Blog : ആയിരത്തൊന്ന് അറേബ്യന്‍ രാവുകള്‍ - Green Books India Pvt Ltd - Publishers of Quality Books In Kerala

ആയിരത്തൊന്ന് അറേബ്യന്‍ രാവുകള്‍

മലയാളത്തിലാദ്യമായി 1001 അറേബ്യന്‍ രാവുകള്‍ക്ക് അതിശയിപ്പിക്കുന്ന രൂപകല്പന. ഇമ്പമാര്‍ന്ന കഥകള്‍ ഒരു പക്ഷിത്തൂവലിന്റെ ലാഘവത്തോടെ നിങ്ങള്‍ വായിച്ചുതീര്‍ക്കുന്നു. 

ഇസ്ലാമിക സുവര്‍ണ്ണകാലത്ത്, 8-ാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനുമിടയില്‍, മധ്യേഷ്യയിലെയും തെക്കന്‍ ഏഷ്യയിലെയും കഥകളും നാടോടിക്കഥകളും  സമാഹരിച്ച് അറബിയില്‍ രചിക്കപ്പെട്ട  ഒരു മഹദ്ഗ്രന്ഥമാണ് 'ആയിരത്തൊന്നു അറേബ്യന്‍ രാവുകള്‍'. അതിലെ കഥകളുടെ വേരുകള്‍, പൗരാണിക മദ്ധ്യകാല, അറബിക്, പേര്‍ഷ്യന്‍, മെസപ്പൊട്ടാമിയന്‍, ഇന്ത്യന്‍,  ഈജിപ്ഷ്യന്‍, നാടോടിക്കഥകളിലേക്കും  ഇതിഹാസങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നു.
സര്‍ റിച്ചാര്‍ഡ് ബര്‍ട്ടന്റെ പരിഭാഷ 1706ല്‍ ആണ് ഇതിന്റെ ആദ്യ ഇംഗ്ലീഷ്‌വിവര്‍ത്തനം, 'ദി അറേബിയന്‍ നൈറ്റ്‌സ് എന്റര്‍ടെയിന്‍മെന്റ്' എന്ന പേരിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1880കളില്‍ സമ്പൂര്‍ണ്ണ ഇംഗ്ലീഷ് വിവര്‍ത്തനം, ഇംഗ്ലീഷ് അറബ് പണ്ഡിതനും സാഹസിക സഞ്ചാരിയുമായ സര്‍ റിച്ചാര്‍ഡ് ഫ്രാന്‍സിസ് ബര്‍ട്ടണ്‍ പ്രശംസനീയമായ രീതിയില്‍ നിര്‍വ്വഹിച്ചു. സമ്പൂര്‍ണ്ണ വിവര്‍ത്തനം, ഏകദേശം 800 പേജുകള്‍ വീതമുള്ള പതിനാറ് വാള്യങ്ങളിലായാണ് അദ്ദേഹം നിര്‍വ്വഹിച്ചിട്ടുള്ളത്. 'അറേബ്യന്‍ രാവു'കളില്‍ നിന്നുള്ള വളരെ പ്രശസ്ത കഥകളാണ് ഇവിടെ മൊഴിമാറ്റം ചെയ്യുന്നത്. പരിഭാഷയ്ക്കാധാരമാക്കിയ ഇംഗ്ലീഷ് ഗ്രന്ഥത്തില്‍, അപ്രധാനമായ നിരവധി രാത്രികള്‍ ഒഴിവാക്കിയിട്ടുണ്ട്. വായനക്കാര്‍ക്കു മൂലഗ്രന്ഥം വായിച്ചാസ്വദിക്കുന്ന പദാനുപദവിവര്‍ത്തനമാണ് ഇതില്‍ അവലംബിച്ചിട്ടുള്ളത്. വീണ്ടുംവീണ്ടും വായിക്കാന്‍ തോന്നിപ്പിക്കുന്ന ഒരു കൃതിയാണിത്.  
ബര്‍ട്ടണ്‍ വിവര്‍ത്തനം ചെയ്ത കാലത്ത് 'ആയിരത്തൊന്നു രാവു'കളുടെ നിരവധി ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍, അവയിലൊന്നിനോടും ബര്‍ട്ടണ് മതിപ്പു തോന്നിയില്ല. അവ യൂറോപ്പില്‍ മൂല്യഭംഗം സംഭവിച്ച യക്ഷിക്കഥാസമാഹാരങ്ങളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അവയില്‍ ചിലതില്‍ ഏതാനും രാത്രികള്‍ മാത്രമാണടങ്ങിയിട്ടുള്ളത്, മറ്റു ചിലതില്‍ ആയിരത്തൊന്നും അതില്‍ കൂടുതലും! ചില കഥകള്‍ അറബി മൂലഗ്രന്ഥത്തില്‍ ഉള്ളതേ അല്ല, ആന്റോയിന്‍ ഗല്ലാണ്ടും മറ്റു ചില യൂറോപ്യന്‍ വിവര്‍ത്തകരും എഴുതിച്ചേര്‍ത്തതാണ്. മൂലകൃതിയിലെ ലൈംഗികതയും അശ്ലീലശൈലിയും നീക്കം ചെയ്ത് സംഗ്രഹിച്ച ആദ്യ കാല ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ ബര്‍ട്ടനെ പ്രകോപിപ്പിച്ചു. തീര്‍ച്ചയായും ഈ വിവര്‍ത്തനം  മൂലഗ്രന്ഥത്തോട് തികച്ചും നീതി പാലിച്ചിട്ടുള്ളതാണ്.
കാല്പനികതയും ഭീകരതയും രതിയും നിറഞ്ഞ, മനം കവരുന്ന, വശ്യവും മനോഹരമായ കഥകള്‍ നിറഞ്ഞതാണ് ഈ ആയിരത്തൊന്ന് അറേബ്യന്‍ രാവുകള്‍. - ചരിത്രകഥകള്‍, പ്രേതകഥകള്‍, ഹാസ്യകഥകള്‍, ലൈംഗിക കഥകള്‍, ജിന്നുകളുടെയും വേതാളങ്ങളുടെയും കഥകള്‍, മന്ത്രവാദികളെയും മജീഷ്യന്മാരെയും കുറിച്ചുള്ള കഥകള്‍; ഇവയെല്ലാം യുക്തിക്ക് നിരക്കാത്തവയാണെങ്കിലും മനുഷ്യരും ഭൂമിശാസ്ത്രവുമായി കൂടിക്കലര്‍ന്ന് കിടക്കുന്നു. മുഖ്യകഥാപാത്രങ്ങളില്‍ ചരിത്രപുരുഷന്മാരായ അബ്ബാസിദ്കാലിഫാ അരുണ്‍ അല്‍ റഷീദ്, അദ്ദേഹത്തിന്റെ മന്ത്രി ജാഫര്‍ അല്‍ബര്‍മാകി, പ്രശസ്ത കവി അബുനുവാസ് എന്നിവരും ഉള്‍പ്പെടുന്നു, ഷാഹ്‌രസാദ് കഥ പറയുന്നത് സാസാനിയന്‍ സാമ്രാജ്യം - ഇസ്ലാം ആവിര്‍ഭവിച്ചതിനു മുമ്പുള്ള അവസാനത്തെ പേര്‍ഷ്യന്‍ ഭരണകൂടം തകര്‍ന്ന് 200 വര്‍ഷങ്ങള്‍ക്കു ശേഷമാണ്.  - കെ.പി. ബാലചന്ദ്രന്‍Comments will be displayed only after admin approval

Name
E-mail
Enter the code
greenbooks

 

ON LITERATURE
2017 ഫ്രാങ്ക്ഫര്‍ട്ട് ബുക്‌ഫെയര്‍ ഫ്രഞ്ച് ഇന്ത്യന്‍ കോണ്‍ഫറന്‍സില്‍ ഗ്രീന്‍ബുക്‌സിന് ശ്രദ്ധേയമായ പ്രാതിനിധ്യംഇത്തവണ ഫ്രാങ്ക്ഫര്‍ട്ട് പുസ്തക മഹോത്സവത്തിലെ country of honour  പദവി ഫ്രാന്‍സിനായിരുന്നു. തദവസരത്തില്‍ ഫ്രഞ്ച് കള്‍ച്ചറല്‍ മിഷന്‍ ഫ്രഞ്ച്-ഇന്ത്യന്‍ പബ്ലിഷിങ്ങിനെ സംബന്ധിച്ച് ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുകയുണ്ടായി. സമകാലിക ഫ്രഞ്ച് സാഹിത്യത്തില്‍നിന്ന് ഏറ്റവുമധികം ഫ്രഞ്ച് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ബഹുമതിയുമായിട്ടാണ് ഈ കോണ്‍ഫറന്‍സില്‍ ഗ്രീന്‍ബ ...
ഗ്രീന്‍ബുക്‌സ് ഇനി അനന്തപുരിയിലും മൂന്നാമത് ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു2017 സെപ്തംബര്‍ 28ന് രാവിലെ 10.30ന് മലയാളത്തിലെ പ്രശസ്തരായ ഏഴ് സാഹിത്യ സാംസ്‌കാരിക നായകന്മാര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, കവി ശ്രീകുമാരന്‍ തമ്പി, നോവലിസ്റ്റ് ജോര്‍ജ്ജ് ഓണക്കൂര്‍, മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.ജയകുമാര്‍, പ്രശസ്ത കവി പ്രഭാവര്‍മ്മ, ബെന്യാമിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഭദ്രദീപം തെളിയിച്ചത് ഗ്രീന്‍ബുക്‌സ് ചെയര്‍മാന്‍ വാസു ഐലക്കാട്, മാന ...
കഥകളുടെ സുവര്‍ണകാലം തിരിച്ചുവരുന്നു - ടി. പത്മനാഭന്‍ കഥാനവകം പുസ്തകപ്രകാശനവും സാംസ്‌കാരിക സദസ്സും    ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച കഥാനവകം ഒമ്പത് എഴുത്തുകാരുടെ ഒമ്പത് പുസ്തകങ്ങള്‍ സാഹിത്യഅക്കാദമി ഹാളില്‍ പുസ്തകമേളയോടനുബന്ധിച്ച് (ഒക്‌ടോബര്‍ നാലാം തിയ്യതി) പ്രകാശനം ചെയ്തു. അന്നേദിവസം അത്യന്തം ആഹ്ലാദം നിറഞ്ഞ ഒരു പ്രതിഭാസംഗമത്തിന്റെ വേദിയായി മാറുകയായിരുന്നു അയ്യന്തോളിലുള്ള ഗ്രീന്‍ബുക്‌സിന്റെ കോര്‍പ്പറേറ്റ് ഓഫീസ്.  ഗ്രീന്‍ബുക്‌സിനോടുള്ള ഹൃദയബന്ധം ഊഷ്മളമായിരുന്നതിന്റെ പ്ര ...