Blog : ആ മരം, ഈ മരം, കടലാസ് മരം - Green Books India Pvt Ltd - Publishers of Quality Books In Kerala

ആ മരം, ഈ മരം, കടലാസ് മരം

പ്രകൃതിയുടെ താളത്തില്‍ മാലിന്യങ്ങളില്ല. മനുഷ്യനിര്‍മ്മിത വികസിതലോകത്ത് മാലിന്യങ്ങള്‍ മുഖ്യസ്ഥാനം വഹിക്കുന്നു. ഉപയോഗിക്കുന്നതിന്റെ എത്രയോ ഇരട്ടി മനുഷ്യന്‍ എച്ചിലാക്കുന്നു. മനുഷ്യര്‍ മാലിന്യങ്ങള്‍ വലിച്ചെറിയാത്ത ഒരൊറ്റ ഇടംപോലുമില്ല. വെളിമ്പ്രദേശങ്ങള്‍, പുഴകള്‍, സമുദ്രങ്ങള്‍, അന്തരീക്ഷം - മനുഷ്യര്‍ പുറന്തള്ളുന്ന അഴുക്കുകള്‍കൊണ്ട് ആകാശംപോലും വിഷമയമാണ്. ഒരാളുടെ അഴുക്കുകളും വിസര്‍ജ്യങ്ങളും മറ്റൊരാളിന്റെ ഉമ്മറത്തോ പുരയിടത്തിലോ നിക്ഷേപിക്കുകയെന്നത് സംസ്‌കാരത്തിന്റെകൂടി പ്രശ്‌നമാണ്. ഒന്നാംലോകത്തിന്റെ അഴുക്കുകള്‍ ഏറ്റുവാങ്ങുന്നത് മൂന്നാംലോകമാണ്. മൂന്നാംലോകത്തിലെ ഒന്നാംലോകമായ നഗരങ്ങള്‍, അഴുക്കുകള്‍ അടിച്ചേല്പിക്കുന്നത് ഗ്രാമങ്ങളിലാണ്.
ലോകം വിഷമയമായ മാലിന്യക്കൂടായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങള്‍. രാസവസ്തുക്കളുടെ അവശിഷ്ടങ്ങള്‍, കീടനാശിനികള്‍, ചായങ്ങള്‍, ട്യൂബ്‌ലൈറ്റ്, ബാറ്ററി, മരുന്നുകള്‍, ജലമാലിന്യങ്ങള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പലവക മാരകമലിനീകരണങ്ങള്‍. 400 മുതല്‍ 500 വരെ വര്‍ഷമാണ് ഒരു പ്ലാസ്റ്റിക് കൂടിന്റെ ആയുസ്സ്. ഇപ്പോള്‍ എവിടെ നോക്കിയാലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരങ്ങളാണ്. എത്രയും വേഗം ഇവയൊക്കെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരു പുതിയ ലോകക്രമം പടുത്തുയര്‍ത്തേണ്ടതുണ്ട്. പരിസ്ഥിതി വിഷയസംബന്ധമായ പതിനഞ്ച് ലേഖനങ്ങളും പഠനങ്ങളും ഉള്‍ക്കൊള്ളിച്ച പുസ്തകം.
പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന കൃതി.Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
ഗ്രീന്‍ബുക്‌സിന്റെ രണ്ട് അന്താരാഷ്ട്ര എഴുത്തുകാര്‍ ഷാര്‍ജ ബുക്‌ഫെയറില്‍ സിനാന്‍ അന്‍തൂണും ബുറാന്‍ സോന്മെസുംഷാര്‍ജ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഇപ്രാവശ്യം ഗ്രീന്‍ബുക്‌സ് പവലിയന്‍ സന്ദര്‍ശിച്ച  പ്രമുഖരുടെ കൂട്ടത്തില്‍ രണ്ട് പ്രശസ്ത അന്താരാഷ്ട്ര എഴുത്തുകാര്‍ ഉണ്ടായിരുന്നു. ഗ്രീന്‍ബുക്‌സിന്റെ എഴുത്തുകാര്‍ എന്ന വിശേഷണത്തിനുകൂടി അര്‍ഹരായവര്‍. അറബി സാഹിത്യത്തിലെ അറിയപ്പെടുന്ന കവിയും വാഗ്മിയും നോവലിസ്റ്റുമായ രണ്ട് പേര്‍. സിനാന്‍ അന്‍തൂണും ബുറാന്‍ സോന്മെസും. ഏറ്റവും സന്തോഷവും വിസ്മ ...
ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ... മൂന്നാംഭാഗം ജീവിതത്തിന്റെ അനുസ്യൂതമായ സഞ്ചാരവേളയില്‍ കണ്ടുമുട്ടിയവര്‍, പരസ്പരം ഒന്നിച്ചുചേര്‍ന്നവര്‍ പിന്നെ എവിടെയെല്ലാമോ പിരിഞ്ഞുപോകുന്നു. അവരുടെ വിഷാദങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമൊപ്പം നമ്മളും ഒന്നിച്ചുചേരുന്നു. അവരോടൊപ്പം പല വഴികളിലൂടെ സഞ്ചരിക്കുന്നു. അനേകം മുഖങ്ങള്‍ നമുക്കു മുന്നില്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി പ്രത്യക്ഷപ്പെട്ട് അകന്നുപോവുകയാണ്. പരസ്പരം സ്‌നേഹം പങ്കുവെച്ച് വേദനിച്ചു നീറുന്നവര്‍. ആരുടെയൊക്കെയോ ഭയത്ത ...
ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍ പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച ...