>>>>>>>>>>>>>>>> Green Books India Pvt Ltd - Publishers of Quality Books In Kerala

LITERARY STUDIES

Font Problems

പ്യൂപ്പ

കലയുടെ അഗ്നിശുദ്ധിയില്‍ സ്വയം ഹോമിച്ച് എഴുത്തിനോട്  നീതി പുലര്‍ത്താന്‍ സ്വയം പ്യൂപ്പയാകുന്ന കാത്തിരിപ്പിന്റെ കഥ    വര്‍ണ്ണച്ചിറകുമായി പറക്കുവാന്‍ മോഹിച്ച് തന്റെ ഊഴത്തിനായി കാത്തിരിക്കുന്ന ചിത്രശലഭത്തിന്റെ പ്യൂപ്പദശയില്‍ എഴുത്തുജീവിതത്തിന്റെ തിരിച്ചുവരവിനുവേണ്ടി കാത്തിരിക്കുന്ന ബാഹുലേയന്‍ എന്ന എഴുത്തുകാരന്റെ മനസ്സ്, ബാല്യകാലം, യൗവ്വനം, രാഷ്ട്രീയം, ജീവിതകാമനകള്‍, കാലക്രമത്തോടെ അവതരിപ്പിക്കുന്ന നോവല്‍. സാഹിത്യരാഷ്ട്രീയവേദികളിലെ പല പ്രശസ്തരും ഈ നോവലില്‍ കടന്നുവരുന്നു. അനസൂയ എന്ന ഒരു സങ്കല്പ കഥാപാത്രത്തെ സാക്ഷിനിര്‍ത്തി കുമ്പസാരം പോലെയുള്ള കഥപറച്ചില്‍. സ്വപ്നവും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന രചനാരീതി. മദ്യം, സ്ത്രീവിഷയം, ശിഥില കുടുംബബന്ധങ്ങള്‍. പ്രണയവും മരണവും ഒത്തുചേരുന്ന അപൂര്‍വശോഭയുള്ള സന്ധിബന്ധങ്ങള്‍. കലയുടെ അഗ്നിശുദ്ധിയില്‍ സ്വയം ഹോമിച്ച് എഴുത്തിനോട് നീതി  പുലര്‍ത്താന്‍ ശ്രമിŎ [..]

വായനയുടെ ഗൃഹാതുരത്വം

നന്തനാര്‍ പട്ടാളക്കഥകള്‍    മലയാള സാഹിത്യത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഗൃഹാതുരത്വമാണ് നന്തനാര്‍കഥകളുടെ ഓര്‍മ്മകള്‍. ചോര പൊടിഞ്ഞ ആത്മാവിഷ്‌ക്കാരത്തിന്റെ നിമന്ത്രണങ്ങളായിരുന്നു നന്തനാര്‍ക്ക് സാഹിത്യരചന. പട്ടാളക്കഥകളെഴുതുമ്പോഴും വേറിട്ട ഒരു കാല്പനികപ്രഭാവം  അദ്ദേഹത്തിന്റെ കഥകളില്‍ നിറഞ്ഞുനിന്നു. ആഴമേറിയ ആത്മപരതയും വിഷാദം നുരയുന്ന മനസ്സിന്റെ അടിയൊഴുക്കുകളും നന്തനാര്‍ കഥകളുടെ പ്രത്യേകതകള്‍. കാലത്തെ വീണ്ടെടുക്കുന്ന കഥകള്‍.പട്ടാളക്കഥകള്‍, നന്തനാര്‍, വില: 125.00 [..]

ചിന്താമുള്ളുകള്‍

പുതിയ രാജ്യനീതിക്കായി പൊരുതുന്ന കവിതകള്‍    അക്രമവും ആക്രമണവും ഒറ്റയ്ക്കും കൂട്ടമായും നടന്നുകൊണ്ടിരിക്കുന്ന ഒരു പുതുപുത്തന്‍ ലോകത്താണ് നാം ജീവിക്കുന്നത്. വ്യക്തിഹത്യ മുതല്‍ കൂട്ടനരഹത്യ വരെ നടമാടുന്നു. വംശീയോന്മൂലനം തന്നെ നടന്നുകൊണ്ടിരിക്കുന്നു. മലയാളത്തിന്റേയും തമിഴിന്റേയും അകപൊരുളുകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന കവി ഈ കെട്ട കാലത്തിനെതിരെ പ്രതികരിക്കുകയാണ്. കവിയുടെ സാമൂഹിക പ്രതിബദ്ധതയുടെ വെളിപാടുകള്‍ മൂര്‍ച്ചയുള്ള പദവിന്യാസങ്ങളായി നിറയുന്നു. പ്രതിഷേധത്തിന്റെ ഉറവുകളില്‍ മധുരപദാനുഭവങ്ങളും കാല്പനികനിലാവുകളും മറഞ്ഞുപോകുന്നു. പരമ്പരാഗതശൈലിയില്‍ നിന്ന് കുതറിമാറുന്ന കാവ്യഭാഷ. പുതിയ രാജ്യനീതിക്കായി പൊരുതുന്നതോടൊപ്പം പുതിയ കാവ്യനീതിക്കായും കവി പൊരുതുന്നു.     സമൂഹമനസ്സിലേക്ക് തന്റെ സന്ദേഹങ്ങളുടെ ശക്തമായ താക്കീതുകള്‍ നല്‍കുകയാണ് ''ചിന്താമുള്ളുകള്‍'' എന്ന കാവ്യസമാഹാരത്തിലൂടെ, ഒരു കŔ [..]

ഗിഫ മാധ്യമ അവാര്‍ഡ്

ഗിഫ മാധ്യമ അവാര്‍ഡ് കെ.എം. അബ്ബാസിന്റെ ദേരയ്ക്ക്    ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍ക്കുള്ള ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ അവാര്‍ഡ് കെ.എം. അബ്ബാസിന്റെ കഥാസമാഹാരമായ 'ദേര'യ്ക്കു ലഭിച്ചു. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇതിനകം പ്രസിദ്ധീകരിച്ചു. ഗള്‍ഫിലെ ജീവിതാനുഭവങ്ങളാണ് ഇതിവൃത്തം. [..]

കുട്ടികളുടെ എം.ടി

    മലയാള സാഹിത്യത്തിലെ ഒരു വന്‍മരമായി പടര്‍ന്നുപന്തലിച്ചു നില്‍ക്കുകയാണ് എം.ടി. വാസുദേവന്‍നായര്‍. ജ്ഞാനപീഠം അടക്കം അനേകം പുരസ്‌കാരങ്ങള്‍ നേടിയ സാഹിത്യനായകന്‍. അദ്ദേഹത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്താനായി എഴുതിയതാണ് ''കുട്ടികളുടെ എം.ടി.'' എന്ന കൃതി. എം.ടിയെക്കുറിച്ച് അത്യാവശ്യം അറിയേണ്ടതായ വസ്തുതകള്‍, അദ്ദേഹത്തിന്റെ ജനനം, പഠനകാലം, കുടുംബം, എഴുത്തുജീവിതം, ധന്യമുഹൂര്‍ത്തങ്ങള്‍, ഹൃദയബന്ധങ്ങള്‍, കൂടല്ലൂര്‍ എന്ന ഗ്രാമം അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഇതിലുണ്ട്. എഴുതുകയും പ്രസംഗിക്കുകയും അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്തിട്ടുള്ള വസ്തുതകളേയും, അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പ്രകാശിപ്പിച്ചിട്ടുള്ള സ്മരണകളേയും ആസ്പദമാക്കിയാണ് ഈ ഗ്രന്ഥരചന നിര്‍വ്വഹിച്ചിട്ടുള്ളത്. പഴയ ഗ്രാമത്തിലേക്ക്, പഴയ ഓര്‍മ്മകളിലേക്ക് തിരിച്ചുപോവുക എന്നത് എല്ലാ എഴുത്തുകാരുടേയും ജീവിതചിന്തയിലുള്ളതാണ്. കൂടല്&# [..]

Loading... Scroll down to see more.
No more results to display.
>>>>>>