Blog : ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍

പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. 
എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച്ഛമായ ഏതാനും നാളുകള്‍ മാത്രമാണ്. ഭൂതകാലം എന്നത് ഒരുപാട് വര്‍ഷങ്ങളുടെ ദൈര്‍ഘ്യത്തില്‍ നീണ്ടുപരന്നുകിടക്കുന്നു. വീട്ടുപരിസരത്തെ പെരുങ്കുളത്തില്‍ നീന്തിക്കുളിച്ചിരുന്ന ബാല്യകാലസ്മരണകള്‍. സ്വപ്നഭംഗി നിറഞ്ഞ യൗവ്വനകാലവും പിന്നെ കാമുകിയും ഭാര്യയും അമ്മയും മുത്തശ്ശിയുമാകുന്ന കാലസംക്രമണങ്ങളുടെ മധുരവും വിഷാദവും സാന്ത്വനങ്ങളും നിറഞ്ഞ ഓര്‍മ്മകള്‍. ചലച്ചിത്രത്തിലൂടെ അനശ്വരനായ പത്മരാജന്റെ ജീവിതസഖി എന്ന നിലയിലുള്ള മധുരസ്മരണകള്‍, അഴകും ആഴവും നല്‍കിയ അനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍. എഴുത്തിന്റെ സ്പന്ദിക്കുന്ന ആത്മാര്‍ത്ഥത ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്.
എസ്. ജയചന്ദ്രന്‍നായര്‍ ഈ ഓര്‍മ്മപുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു:
''പുരുഷന്റെ വിജയങ്ങളുടെ ശില്പിയാവുന്നത് സ്ത്രീയാണെന്ന നിത്യസത്യമാണ് പത്മരാജനും രാധാലക്ഷ്മിയും തമ്മിലുള്ള ദാമ്പത്യജീവിതം നിശ്ശബ്ദമായി പ്രഖ്യാപിക്കുന്നത്. പൊടുന്നനെ നിലച്ചുപോയ ഒരു ഗാനംപോലെ പത്മരാജന്റെ വേര്‍പാട്. അത് സംഭവിച്ചിട്ട് കൊല്ലങ്ങള്‍ പിന്നിടുകയാണെങ്കിലും അകാലത്തില്‍ ഉണ്ടായ ആ മരണം സൃഷ്ടിച്ച വിടവ് ദുഃഖതപ്തമായ ഓര്‍മ്മകളായിത്തന്നെ നില്‍ക്കുന്നു. അദ്ദേഹത്തെപ്പോലെ അതിവിപുലമായൊരു സൗഹൃദബന്ധം ഉണ്ടാക്കാന്‍ ശ്രീമതി രാധാലക്ഷ്മി പത്മരാജന് സാധിച്ചിട്ടുണ്ട്. അതിന്റെ വാചാലമായ രേഖകളാണ് ഈ സമാഹാരത്തിലെ ഓര്‍മ്മക്കുറിപ്പുകള്‍. പ്രസന്നമായ ശൈലിയും ലളിതമായ പ്രതിപാദനവും ഈ ഓര്‍മ്മക്കുറിപ്പുകളെ സവിശേഷ അനുഭവമാക്കുന്നു.Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks
FORTH COMING BOOKS

 

ON LITERATURE
സൈബർ ക്രൈം പോര്‍ണോഗ്രാഫി, ഓണ്‍ലൈന്‍ മോഷണങ്ങള്‍, മയക്കുമരുന്ന് വില്പന, ചൂതാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ ഭീകരവാദം, ഡെത്ത് ഗെയിം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സൈബര്‍ കാലഘട്ടമാണിത്. അവയെ വേണ്ടവിധം അറിയാനുള്ള വായനക്കാരന്റെ ആകാംക്ഷയാണ് ഈ കൃതി. വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം. ...
ആത്മഹത്യ കഥകൾ     ഈ പുസ്തകം വെറും ഒരു കഥാസമാഹാരമല്ല. അതിസങ്കീര്‍ണമായ മാനസികവിഷമങ്ങള്‍ അനുഭവിക്കുന്നവരുടെ കഥകള്‍ മനശ്ശാസ്ത്ര കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. വ്യത്യസ്തരായ ആറ് കഥാപാത്രങ്ങള്‍. ആറ് കഥകള്‍. താളം തെറ്റിയ മനുഷ്യമനസ്സുകളാണ് വിഷയം.    ആത്മഹത്യാശ്രമം പലപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മൗനരോദനങ്ങളാണ്. നിഷ്ഫലമായ അതിജീവനശ്രമങ്ങളുടെ ദാരുണ അന്ത്യവും. ജീവിച്ചുകൊതിതീരാത്ത ഒരാളുടെ വേദനാജനകമായ അന്ത്യമാണ് സംഭവിക്കുക. വ്യക്തികള ...
കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് കോഴിക്കോടൻ സ്മാരകസമിതിയുടെ കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് നൽകുമെന്ന് സെക്രട്ടറി പി.ആർ.നാഥൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നീലന്റെ 'സിനിമ  സ്വപ്നം ജീവിതം' എന്ന കൃതിക്കാണ് പുരസ്കാരം. 10,001 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 20 ന് 5.30 ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ശ്രീകുമാരൻ തമ്പി പുരസ്‌കാരം നൽകും. ...