LITERARY STUDIES

Font Problems

പൈപ്പിന്‍ ചുവട്ടില്‍ മൂന്ന് സ്ത്രീകള്‍

വാക്കുകളുടെ വര്‍ണ്ണനൂലുകള്‍കൊണ്ട് സൂക്ഷ്മമായി നെയ്തെടുത്ത കഥകള്‍ഭാഷയുടെ ഒരു മാജിക്കല്‍ റിയലിസമാണ് തോമസ് ജോസഫിന്‍റെ കഥകള്‍. ഭാഷയുടെ ചിത്രപ്പണികള്‍ക്കൊണ്ട് വളരെ സൂക്ഷ്മമായ വായനയുടെ ഏകാഗ്രതയില്‍ സൂചിമുനപോലെ മനസ്സിനെ പിടിച്ചു നിര്‍ത്തുന്ന കഥാഭാഗങ്ങള്‍. ഏതോ ഒരു അതീന്ദ്രിയ ലോകത്തേക്ക് നമ്മള്‍ പിടിവിട്ടുവീഴുന്നു. സര്‍റിയലിസം എക്സ്പ്രഷണിസം എന്നീ ചിത്രസങ്കേതങ്ങളുടെ ഭാഷ തോമസ് ജോസഫിന്‍റെ കഥയുടെ ആന്തരത്മാവില്‍ ഊറികിടക്കുന്നു. മായക്കാഴ്ചകള്‍, സ്വപ്നദര്‍ശനങ്ങള്‍ തുടങ്ങിയവ കഥയിലെമ്പാടുമുള്ള ഒരു പൊതുസ്വഭാവമാണ്. ഗന്ധത്തേക്കാള്‍ കൂടുതല്‍ കടുത്ത വര്‍ണ്ണക്കൂട്ടുകള്‍. സ്വപ്നത്തിനുള്ളിലെ സ്വപ്നമായും ചില കഥകള്‍. ഭാവികാലകഥകളുടെ ചില സൂക്ഷ്മവായനകള്‍  തോമസ് ജോസഫിന്‍റെ കഥകളില്‍നിന്ന് കണ്ടെടുക്കാന്‍ കഴിയും.അനുകരിക്കാനാവാത്തവിധം വ്യതിരിക്തമായ രചനകള്‍. സൗന്ദര്യാനുഭവങ്ങളുടെ ഭ്രമാത്മകകാഴ്ചകള്‍, ഇരുള̴് [..]

ആയിരത്തൊന്ന് അറേബ്യന്‍ രാവുകള്‍

മലയാളത്തിലാദ്യമായി 1001 അറേബ്യന്‍ രാവുകള്‍ക്ക് അതിശയിപ്പിക്കുന്ന രൂപകല്പന. ഇമ്പമാര്‍ന്ന കഥകള്‍ ഒരു പക്ഷിത്തൂവലിന്റെ ലാഘവത്തോടെ നിങ്ങള്‍ വായിച്ചുതീര്‍ക്കുന്നു. ഇസ്ലാമിക സുവര്‍ണ്ണകാലത്ത്, 8-ാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനുമിടയില്‍, മധ്യേഷ്യയിലെയും തെക്കന്‍ ഏഷ്യയിലെയും കഥകളും നാടോടിക്കഥകളും  സമാഹരിച്ച് അറബിയില്‍ രചിക്കപ്പെട്ട  ഒരു മഹദ്ഗ്രന്ഥമാണ് 'ആയിരത്തൊന്നു അറേബ്യന്‍ രാവുകള്‍'. അതിലെ കഥകളുടെ വേരുകള്‍, പൗരാണിക മദ്ധ്യകാല, അറബിക്, പേര്‍ഷ്യന്‍, മെസപ്പൊട്ടാമിയന്‍, ഇന്ത്യന്‍,  ഈജിപ്ഷ്യന്‍, നാടോടിക്കഥകളിലേക്കും  ഇതിഹാസങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നു.സര്‍ റിച്ചാര്‍ഡ് ബര്‍ട്ടന്റെ പരിഭാഷ 1706ല്‍ ആണ് ഇതിന്റെ ആദ്യ ഇംഗ്ലീഷ്‌വിവര്‍ത്തനം, 'ദി അറേബിയന്‍ നൈറ്റ്‌സ് എന്റര്‍ടെയിന്‍മെന്റ്' എന്ന പേരിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1880കളില്‍ സമ്പൂര്‍ണ്ണ ഇംഗ്ലീഷ് വിവര്‍ത്തനം, ഇംഗ്ലീഷ് അറബ് പണ്ഡിതനും സാഹസ! [..]

ഉഷ്ണരാശി

ബലികുടീരങ്ങള്‍ക്കരികെ നിന്നുകൊണ്ട് സ്വന്തം ദേശത്തേയും ചരിത്രത്തേയും പുനഃസൃഷ്ടിക്കുക എന്ന ചരിത്ര ദൗത്യവുമായി എഴുത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ന്ന നോവല്‍. മനുഷ്യരാശിയുടെ അതിജീവനത്തിന്റെ അന്വേഷണപാത അനന്തമായി നീളുമ്പോള്‍ കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റ് വിമര്‍ശകരും ഒരുപോലെ വായിച്ചിരിക്കേണ്ട കൃതി.പുന്നപ്ര വയലാറിന്റെ ചോരയില്‍ കുതിര്‍ന്ന സംഭവബഹുലമായ കഥ, കരപ്പുറത്തിന്റെ കഥ, ഒരു ഫഌഷ്ബാക്കിലെന്നപോലെ അവതരിപ്പിക്കുന്നു. ഈ നോവലില്‍  ഐതിഹാസികമായ ഒരു ഭൂതകാലവും കരപ്പുറത്തിന്റെ വര്‍ത്തമാനകാലവും  സമ്മിശ്രമായി കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. ഭൂതകാലവും വര്‍ത്തമാനകാലവും ഇടകലര്‍ത്തിയ അദ്ധ്യായങ്ങളിലൂടെ ഐതിഹാസികമാനമുള്ള മഹത്തായ ഒരു രചനയാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. വിപ്ലവത്തിനുവേണ്ടി ബലിയാടായവര്‍. പൊലീസ്മര്‍ദ്ദകരുടെ അതിഹീനമായ പീഡനമുറകളില്‍ ആത്മഹത്യചെയ്ത അടിയാത്ത&# [..]

ചരിത്രം നഷ്ടപ്പെട്ടവര്‍

എന്തുകൊണ്ടാണ്  ജാതിവ്യവസ്ഥ ഇന്നും പ്രബലമായി തുടരുന്നത്?  സംവരണം എപ്പോഴും ചെറുത്തു തോല്പിക്കപ്പെടുന്നതെന്തുകൊണ്ട്?മനുഷ്യരെല്ലാം തുല്യരാണെന്ന തിരിച്ചറിവാണ് മനുഷ്യാവകാശങ്ങളെ ഊട്ടി ഉറപ്പിക്കുന്ന തത്ത്വം. വ്യക്തമായും ശക്തമായും ഈ തത്ത്വം ആദ്യം അവതരിപ്പിച്ചത് മതങ്ങളാണ്. എല്ലാവരും ഒരു ദൈവത്തിന്റെ മക്കളാണെന്ന വിശ്വാസത്തില്‍ സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും അംശങ്ങള്‍ അടങ്ങിയിരിക്കുന്നു. ആദ്യകാലഘട്ടങ്ങളിലെങ്കിലും എല്ലാ മതങ്ങളും ഈ ആശയങ്ങള്‍ മുറുകെ പിടിച്ചിരുന്നതായി കാണാം. സമത്വബോധം നല്‍കിയ ഉണര്‍വ് മതങ്ങള്‍ക്ക് വിമോചനപ്രസ്ഥാനത്തിന്റെ സ്വഭാവം നല്കി. എന്നാല്‍ കാലക്രമത്തില്‍ അവ സ്ഥാപനവത്കരിക്കപ്പെട്ടു. അതോടെ അവ സമൂഹത്തിന്റെ അസമത്വങ്ങളുമായി പൊരുത്തപ്പെടുകയും അവയുടെ വിമോചനസ്വഭാവം നഷ്ടപ്പെടുകയും ചെയ്തു.ചരിത്രത്തിലെ ഏറ്റവും നീണ്ട കഥ, ഓരോ കാലത്തും പരിഷ്‌കൃതമനുഷ്യര്‍ എന്ന് അവകാശപ്പെടുന്Ő [..]

കണ്ണാടിയും സൂര്യകാന്തിപ്പൂക്കളും

നല്ല അവതരണസാധ്യതയുള്ള ലഘുനാടകങ്ങള്‍. കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന നോവലില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് തയ്യാറാക്കിയ നാടകാവിഷ്‌കാരമാണ് ''ഇരകള്‍ ഉണ്ടാകുന്നത്'' നാടകീയാവതരണത്തിന്റെ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന നാടകം. കുലത്തൊഴിലായി സ്വീകരിച്ച ആരച്ചാര്‍ജോലി, കുടുംബത്തിന്റെ പട്ടിണി പ്രാരാബ്ധങ്ങള്‍ മൂലം ഒരു പെണ്‍കുട്ടി ഏറ്റെടുക്കുന്ന ഇക്കഥയില്‍ നാടകീയസന്ദര്‍ഭങ്ങള്‍ ധാരാളമായി ചേര്‍ത്തുവെച്ചിരിക്കുന്നു.''വയസ്സന്‍ മേഘങ്ങളില്‍ നക്ഷത്രങ്ങളുണ്ട്'' എന്ന നാടകം വൃദ്ധജനങ്ങളോട് കാണിക്കുന്ന നീതികേടിനെതിരെ സമൂഹമനഃസാക്ഷിയെ ഉണര്‍ത്തുന്നു.''കണ്ണാടിയും സൂര്യകാന്തിപ്പൂക്കളും'' കുടുംബശ്രീക്കാര്‍ക്കും മഹിളസംഘടനകള്‍ക്കും അനുയോജ്യമായ തരത്തില്‍ ചിട്ടപ്പെടുത്തിയത്. മൂന്ന്നാടകങ്ങളും സ്‌കൂള്‍ കോളേജ് തലത്തില്‍ ഹൃദ്യമായി അഭിനയിച്ചു ഫലിപ്പിക്കാവുന്ന നാടകങ്ങള്‍.കണ്ണാടിയുംസ& [..]

Loading... Scroll down to see more.
No more results to display.