Blog : ആത്മഹത്യ കഥകൾ - Green Books India Pvt Ltd - Publishers of Quality Books In Kerala

ആത്മഹത്യ കഥകൾ

    ഈ പുസ്തകം വെറും ഒരു കഥാസമാഹാരമല്ല. അതിസങ്കീര്‍ണമായ മാനസികവിഷമങ്ങള്‍ അനുഭവിക്കുന്നവരുടെ കഥകള്‍ മനശ്ശാസ്ത്ര കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. വ്യത്യസ്തരായ ആറ് കഥാപാത്രങ്ങള്‍. ആറ് കഥകള്‍. താളം തെറ്റിയ മനുഷ്യമനസ്സുകളാണ് വിഷയം.

    ആത്മഹത്യാശ്രമം പലപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മൗനരോദനങ്ങളാണ്. നിഷ്ഫലമായ അതിജീവനശ്രമങ്ങളുടെ ദാരുണ അന്ത്യവും. ജീവിച്ചുകൊതിതീരാത്ത ഒരാളുടെ വേദനാജനകമായ അന്ത്യമാണ് സംഭവിക്കുക. വ്യക്തികളുടെ മാനസിക സംഘര്‍ഷങ്ങള്‍, മനോവ്യഥ, നൊമ്പരങ്ങള്‍, ഇതൊക്കെ വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കാന്‍ കഥാകൃത്ത് പരമാവധി ശ്രമിച്ചിട്ടുണ്ട്. ഒരു കൊടുങ്കാറ്റ് പോലെ നമ്മുടെ ഹൃദയത്തില്‍ ആഞ്ഞടിക്കുന്ന കഥകള്‍. വായനക്കാരുടെ മനോനിലകളിലേക്ക് ഒരു നെരിപ്പോട് പോലെ അവ നീറിപ്പടരുന്നു. ഇത്രയും അര്‍ത്ഥപൂര്‍ണവും ഹൃദയസ്പര്‍ശിയുമായ സൈക്യാട്രി രചനകള്‍ മലയാളത്തില്‍ അപൂര്‍വമാണ്. ഇതിലെ പല കഥകളും നമ്മുടെ ചിന്താലോകത്ത് മരുഭൂമിയിലെ തീക്കാറ്റുകളായി ചീറിക്കൊണ്ടേയിരിക്കും. നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം.



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
സൈബർ ക്രൈം പോര്‍ണോഗ്രാഫി, ഓണ്‍ലൈന്‍ മോഷണങ്ങള്‍, മയക്കുമരുന്ന് വില്പന, ചൂതാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ ഭീകരവാദം, ഡെത്ത് ഗെയിം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സൈബര്‍ കാലഘട്ടമാണിത്. അവയെ വേണ്ടവിധം അറിയാനുള്ള വായനക്കാരന്റെ ആകാംക്ഷയാണ് ഈ കൃതി. വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം. ...
ആത്മഹത്യ കഥകൾ     ഈ പുസ്തകം വെറും ഒരു കഥാസമാഹാരമല്ല. അതിസങ്കീര്‍ണമായ മാനസികവിഷമങ്ങള്‍ അനുഭവിക്കുന്നവരുടെ കഥകള്‍ മനശ്ശാസ്ത്ര കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. വ്യത്യസ്തരായ ആറ് കഥാപാത്രങ്ങള്‍. ആറ് കഥകള്‍. താളം തെറ്റിയ മനുഷ്യമനസ്സുകളാണ് വിഷയം.    ആത്മഹത്യാശ്രമം പലപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മൗനരോദനങ്ങളാണ്. നിഷ്ഫലമായ അതിജീവനശ്രമങ്ങളുടെ ദാരുണ അന്ത്യവും. ജീവിച്ചുകൊതിതീരാത്ത ഒരാളുടെ വേദനാജനകമായ അന്ത്യമാണ് സംഭവിക്കുക. വ്യക്തികള ...
കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് കോഴിക്കോടൻ സ്മാരകസമിതിയുടെ കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് നൽകുമെന്ന് സെക്രട്ടറി പി.ആർ.നാഥൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നീലന്റെ 'സിനിമ  സ്വപ്നം ജീവിതം' എന്ന കൃതിക്കാണ് പുരസ്കാരം. 10,001 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 20 ന് 5.30 ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ശ്രീകുമാരൻ തമ്പി പുരസ്‌കാരം നൽകും. ...