>>>>>>>>>>>>>>>>
Blog : പശുവിനെ രാഷ്ട്രീയ മൃഗമാക്കുമ്പോൾ - Green Books India Pvt Ltd - Publishers of Quality Books In Kerala

പശുവിനെ രാഷ്ട്രീയ മൃഗമാക്കുമ്പോൾ

വി.ബി.ജ്യോതിരാജ്‌

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയ്ക്ക് ഇന്ത്യയില്‍ മതനിരപേക്ഷമൂല്യങ്ങള്‍ക്ക് വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട പല ആചാരങ്ങളും തിരിച്ചുവന്നുകഴിഞ്ഞു. അന്ധവിശ്വാസങ്ങളെ ശാസ്ത്രവിശ്വാസങ്ങളായിപ്പോലും നമ്മള്‍ കൊണ്ടാടുകയാണ്. ഈ വക പ്രതിഭാസങ്ങള്‍ക്ക് എന്താണ് കാരണഹേതുക്കള്‍ എന്ന് ആരും വേണ്ടത്ര പഠനം നടത്തിയതായും കാണുന്നില്ല. ''പശുവിനെ രാഷ്ട്രീയ മൃഗമാക്കുമ്പോള്‍'' എന്ന പുസ്തകത്തില്‍ ഹമീദ് ചേന്നമംഗലൂര്‍ വ്യത്യസ്തമായ കുറേ കാര്യങ്ങള്‍, വസ്തുതകള്‍ അവതരിപ്പിക്കുന്നു. ലോകസാഹചര്യങ്ങളില്‍ ഭീകരത സൃഷ്ടിക്കുന്ന ഇസ്ലാമികതീവ്രവാദത്തിന്റെ പരിസരങ്ങളെ കണ്ടുകൊണ്ട്. 

ഹിന്ദുവര്‍ഗ്ഗീയതയെക്കുറിച്ചും അദ്ദേഹം പറയുന്നു. സമകാലിക ഇന്ത്യയുടേയും ലോകാവസ്ഥയുടേയും മുന്നില്‍ ധീരമായൊരു ഇടപെടല്‍, ഹമീദ് ചേന്നമംഗലൂരിന്റെ 'പശുവിനെ രാഷ്ട്രീയമൃഗമാക്കുമ്പോള്‍' എന്ന കൃതി.
ഒരു കൂട്ടര്‍ക്ക് അല്ലാഹുവാണ് രാഷ്ട്രീയദൈവം. ഭാരതത്തിന്റെ  പുണ്യമൃഗമായി ആരാധിക്കപ്പെട്ട പശുവിനെയാണ് വേറൊരുകൂട്ടര്‍ രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്. ഇരുപക്ഷവും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തെ ഊട്ടി വളര്‍ത്തുകയാണ്. രണ്ട് വര്‍ഗ്ഗീയതകളും തിരിച്ചറിവിന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച് ജനങ്ങളെ വശീകരിക്കുകയും വിഭജിക്കുകയും ചെയ്യുന്നു. 
സെക്കുലര്‍ ഇന്ത്യയുടെയും ഇടതുപക്ഷത്തിന്റെയും തകര്‍ച്ചയില്‍ രാക്ഷസീയമായ ഒരു പ്രാകൃതഇന്ത്യയിലേക്കുള്ള പിന്മടക്കമായിരിക്കും ഉണ്ടാവുക. പോരാടിയും സമരം ചെയ്തും ജീവന്‍ കൊടുത്തും നമ്മള്‍ നേടിയെടുത്ത സ്വാതന്ത്ര്യത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തപ്പെടുകയാണ്. സെക്കുലര്‍ ഇന്ത്യയുടെ തകര്‍ച്ചയില്‍ ഒരു ഹിന്ദുപാക്കിസ്താനായിരിക്കും പ്രതിഷ്ഠിക്കപ്പെടുകയെന്ന് നമ്മള്‍ ഭയപ്പെടണം. ഭൂതകാലങ്ങളിലേക്കുള്ള ഈ പിന്മടക്കം ഹിന്ദുക്കള്‍ക്കോ അഹിന്ദുക്കള്‍ക്കോ ഗുണകരമായിരിക്കുകയില്ല. ഹിന്ദുവര്‍ഗ്ഗീയതയെ പരിപോഷിപ്പിക്കുകയാണ് ഫലത്തില്‍ ഇസ്ലാമികതീവ്രവാദികളും ചെയ്തുകൊണ്ടിരിക്കുന്നത്. രക്തപങ്കിലമായ കൊടുംക്രൂരതകള്‍ക്ക് ജിഹാദിന്റ പേരില്‍ ന്യായീകരണം നടത്തുന്ന ഇസ്ലാമികതീവ്രവാദികള്‍ ഹിന്ദുവര്‍ഗ്ഗീയതയ്ക്ക് വളം വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. മുസ്ലീം വിഭാഗത്തിന്റെ ഹിതം മതേതരഇന്ത്യയില്‍ നടക്കുമെങ്കില്‍, ഭൂരിപക്ഷമായ ഹിന്ദുമതത്തിന്റെ ഹിതവും എന്തുകൊണ്ടു നടപ്പാക്കികൂടാ എന്ന ചോദ്യമാണ് സംഘപരിവാരങ്ങളും ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. അതായത്, ഇരുവര്‍ഗ്ഗീയതകളും പരസ്പരം പരിപോഷിച്ചുകൊണ്ട് ഇന്ത്യയില്‍ വളരുകയാണ്. ഇസ്ലാമോ ഫോബിയയ്ക്കുള്ള മറുപടി ഇസ്ലാമോ ഫാസിസമല്ല. ഇസ്ലാമികവര്‍ഗീയതയുടെ ഭയപ്പെടുത്തുന്ന ലോകസാഹചര്യങ്ങള്‍ കണ്ടുകൊണ്ട്, പശുവിനെ രാഷ്ട്രീയ മൃഗമാക്കുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ  അവസ്ഥാന്തരങ്ങള്‍ ഹമീദ് ചേന്നമംഗലൂര്‍ ഇവിടെ നോക്കികാണുന്നു.
ലേഖനം, വില:85.00



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
സദ്ദാം ഹുസൈനെപ്പറ്റി കൊലപാതകത്തിന്റെ ദശവാര്‍ഷികത്തില്‍സദ്ദാം ഹുസൈനെപ്പറ്റി ഒരു സമഗ്രപുസ്തകം    ഇത് സദ്ദാം ഹുസൈന്റെ ജീവചരിത്രം; അദ്ദേഹത്തിന്റെ അധികാരകാലഘട്ടത്തിലെ സാര്‍വദേശീയ സംഭവങ്ങള്‍. ഒപ്പം സദ്ദാം ഹുസൈ ന്റ! ...
മണിക്കു വിട തനതു കലയെ വാനോളം ഉയര്‍ത്തിയ കലാകാരന്‍    മലയാളസിനിമ വരച്ച കളങ്ങളിലേക്ക് ഒതുങ്ങാന്‍ മണിയുടെ ശരീരവും മനസ്സും വിസമ്മതിച്ചു. തൊലിനിറവും ജാതിയും വര്‍ഗ്ഗവും താരപ്പൊലിമയും കെട്ടുകാഴ്ചകളും നിര്‍മ ...
അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്റെ പോരാട്ടം ഫാസിസത്തിന്റെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മെയിന്‍ കാംഫ് ഇന്നും പ്രസക്തമാകുന്നത് എന്തുകൊണ്ട്?    മെയ്ന്‍ കാംഫ് അഥവാ എന്റെ പോരാട്ടം ലോകത്തെ അടക്കിവാണ ഹിറ്റ്‌ലര്‍ എന്ന ഏകാധിപതിയുടെ ആ&# ...