Blog : ഫാന്‍സിസ് മാര്‍പ്പാപ്പ റോമിലേക്ക് വിളിക - Green Books India Pvt Ltd - Publishers of Quality Books In Kerala

ഫാന്‍സിസ് മാര്‍പ്പാപ്പ റോമിലേക്ക് വിളിക

ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വിപ്ലവകാരിയും 
ജനകീയനുമായ ഫ്രാന്‍സിസ് പാപ്പ നിങ്ങളെ റോമിലേക്ക് വിളിക്കുന്നു

റോമിലെ വിശുദ്ധ സ്ഥലങ്ങളും ചരിത്രം ഉറങ്ങിക്കിടക്കുന്ന പ്രദേശങ്ങളും നേരില്‍ കണ്ടശേഷം, യാത്രാവിവരണത്തേക്കാളേറെ തികച്ചും വ്യത്യസ്തമായ വഴികാട്ടിയും ഗൈഡുമാക്കാനാണ് എഴുത്തുകാരന്‍ ശ്രമിച്ചിട്ടുള്ളത്. റോമിനേയും വത്തിക്കാനേയും പറ്റി ഒരു സഞ്ചാരിക്കു അറിയേണ്ടതെല്ലാം ഇതില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാഴ്ചകളെപ്പറ്റി മാത്രമല്ല, ആ കാഴ്ചകള്‍ക്കുപിന്നിലുള്ള കഥകളും. ചരിത്രവും വിശദമായി പ്രതിപാദിച്ചിട്ടുള്ളതിനാല്‍ യാത്രയില്‍ ഈ പുസ്തകത്തെ നല്ലൊരു സുഹൃത്തും സഹായവുമായി പ്രയോജനപ്പെടുത്താം. റോമില്‍ പോയിട്ടുള്ളവര്‍ക്കും, അവിടെ ജനിച്ചിട്ടുള്ളവര്‍ക്കും ഒരു പ്രത്യേക അനുഭൂതി നല്‍കുന്നു ഈ പുസ്തകം. റോം സന്ദര്‍ശിക്കുവാന്‍ ആവേശവും ആകാംക്ഷയും ഈ പുസ്തകം പകരുന്നു. ടൈബര്‍ നദിയുടെ ഇരുകരങ്ങളില്‍നിന്നും ഉള്ളിലേക്ക് വ്യാപിച്ചുകിടക്കുന്ന റോമാ നഗരവും അവിടെയുള്ള ചരിത്രസ്മാരകങ്ങളും ഒന്നൊന്നായി  പുസ്തകത്തില്‍ വിവരിക്കപ്പെടുന്നു. ലോകം കണ്ടതില്‍വെച്ച് ഏറ്റവും വിപ്ലവകാരിയും ജനകീയനുമായ മാര്‍പ്പാപ്പ. ഫ്രാന്‍സിസ് പാപ്പ. ഒരു ദിവ്യബലിപോലെ പാപ്പയുടെ ജീവിതം. അള്‍ത്താരയുടെ സുഗന്ധം ഏറ്റുവാങ്ങുന്ന ഒരു പുസ്തകം.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജീവിതത്തിലെ പ്രധാന നാള്‍വഴികള്‍. ഓരോ മണല്‍ത്തരിയിലും 
ചരിത്രമുറങ്ങുന്ന റോമാനഗരം.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ റോമിലേക്ക് വിളിക്കുന്നു, കെ.എ. ഫ്രാന്‍സിസ് 
യാത്ര, വില: 105.00



Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
സൈബർ ക്രൈം പോര്‍ണോഗ്രാഫി, ഓണ്‍ലൈന്‍ മോഷണങ്ങള്‍, മയക്കുമരുന്ന് വില്പന, ചൂതാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, സൈബര്‍ ഭീകരവാദം, ഡെത്ത് ഗെയിം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സൈബര്‍ കാലഘട്ടമാണിത്. അവയെ വേണ്ടവിധം അറിയാനുള്ള വായനക്കാരന്റെ ആകാംക്ഷയാണ് ഈ കൃതി. വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം. ...
ആത്മഹത്യ കഥകൾ     ഈ പുസ്തകം വെറും ഒരു കഥാസമാഹാരമല്ല. അതിസങ്കീര്‍ണമായ മാനസികവിഷമങ്ങള്‍ അനുഭവിക്കുന്നവരുടെ കഥകള്‍ മനശ്ശാസ്ത്ര കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. വ്യത്യസ്തരായ ആറ് കഥാപാത്രങ്ങള്‍. ആറ് കഥകള്‍. താളം തെറ്റിയ മനുഷ്യമനസ്സുകളാണ് വിഷയം.    ആത്മഹത്യാശ്രമം പലപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മൗനരോദനങ്ങളാണ്. നിഷ്ഫലമായ അതിജീവനശ്രമങ്ങളുടെ ദാരുണ അന്ത്യവും. ജീവിച്ചുകൊതിതീരാത്ത ഒരാളുടെ വേദനാജനകമായ അന്ത്യമാണ് സംഭവിക്കുക. വ്യക്തികള ...
കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് കോഴിക്കോടൻ സ്മാരകസമിതിയുടെ കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നീലന് നൽകുമെന്ന് സെക്രട്ടറി പി.ആർ.നാഥൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നീലന്റെ 'സിനിമ  സ്വപ്നം ജീവിതം' എന്ന കൃതിക്കാണ് പുരസ്കാരം. 10,001 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 20 ന് 5.30 ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ശ്രീകുമാരൻ തമ്പി പുരസ്‌കാരം നൽകും. ...