Blog : ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ... മൂന്നാംഭാഗം - Green Books India Pvt Ltd - Publishers of Quality Books In Kerala

ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ... മൂന്നാംഭാഗം

ജീവിതത്തിന്റെ അനുസ്യൂതമായ സഞ്ചാരവേളയില്‍ കണ്ടുമുട്ടിയവര്‍, പരസ്പരം ഒന്നിച്ചുചേര്‍ന്നവര്‍ പിന്നെ എവിടെയെല്ലാമോ പിരിഞ്ഞുപോകുന്നു. അവരുടെ വിഷാദങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമൊപ്പം നമ്മളും ഒന്നിച്ചുചേരുന്നു. അവരോടൊപ്പം പല വഴികളിലൂടെ സഞ്ചരിക്കുന്നു. അനേകം മുഖങ്ങള്‍ നമുക്കു മുന്നില്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി പ്രത്യക്ഷപ്പെട്ട് അകന്നുപോവുകയാണ്. പരസ്പരം സ്‌നേഹം പങ്കുവെച്ച് വേദനിച്ചു നീറുന്നവര്‍. ആരുടെയൊക്കെയോ ഭയത്തിന്റെ ഇരകള്‍. ഒരു പ്രഹേളികാനുഭവമായി മാറുന്ന ജീവിതത്തില്‍നിന്ന് കാലം നമ്മളില്‍നിന്ന് എടുത്തുകൊണ്ടുപോയ സഹനത്തിന്റേയും സാന്ത്വനത്തിന്റേയും സ്പര്‍ശങ്ങള്‍. കൃഷ്ണ, നിരുപമ, സൂര്യതേജസ്സ്, ഗോഡ്ഫ്രി, ദില്‍ജിത്ത്...
''ഒരു കാര്യം ചോദിക്കട്ടെ...''
''ഒന്നല്ല, ഒരുപാട് ചോദിച്ചോളൂ...''
''ആരാണ് നിനക്ക് കൃഷ്ണ?''
''അവള്‍ എന്റെ സായൂജ്യം.''
''ആരാണ് നിനക്ക് നിരുപമ?''
''അവളെനിക്ക് സ്വപ്നങ്ങളിലേക്ക് പിടിച്ചുകയറാനുള്ള പൂമരം...''
ഒരാള്‍ നിറനിലാവിന്റെ സായൂജ്യമാണെങ്കില്‍ മറ്റേയാള്‍ സ്വപ്നസാക്ഷാത്ക്കാരത്തിലേക്കുള്ള പൂമരം. ഒന്നാംഭാഗവും രണ്ടാംഭാഗവും നമുക്കു നല്‍കിയ അതേ ഭാവമണ്ഡലത്തിന്റെ തുടര്‍ച്ച. സ്‌നേഹത്തിന്റേയും നന്മയുടേയും ആര്‍ദ്രതയില്‍ ചാലിച്ച വായനാനുഭവം പകര്‍ന്നുതരുന്നു. തപ്തനിശ്വാസങ്ങളുടെ സംഗീതം ഉരുവിടുന്ന മൂന്നാംഭാഗം, കഥാഭാഗങ്ങളുടെ തുടര്‍ച്ച മുറിഞ്ഞുപോകാതെ ഭാവമുഗ്ദ്ധതയുടെ അനുഭവലാവണ്യം ഒരേപോലെ നിലനിര്‍ത്തിയിരിക്കുന്നു. വായനക്കാരുടെ മനസ്സിന്റെ കിളിവാതിലിലേക്ക് മെല്ലെ തുറന്ന് അകത്തുകയറി ഇടംതേടുന്ന വശ്യമായൊരു ആഖ്യാനതന്ത്രമാണ് പലേരിയുടെ സാഹിത്യവൈഭവത്തിന്റെ വിജയം. നന്മയുടെ നിറനിലാവില്‍ കുളിച്ചുനില്‍ക്കുന്ന ഒരുപിടി അനശ്വരകഥാപാത്രങ്ങള്‍ക്കൊപ്പം, പൊട്ടിത്തൂളി പാറിനടക്കുന്ന അപ്പൂപ്പന്‍താടിപോലെ ചില കഥാപാത്രങ്ങള്‍ നമ്മെ ഏറെ വിസ്മയിപ്പിക്കും. 
വേരറ്റുപോകുന്ന ജീവിതത്തില്‍ അള്ളിപ്പിടിച്ചുനില്‍ക്കുന്ന സ്വപ്നങ്ങളുടെ ക്ഷണികത അറിഞ്ഞിട്ടും വേദനയുടെ ക്രൂശിതരൂപങ്ങളായി ജീവിക്കുന്ന മനുഷ്യര്‍. അവരുടെയുള്ളിലെ സ്‌നേഹത്തിന്റെയും നന്മയുടെയും നൈര്‍മ്മല്യം വായിച്ചുതീരാത്ത വേദപുസ്തകത്തിലെ കീര്‍ത്തനങ്ങളായി നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുകയാണ്. ദൈവത്തിനും മനുഷ്യനും ഇടയില്‍ എവിടെയോ അകപ്പെട്ടുപോയ മനുഷ്യജീവിതങ്ങള്‍ നമ്മെ എന്തൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു. അവര്‍ക്കിടയില്‍ സൂര്യതേജസ്സ് പോലെ ഒരച്ഛനും മകളും. കൃഷ്ണ നിലാവായി മാറുന്നു. ആ നിലാവില്‍ പൂത്തുനില്‍ക്കുന്ന കൃഷ്ണയിലാണ് നോവലിന്റെ മൂന്നാംഭാഗം അവസാനിക്കുന്നത്.
''ദില്‍, അന്ന് ഇത്രേം നിലാവുണ്ടായിരുന്നോ?''
''എന്ന്?''
''എന്നെ ആദ്യം ഇവിടെ കണ്ട് ദില്‍ പേടിച്ചപ്പോള്‍...''
ദില്‍ ഓര്‍ത്തുനോക്കി. ഇത്രയും നിലാവുണ്ടായിരുന്നോ? നിലാവായി മാറിയ കൃഷ്ണ ദില്‍ജിത്തിനോടൊപ്പം പുലരുംവരെ ബാല്‍ക്കണിയില്‍ ഇരുന്നു...



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
ഗ്രീന്‍ബുക്‌സിന്റെ രണ്ട് അന്താരാഷ്ട്ര എഴുത്തുകാര്‍ ഷാര്‍ജ ബുക്‌ഫെയറില്‍ സിനാന്‍ അന്‍തൂണും ബുറാന്‍ സോന്മെസുംഷാര്‍ജ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഇപ്രാവശ്യം ഗ്രീന്‍ബുക്‌സ് പവലിയന്‍ സന്ദര്‍ശിച്ച  പ്രമുഖരുടെ കൂട്ടത്തില്‍ രണ്ട് പ്രശസ്ത അന്താരാഷ്ട്ര എഴുത്തുകാര്‍ ഉണ്ടായിരുന്നു. ഗ്രീന്‍ബുക്‌സിന്റെ എഴുത്തുകാര്‍ എന്ന വിശേഷണത്തിനുകൂടി അര്‍ഹരായവര്‍. അറബി സാഹിത്യത്തിലെ അറിയപ്പെടുന്ന കവിയും വാഗ്മിയും നോവലിസ്റ്റുമായ രണ്ട് പേര്‍. സിനാന്‍ അന്‍തൂണും ബുറാന്‍ സോന്മെസും. ഏറ്റവും സന്തോഷവും വിസ്മ ...
ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ... മൂന്നാംഭാഗം ജീവിതത്തിന്റെ അനുസ്യൂതമായ സഞ്ചാരവേളയില്‍ കണ്ടുമുട്ടിയവര്‍, പരസ്പരം ഒന്നിച്ചുചേര്‍ന്നവര്‍ പിന്നെ എവിടെയെല്ലാമോ പിരിഞ്ഞുപോകുന്നു. അവരുടെ വിഷാദങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമൊപ്പം നമ്മളും ഒന്നിച്ചുചേരുന്നു. അവരോടൊപ്പം പല വഴികളിലൂടെ സഞ്ചരിക്കുന്നു. അനേകം മുഖങ്ങള്‍ നമുക്കു മുന്നില്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി പ്രത്യക്ഷപ്പെട്ട് അകന്നുപോവുകയാണ്. പരസ്പരം സ്‌നേഹം പങ്കുവെച്ച് വേദനിച്ചു നീറുന്നവര്‍. ആരുടെയൊക്കെയോ ഭയത്ത ...
ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍ പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച ...