Blog : ഗ്രീന്‍ബുക്‌സിന്റെ രണ്ട് അന്താരാഷ്ട്ര എഴുത്തുകാര്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

ഗ്രീന്‍ബുക്‌സിന്റെ രണ്ട് അന്താരാഷ്ട്ര എഴുത്തുകാര്‍

ഷാര്‍ജ ബുക്‌ഫെയറില്‍ സിനാന്‍ അന്‍തൂണും ബുറാന്‍ സോന്മെസും
ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഇപ്രാവശ്യം ഗ്രീന്‍ബുക്‌സ് പവലിയന്‍ സന്ദര്‍ശിച്ച  പ്രമുഖരുടെ കൂട്ടത്തില്‍ രണ്ട് പ്രശസ്ത അന്താരാഷ്ട്ര എഴുത്തുകാര്‍ ഉണ്ടായിരുന്നു. ഗ്രീന്‍ബുക്‌സിന്റെ എഴുത്തുകാര്‍ എന്ന വിശേഷണത്തിനുകൂടി അര്‍ഹരായവര്‍. അറബി സാഹിത്യത്തിലെ അറിയപ്പെടുന്ന കവിയും വാഗ്മിയും നോവലിസ്റ്റുമായ രണ്ട് പേര്‍. സിനാന്‍ അന്‍തൂണും ബുറാന്‍ സോന്മെസും. ഏറ്റവും സന്തോഷവും വിസ്മയവും പകര്‍ന്നുതന്ന ഒരു കൂടിക്കാഴ്ചയായിരുന്നു അത്. 
സിനാന്‍ അന്‍തൂണ്‍, ഇറാഖില്‍ ജനിച്ചുവളര്‍ന്ന് ഇപ്പോള്‍ അമേരിക്കയില്‍ ജീവിക്കുന്നു. അദ്ദേഹത്തിന്റെ 'വെള്ള പുതപ്പിക്കുന്നവര്‍' എന്ന നോവല്‍ ഗ്രീന്‍ബുക്‌സ് അറബിഭാഷയില്‍നിന്ന് നേരിട്ട് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. യുദ്ധവും വംശീയവെറിയും ഉപരോധവും സാമ്രാജ്യത്വവും സ്വേച്ഛാധിപത്യവും മതവര്‍ഗീയതയും നരകതുല്യമാക്കി മാറ്റിയ ഇറാക്കിലെ സമകാലീന അവസ്ഥകള്‍. മൃതദേഹം കഴുകുന്ന ജോലി ചെയ്യുന്ന ഒരു പിതാവിന്റേയും മകന്റേയും ജീവിതാവസ്ഥകളിലൂടെ വെളിപ്പെടുത്തുകയാണ് ഈ കൃതി. മോഹങ്ങളും ദുഃഖങ്ങളും ചേര്‍ന്ന പേടിസ്വപ്നങ്ങളുടെ ഒരു ലോകം. ശവഘോഷയാത്രകളുടെ പെരുമ്പറകള്‍ക്കു മുന്നിലാണ് ജവാദ് എന്ന മകന്‍ അന്ധാളിച്ചുനില്‍ക്കുന്നത്. കലാകാരനും ബിരുദധാരിയും ആയിട്ടുപോലും ശവം കഴുകാന്‍ നിര്‍ബന്ധിതനായവന്‍. സംഭ്രമജനകമായ ഈ നോവല്‍, ഇറാന്‍-ഇറാഖ് സംഘര്‍ഷം സംബന്ധിച്ച് ലണ്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രം തെരഞ്ഞെടുത്ത ഏറ്റവും മികച്ച പത്ത് പുസ്തകങ്ങളിലൊന്നാണ്. സിനാന്‍ അന്‍തൂണിന്റെ സാന്നിധ്യം ഗ്രീന്‍ബുക്‌സിന്റെ പ്രമുഖരായ സന്ദര്‍ശകരുടെ കൂട്ടത്തില്‍ തങ്കലിപികളില്‍ എഴുതിവയ്‌ക്കേണ്ട ഒന്നാണ്. 
ഗ്രീന്‍ബുക്‌സ് പവലിയന്‍ സന്ദര്‍ശിച്ച പ്രമുഖനായ മറ്റൊരെഴുത്തുകാരന്‍ ബുറാന്‍ സോന്മെസ്, തുര്‍ക്കിയിലെ സുപ്രസിദ്ധനായ കവിയും നോവലിസ്റ്റുമാണ്. അദ്ദേഹത്തിന്റെ മൂന്ന് പ്രധാന കൃതികള്‍ ''ഇസ്താംബൂള്‍ ഇസ്താംബൂള്‍'', ''വിശുദ്ധമാനസര്‍'', ''നോര്‍ത്ത്'' എന്നിവയാണ്. ''വിശുദ്ധമാനസര്‍'' കുര്‍ദ് ജീവിതത്തിന്റേയും പ്രവാസത്തിന്റേയും കഥയാണ്. പല തലമുറകളിലൂടെ, പല രാജ്യങ്ങള്‍ പങ്കിട്ടു ജീവിക്കുന്ന കുര്‍ദ്ദുകള്‍. അവരുടെ സാംസ്‌കാരിക ജീവിതം, പൂര്‍വ്വ പാരമ്പര്യങ്ങള്‍, വര്‍ത്തമാനകാല ദുരന്തങ്ങള്‍. അസാധാരണമായ ഒരു വായനാപുസ്തകമാണ് വിശുദ്ധമാനസര്‍. ബുറാന്‍ സോന്മെസിന്റെതന്നെ മറ്റൊരു കൃതി ഇസ്താംബൂള്‍ ഇസ്താംബൂള്‍. ഒരു വെടിയുണ്ട നെഞ്ചിലേക്ക് ചീറിവന്നതുപോലെയുള്ള വായനാനുഭവം. 
ഭൂഗര്‍ഭതടവറയ്ക്കുള്ളില്‍ അകപ്പെട്ടവരുടെ ഭീകരമായ പീഡാനുഭവങ്ങള്‍. ആഗോളഭീകരകാലത്തിന്റെ വെളിപാടുകള്‍. അദ്ദേഹത്തിന്റെ മൂന്നാമത്തെ പുസ്തകം ''നോര്‍ത്ത്'' ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ്. ''ചീൃവേ'' രീൗഹറ യല റലരെൃശയലറ മ െമ ുവശഹീീെുവശരമഹ ളമശൃ്യ മേഹല.
ഈ അന്തര്‍ദ്ദേശീയ എഴുത്തുകാരുടെ സാന്നിധ്യം ഗ്രീന്‍ബുക്‌സ് ആഹ്ലാദപൂര്‍വ്വം ആഘോഷിച്ചു. ഷാര്‍ജബുക്‌ഫെസ്റ്റിന്റെ സാരഥിയും പുസ്തകപ്രേമി കൂടിയായ ഷാര്‍ജ സുല്‍ത്താന് നന്ദി.Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
ഗ്രീന്‍ബുക്‌സിന്റെ രണ്ട് അന്താരാഷ്ട്ര എഴുത്തുകാര്‍ ഷാര്‍ജ ബുക്‌ഫെയറില്‍ സിനാന്‍ അന്‍തൂണും ബുറാന്‍ സോന്മെസുംഷാര്‍ജ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഇപ്രാവശ്യം ഗ്രീന്‍ബുക്‌സ് പവലിയന്‍ സന്ദര്‍ശിച്ച  പ്രമുഖരുടെ കൂട്ടത്തില്‍ രണ്ട് പ്രശസ്ത അന്താരാഷ്ട്ര എഴുത്തുകാര്‍ ഉണ്ടായിരുന്നു. ഗ്രീന്‍ബുക്‌സിന്റെ എഴുത്തുകാര്‍ എന്ന വിശേഷണത്തിനുകൂടി അര്‍ഹരായവര്‍. അറബി സാഹിത്യത്തിലെ അറിയപ്പെടുന്ന കവിയും വാഗ്മിയും നോവലിസ്റ്റുമായ രണ്ട് പേര്‍. സിനാന്‍ അന്‍തൂണും ബുറാന്‍ സോന്മെസും. ഏറ്റവും സന്തോഷവും വിസ്മ ...
ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ... മൂന്നാംഭാഗം ജീവിതത്തിന്റെ അനുസ്യൂതമായ സഞ്ചാരവേളയില്‍ കണ്ടുമുട്ടിയവര്‍, പരസ്പരം ഒന്നിച്ചുചേര്‍ന്നവര്‍ പിന്നെ എവിടെയെല്ലാമോ പിരിഞ്ഞുപോകുന്നു. അവരുടെ വിഷാദങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമൊപ്പം നമ്മളും ഒന്നിച്ചുചേരുന്നു. അവരോടൊപ്പം പല വഴികളിലൂടെ സഞ്ചരിക്കുന്നു. അനേകം മുഖങ്ങള്‍ നമുക്കു മുന്നില്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി പ്രത്യക്ഷപ്പെട്ട് അകന്നുപോവുകയാണ്. പരസ്പരം സ്‌നേഹം പങ്കുവെച്ച് വേദനിച്ചു നീറുന്നവര്‍. ആരുടെയൊക്കെയോ ഭയത്ത ...
ഓര്‍മ്മകളുടെ തൂവാനത്തുമ്പികള്‍ പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മി എഴുതിയ ഓര്‍മ്മപുസ്തകം. പ്രായം ചെല്ലുംതോറും മനസ്സ് കൂടുതല്‍ സമയം പുറകോട്ടോടുകയും കഴിഞ്ഞതെല്ലാം നല്ലതിനായിരുന്നു എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നിനെക്കുറിച്ചോ നാളെയെക്കുറിച്ചോ ഒന്നും ചിന്തിക്കാനില്ലാത്തതുപോലെ എന്തിനിങ്ങനെ കഴിഞ്ഞകാലത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നു എന്ന് പലപ്പോഴും സ്വയംവിശകലനം ചെയ്തുനോക്കും. എഴുപതുകളിലേക്ക് കടക്കുന്ന ഒരു സ്ത്രീക്ക് ഭാവികാലം എന്നത് കേവലം തുച ...