമായ മനുഷ്യനാണ് ഇക്കഥയില്‍ ക്രൂരതയുടെ പര്യായമായിരിക്കുന്നത്.
'അപ്പക്കുഞ്ഞുങ്ങളുടെ ആകാശം' വിശേഷപ്പെട്ട ഒരു നാടകാവിഷ്‌കാരമാണ്. അപ്പച്ചട്ടിയിലെ വെളിച്ചെണ്ണയില്‍നിന്ന് സുന്ദരികളും സുന്ദരന്മാരുമായ അപ്പക്കുഞ്ഞുങ്ങള്‍ ചിരിച്ചുകൊണ്ട് പുറത്തേക്ക് വരുന്നു. എല്ലാവരും ചേര്‍ന്ന് അപ്പപ്പാട്ട് പാടുന്നു: ''കൊതിയൂറും മണം വീശി കുതിയാടിവരുന്നിതാ അപ്പക്കുഞ്ഞുങ്ങള്‍, നമ്മുടെ സ്വപ്നക്കുഞ്ഞുങ്ങള്‍...'' 
അസാധാരണമായ ഒരു നാടകാവിഷ്‌കാരം.



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
സൈബർ ക്രൈം പോര്‍ണോഗ്രാഫി, ഓണ്‍ലൈന്‍ മോഷണങ്ങള്‍, മയക്കുമരുന്ന് വില്പന, ചൂതാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ ഭീകരവാദം, ഡെത്ത് ഗെയിം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സൈബര്‍ കാലഘട്ടമാണിത്. അവയെ വേണ്ടവിധം അറിയാനുള്ള വായനക്കാരന്റെ ആകാംക്ഷയാണ് ഈ കൃതി. വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം. ...
ആത്മഹത്യ കഥകൾ     ഈ പുസ്തകം വെറും ഒരു കഥാസമാഹാരമല്ല. അതിസങ്കീര്‍ണമായ മാനസികവിഷമങ്ങള്‍ അനുഭവിക്കുന്നവരുടെ കഥകള്‍ മനശ്ശാസ്ത്ര കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. വ്യത്യസ്തരായ ആറ് കഥാപാത്രങ്ങള്‍. ആറ് കഥകള്‍. താളം തെറ്റിയ മനുഷ്യമനസ്സുകളാണ് വിഷയം.    ആത്മഹത്യാശ്രമം പലപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മൗനരോദനങ്ങളാണ്. നിഷ്ഫലമായ അതിജീവനശ്രമങ്ങളുടെ ദാരുണ അന്ത്യവും. ജീവിച്ചുകൊതിതീരാത്ത ഒരാളുടെ വേദനാജനകമായ അന്ത്യമാണ് സംഭവിക്കുക. വ്യക്തികള ...
കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് കോഴിക്കോടൻ സ്മാരകസമിതിയുടെ കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് നൽകുമെന്ന് സെക്രട്ടറി പി.ആർ.നാഥൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നീലന്റെ 'സിനിമ  സ്വപ്നം ജീവിതം' എന്ന കൃതിക്കാണ് പുരസ്കാരം. 10,001 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 20 ന് 5.30 ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ശ്രീകുമാരൻ തമ്പി പുരസ്‌കാരം നൽകും. ...