LITERARY STUDIES

Font Problems

ഗുരുഹൃദയത്തോടൊപ്പം പിതൃഹൃദയവും അദ്ദേഹം

    ഗുരു നിത്യചൈതന്യയതിയുടെ ജീവാത്മാവ് പകര്‍ന്നു തരുന്ന ഒരു ഓര്‍മ്മ പുസ്തകം. ഊട്ടിയിലെ ഫേണ്‍ഹില്‍ നാരായണഗുരുകുലത്തില്‍ നീണ്ട വര്‍ഷങ്ങളോളം ബാല്യകാലംതൊട്ടേ സുഗത ഗുരുവിനോടൊത്ത് ജീവിച്ചു. സുഗതയുടെ കാര്യത്തില്‍  ഒരു പിതൃഹൃദയമായിരുന്നു ഗുരു കാത്തുസൂക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഉത്തരവാദിത്വമുള്ള ഒരു പിതാവിന്‍റെ ഹൃദയവേദനയും അദ്ദേഹം അനുഭവിച്ചു. തീക്ഷ്ണമായിരുന്നു ആ വേദന.    "ഒരു ദിവസം ഞാന്‍ രാവിലെ ഗുരുവിന്‍റെയടുത്ത് ചെന്നപ്പോള്‍ ഗുരു എന്നോടൊന്നും മിണ്ടുന്നില്ല. എത്രയോ നേരം അടുത്തുചെന്നു നിന്നിട്ടും എന്നെ ഒന്ന് നോക്കിയതല്ലാതെ ഒന്നും  സംസാരിക്കുന്നില്ല. പ്രയര്‍ ഹാളില്‍ ബാക്കിവെച്ച സങ്കടം ഒന്നോടെ പുറത്തുവന്നു. എനിക്ക് സഹിക്കാനായില്ല.     "എല്ലാവരും എന്നെ ഒഴിവാക്കുകയാണ്" ഞാന്‍ പറഞ്ഞു. അത് ഷൗക്കത്തിന് വല്ലാതെ ഫീല്‍ ചെയ്തു. ഷൗക്കത്ത് പെട്ടെന്ന് എന്‍റെ കൈയെടുത്ത് നെഞ്ചില്‍ വെച്ചിട്ട് പറഞ്ഞു: "ഇതാ  [..]

ദുര്യോധനനുവേണ്ടി ഹൃദയസ്പര്‍ശിയായ ഒരു നോ

    കുരുക്ഷേത്രയുദ്ധം അവസാനിച്ചതിനുശേഷമുള്ള നാളുകള്‍. സ്ഥലം, ഹസ്തിനപുരി കൊട്ടാരം. ശ്മശാനവിമൂകതയില്‍ ഏകാന്തതലത്തിലിരുന്ന് ധൃതരാഷ്ട്രര്‍ ചിന്തിക്കുകയാണ്. ഉറ്റവരും ഉടയവരും മക്കളും എല്ലാം നഷ്ടപ്പെട്ടു. ജീവിക്കാന്‍ തനിക്ക് ഇനിയെന്ത് കാരണമാണുള്ളത്. എവിടെയൊക്കെയാണ് തനിക്ക് പിഴച്ചുപോയത്? പാണ്ഡവരും കൗരവരും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍, സംഘര്‍ഷങ്ങള്‍, എപ്രകാരമാണ് സര്‍വ്വനാശത്തിന്‍റെ ഒരു മഹായുദ്ധത്തില്‍ പര്യവസാനിച്ചത് എന്ന് ധൃതരാഷ്ട്രര്‍ ചിന്തിക്കുകയാണ്. ആരുടെ പക്ഷമാണ് ശരി? പുത്രസ്നേഹത്തിന്‍റെ പേരില്‍ ദുര്യോധനനെ താന്‍ അസ്ഥാനത്ത് പിന്തുണയ്ക്കുകയായിരുന്നുവോ? തിരുത്താനാകാത്ത ഒരു പ്രതികാരാഗ്നിയായി പാണ്ഡവകൗരവസംഘര്‍ഷങ്ങള്‍ വളര്‍ന്നതെങ്ങനെയെന്ന് ധൃതരാഷ്ട്രര്‍ മുന്‍പെങ്ങുമില്ലാത്ത ഒരു ഉള്‍വെളിച്ചത്തോടെ ഓര്‍ത്തെടുക്കുന്നു. ഹസ്തിനപുരിയിലെ അന്തഃപുരത്തിന്‍റെ ചുവരുകള്‍ക്കപ്പുറമുള്ള ഒരു ലോകം ! [..]

സത്യജിത് റേ-സിനിമയും ജീവിതവും

സത്യജിത്റേയുടെ ചലച്ചിത്രജീവിതം റേ തന്നെ എഴുതുന്ന ആത്മകഥപോലെ എം.എ.ബേബി സി.പി.എം.പൊളിറ്റ് ബ്യൂറോ അംഗം    ചലച്ചിത്രം പുതിയ നൂറ്റാണ്ടിന്‍റെ കലയാണ് എന്ന് മഹാനായ വിപ്ലവകാരിയും നവലോകനായകനുമായ വി.ഐ.ലെനിന്‍ അഭിപ്രായപ്പെട്ട കാര്യം പ്രസിദ്ധം. അദ്ദേഹമതു പറയുമ്പോള്‍ ഗ്രിഫ്ത്തും  പുഡോവ്കിനും മറ്റും ചലച്ചിത്രകഥയുടെ വ്യാകരണം വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുകയായിരുന്നു. കലാലോകത്തെ ത്രസിപ്പിച്ച ആ നാളുകള്‍ കടന്നുപോയിട്ട് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും കലയും സാഹിത്യവും സംഗീതവും അഭിനയവും പ്രകൃതിയും ദര്‍ശനവും എല്ലാം സംഗമിക്കുന്ന ഒരദ്ഭുത പ്രപഞ്ചമായി ചലച്ചിത്രം പരിണമിച്ചിരിക്കുന്നു. അത് കലയും കച്ചവടവും വ്യവസായവും ജീവിതവും വിപ്ലവവും ആനന്ദവും അമര്‍ഷവും ആര്‍ത്തനാദവും ഉന്മാദവും എല്ലാമാണ്.    എന്നാല്‍ മനുഷ്യനേയും പ്രകൃതിയേയും പ്രപഞ്ചത്തേയും ദാര്‍ശനിക ഗൗരവത്തോടെ ആവിഷ്കര [..]

അകവും പുറവും എരിയുന്ന കനലുകള്‍

സ്ത്രീയുടെ വൈകാരികജീവിതത്തിന്റെ അരക്ഷിതമായ ഭാവതലങ്ങളെയാണ് 'ഉടല്‍രാഷ്ട്രീയം' എന്ന നോവലില്‍ ഹണി ഭാസ്‌കരന്‍ തുറന്നുകാട്ടിയതെങ്കില്‍ പുതിയ നോവല്‍ 'പിയേത്താ' പറയുന്നത് സമകാലികസ്ത്രീജീവിതത്തിന്റെ സാമൂഹ്യാവസ്ഥകളാണ്. ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീയുടെ ഇന്നത്തെ പദവിയും സ്ഥാനവും എവിടെയാണെന്ന് അന്വേഷിക്കുക കൂടിയാണ് ഈ നോവല്‍. യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യരാജ്യം അര്‍ഹിക്കുന്ന രീതിയിലുള്ള സ്വാതന്ത്യം ഇന്ത്യ നേടിയിട്ടുണ്ടോ എന്ന് നോവലിസ്റ്റ് ചോദിക്കുന്നു. തലസ്ഥാനനഗരിയായ ഡല്‍ഹിയിലും സാംസ്‌കാരിക നഗരിയെന്നു പറയാവുന്ന കൊല്‍ക്കത്തയിലും നിന്നുമൊക്കെ ഉയര്‍ന്നുവരുന്ന ശബ്ദങ്ങള്‍ ഇത്തരം അവകാശവാദങ്ങളെ തിരുത്തിക്കുറിക്കുന്നവയാണ്. സ്ത്രീയുടെ സുരക്ഷ, അന്തസ്സ്, സ്വാതന്ത്ര്യം എന്നിവയെല്ലാം ഇവിടെ അപകടകരമായ ചോദ്യചിഹ്നം ഉയര്‍ത്തിനില്‍ക്കുന്നു. ഭരണകൂടം ഉത്തരം പറയേണ്ടതായ ചില ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങളുയര്R [..]

ദേര-സവിശേഷമായ ഒരു രചന

നീ ഓര്‍ക്കുന്നുണ്ടോ? ആ സങ്കടബഞ്ചിന്മേലിരുന്നാണ് നമ്മള്‍ ആദ്യം പരിചയപ്പെട്ടത്. ജോലിക്കു പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ രവിശങ്കര്‍ ജനാല തുറന്ന് മരുഭൂമിയെ നോക്കിയിരിക്കും. ചുവന്ന മണ്ണില്‍ ചുടുകാറ്റ് ചിത്രങ്ങള്‍ വരയ്ക്കുന്നതും മായ്ക്കുന്നതും കണ്ടുകൊണ്ടിരിക്കെ ഓര്‍മ്മകള്‍ തിരതല്ലിയെത്തും. മരുഭൂമിക്കും സമുദ്രത്തിന്റെ സ്വഭാവമാണ്. മണല്‍ കൊണ്ടാണ് തിര സൃഷ്ടിക്കുന്നതെന്നു മാത്രം. അപാരതയിലേക്കു നീണ്ടുപോകുന്ന ജന്മമാണ് മരുഭൂമിയുടേതും.വലിയ എഴുത്തുകാരനാകാന്‍ കൊതിച്ച, ഖസാക്കിനെ പ്രണയിച്ച ഫാറൂഖ് നിരാശയോടെ ഇന്നലെ നാട്ടിലേക്കു മടങ്ങിപോകുന്നതിനുമുമ്പ് ഒരു ടണ്‍ പുസ്തകങ്ങള്‍ കാര്‍ഗോയിലൂടെ നാട്ടിലേക്കയച്ചു. നെരൂദ മുതല്‍ പൗലോ കൊയ്‌ലോ വരെ. ഒ.വി. വിജയന്‍ മുതല്‍ സുഭാഷ് ചന്ദ്രന്‍വരെ ധാരാളം പുസ്തകങ്ങള്‍. നാട്ടില്‍നിന്ന് വരുന്നവരോട് അയാള്‍ പുസ്തകങ്ങളല്ലാതെ മറ്റൊന്നും ആവശ്യപ്പെട്ടിരുന്നില്ല. ഒരു മുറി നിറയെ പ! [..]

Loading... Scroll down to see more.
No more results to display.