നമ്മുടെയെല്ലാം പ്രണയമധുരങ്ങളും സ്നേഹഭൂപടങ്ങളും ഇക്കഥകളില്‍ നിറഞ്ഞുതുടിക്കുകയാണ്. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങള്‍; മിഴിനീര്‍പ്പൂക്കള്‍. ഭാവാത്മകതയുടെ സ്വപ്നാടനംപോലെ മാസ്മരിക ലയമുള്ള ശൈലി. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയായിരിക്കുമ്പോഴും സുഖവിഷാദങ്ങള്‍ ത്രസിക്കുന്ന ഭാവഗാനങ്ങള്‍ പോലെയുള്ള കഥകള്‍.
മലയാളകഥയുടെ ഭാവുകത്വപരിണാമത്തിലെ നിര്‍ണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി തലയെടുപ്പോടെ, വിളക്കുമാടം പോലെ പ്രകാശിക്കുന്ന പതിമ്മൂന്ന് കഥകള്‍. കഥാഖ്യാനത്തിന്റെ ഉള്‍ക്കാഴ്ചയുടെ ഭാവാത്മകമായ കരുത്ത് അതിന്റെ പൂര്‍ണതയില്‍ തേടുന്ന കൃതി. ഓര്‍മ്മച്ചിത്രങ്ങളില്‍ ഉറഞ്ഞ്, പ്രണയമധുരങ്ങളുടെ മിഴിനീര്‍പ്പൂക്കള്‍ ഉതിര്‍ക്കുന്ന ഒരു സമ്മോഹനസമാഹാരം
വ്യവസ്ഥാപിത സംവേദനത്തിന്റെ പൊതുരീതികളില്‍നിന്ന് വ്യത്യസ്തമായ ആഖ്യാനമധുരത്തില് പത്മരാജന്കഥകള് ആശയാവിഷ്ക്കാരത്തിലും ശൈലീഭാവങ്ങളിലും ബിംബഘടനയിലും പുതുമോടികളോടെ വെട്ടിത്തിളങ്ങുന്നു.