HomeShopping ExperienceVeedu Nashtapettaval
Book by Taslima Nasrin പൂര്‍വ്വബംഗാളിലെ ഒരു ഗ്രാമത്തില്‍ഹാരാധന്‍ സര്‍ക്കര്‍ എന്ന ഒരു ഹിന്ദു കര്ഷകന് ഉണ്ടായിരുന്നു. ഹാരാധന്‍ സര്‍ക്കരിന്റെ ഒരു മകന് എന്തിനുവേണ്ടിയാണെന്നറിയില്ല. മുസല്‍മാനായിത്തീര്‍ന്നു. അവന്റെ പേര് ജതീന്ദ്രന്‍ എന്നയിരുന്നെങ്കില്‍ പിന്നീടത് ജമീര്‍ ആയി.അല്ലെങ്കില്‍ കമല്‍ ആയിരുന്നെങ്കില്‍ കാമാല് ആയി. ഓ ആ സര്‍ക്കാര്‍ വംശത്തിലെ അംഗമാണ് ഞാന്‍. എന്റെ ആറു തലമുറ മുന്‍പുള്ള പൂര്‍വ്വപുരുഷന്‍ ഹാരാധന്‍ സര്‍ക്കര്‍ ആണ്. അദ്ദേഹത്തിന്റെ മറ്റു പിന്ഗാമികളൊക്കെ ഇന്ത്യാ വിഭജനത്തിനുശേഷം ഭാരതത്തിലേക്കു വന്നു എന്നു തീര്‍ച്ച. അവര്‍ ഇപ്പോള്‍ ഭാരതത്തിലെ പൗരന്മാരാണ്.