LITERARY STUDIES

Font Problems

അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര

എമില്‍ മാധവിയുടെ 'അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര' പുതുമയാര്‍ന്ന നാടകാവിഷ്‌കാരമാണ്. എമില്‍ മാധവി എഴുത്തുകാരന്‍ എന്ന നിലയിലും നടന്‍, സംവിധായകന്‍, തിയേറ്റര്‍ പ്രാക്ടീഷണര്‍ എന്ന നിലയിലും പ്രശസ്തനാണ്. പരിസ്ഥിതി സംബന്ധമായ വിഷയങ്ങള്‍ അസാധാരണമായ കല്പനകള്‍. പ്രകൃതിയുടെ ഭാവപ്പൊലിമകള്‍, രാഗലയങ്ങള്‍, രംഗാവതരണങ്ങളില്‍ കരവിരുതോടെ അലിയിച്ചു ചേര്‍ത്തിരിക്കുന്നു.''കാട്ടുമരപ്പൊന്തയില് കതിരു                         വീശുംകാലംകാട് പോയി, പുഴയും പോയിപവിഴമല്ലി പോയി.പൂവിറങ്ങി, പുഴയുറങ്ങിപാട്ടുറങ്ങിപ്പോയി.''പാട്ടും താളവും ആട്ടവുമായി വ്യത്യസ്തമായ ഒരു നാടകാവതരണം. ഹൃദയസ്പര്‍ശിയായ ഒരു കഥയും.ഇതിലെ ഒന്നാമത്തെ നാടകം 'പുഴമരം' അവസാനിക്കുന്നത് 'കാട്ടിലേക്ക് മനുഷ്യര്‍ക്കു പ്രവേശനമില്ല' എന്ന് മൃഗങ്ങളും മരങ്ങളും പുഴക്കരയില്‍ ഒരു ബോര്‍ഡ് സ്ഥാപിക്കുന്നതോടെയാണ്. പ്രകൃതിയെ നശിപ്പിക്കുന്ന നീചവര്‍ഗമായ മനുഷ്യനാണ് ഇക്കഥയില്‍ ക്രൂരതയുടെ പര്യായമായിരിക്കുന്നത്.'അപ്പക്കുഞ്ഞുങ്ങളുടെ ആകാശം' വിശേഷപ്പെട്ട ഒരു നാടകാവിഷ്‌കാരമാണ്. അപ്പച്ചട്ടിയിലെ വെളിച്ചെണ്ണയില്‍നിന്ന് സുന്ദരികളും സുന്ദരന്മാരുമായ അപ്പക്കുഞ്ഞുങ്ങള്‍ ചിരിച്ചുകൊണ്ട് പുറത്തേക്ക് വരുന്നു. എല്ലാവരും ചേര്‍ന്ന് അപ്പപ്പാട്ട് പാടുന്നു: ''കൊതിയൂറും മണം വീശി കുതിയാടിവരുന്നിതാ അപ്പക്കുഞ്ഞുങ്ങള്‍, നമ്മുടെ സ്വപ്നക്കുഞ്ഞുങ്ങള്‍...'' അസാധാരണമായ ഒരു നാടകാവിഷ്‌കാരം. [..]

കരിങ്കല്‍പ്പൂവ്‌

ജീവിതം എന്ന സമസ്യയെ അറിയാനും അന്വേഷിക്കാനും കഥയെഴുത്തിന്റെ വഴികള്‍ തേടുന്ന എഴുത്തുകാരന്‍.കണ്ണുകള്‍ തുറന്ന് ജാലകച്ചില്ലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ നിലാവില്‍ നനഞ്ഞ് ഇളകിയാടുന്ന തെങ്ങോലകള്‍ക്കിടയിലൂടെ ഒളിച്ചുകളിക്കുന്ന രണ്ട് നക്ഷത്രങ്ങള്‍! സൂക്ഷിച്ചുനോക്കിയപ്പോള്‍ ചാഞ്ഞുകിടക്കുന്ന തെങ്ങോലയുടെ തുമ്പില്‍ ഒരു മാലാഖയായി അതിയ്യാബീഗം ഇരിക്കുന്നു! മനു ഒന്നുകൂടി കണ്ണ് ചിമ്മി തുറന്നു. ഇപ്പോള്‍ അതിയ്യായുടെ കൈയില്‍ ഒരു ചോരക്കുഞ്ഞുമുണ്ട്. പിന്നെ മനു അങ്ങോട്ട് നോക്കിയില്ല. ചുവന്നതും വെളുത്തതും കറുത്തതുമായ ഓരോ വിചാരങ്ങളിലൂടെ മനു ഉറക്കത്തിലേക്ക് വീഴുകയായിരുന്നു. പുറത്തെവിടെയോ ഒരു പൂച്ചയുടെ കരച്ചില്‍ അവനെ ഉണര്‍ത്തി. ജാലകത്തിലൂടെ നിശ്ശബ്ദമായ ചിരി തൂവുന്ന നേര്‍ത്ത നിലാവ്.  ഇപ്പോള്‍ പൂച്ചയുടെ കരച്ചില്‍ കേള്‍ക്കുന്നില്ല. പുറത്തെ വിജനമായ ഏകാന്തതയില്‍ നിന്ന് ഒരു ഭയം മനുവിന്റെ നെഞ്ചിലേക്ക് ചേക്കേറി. അവന്‍ നെഞ്ചിടിപ്പോടെ എന്തിനോ കാതോര്‍ത്തു. ചേച്ചിയുടെ മുറിയുടെ ഭാഗത്തുനിന്ന് എന്തോ ശബ്ദം കേട്ടുവോ? ഒരു മന്ത്രം ഉരുവിട്ടപോലെ? വാതിലിന്റെ സാക്ഷ നീങ്ങുന്നപോലെ? [..]

മാളയുടെ പൈതൃകഭൂവില്‍

ചരിത്രത്തില്‍ ഇടംപിടിച്ച മുസിരിസിന്റെ ഭാഗമായി കൊടുങ്ങല്ലൂരിനൊ പ്പം മാള, പുത്തന്‍ചിറ തുടങ്ങിയ പ്രദേശത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന കൃതിയാണിത്. ക്രിസ്തുമതം, ഇസ്ലാംമതം, പോര്‍ച്ചുഗീസ്, ഡച്ച് എന്നിവരുടെ അധിനിവേശവും പരാമര്‍ശിക്കുന്നുണ്ട്. നിലവിലുള്ള പ്രാദേശിക ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന പള്ളികള്‍, ക്ഷേത്രങ്ങള്‍, വിവിധ ജാതികള്‍, രാഷ്ട്രീയം തുടങ്ങിയവ ഈ കൃതിയുടെ പ്രത്യേകതയാണ്.ഐരാണിക്കുളം കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ സങ്കേതങ്ങളില്‍ ഒന്നായി ഒമ്പതാം ശതകത്തോടുകൂടി മാത്രം ഉണ്ടായതാണ്. പതിമ്മൂന്നാം നൂറ്റാണ്ടിനുശേഷമുള്ള കാര്യങ്ങള്‍ മാത്രമാണ് ചരിത്രപരമായി സ്വീകാര്യമായിട്ടുള്ളത് എന്ന് എനിക്കു തോന്നുന്നു. ഈ വിഷയത്തിലുള്ള താത്പര്യം വിപുലീകരിച്ച്, ഇനിയും വിമര്‍ശനാത്മകമായ ചരിത്ര ഗ്രന്ഥങ്ങള്‍ കെ.സി. വര്‍ഗീസിന് എഴുതാനാകട്ടെ എന്നാശംസിക്കുന്നു.-ഡോ. എം.ജി.എസ്.നാരായണന്‍പൈതൃകസ്മാരകങ്ങളുടെ സംരക്ഷണം പൈതൃക തീവ്രവാദമാകരുതെന്നും സ്മാരകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുകയല്ലേ വേണ്ടതെന്നും ചോദിക്കുന്നവര്‍ മാളയില്‍ ഇപ്പോഴും ഉണ്ടാകും. രണ്ടു പക്ഷത്തിന്റെ വാദമുഖങ്ങളും കഴിയുന്നത്ര നിഷ്പക്ഷതയോടെ പരിശോധിക്കുകയാണ് കെ.സി. വര്‍ഗീസ്.-ഡോ. എം.ജി. ശശിഭൂഷണ്‍ [..]

വേദജ്ഞാനിയായ കീഴ്ജാതിക്കാരന്‍ - ശംബൂകന്‍

ഇതിഹാസകഥകള്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ അതീവപ്രാഗദ്ഭ്യമുള്ള എഴുത്തുകാരനാണ് ഗംഗാധരന്‍ ചെങ്ങാലൂര്‍. 'ശുക്രനീതി' എന്ന ഒരപൂര്‍വഗ്രന്ഥത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ശംബൂകന്‍. കീഴ്ജാതിക്കാരന് നിഷിദ്ധമായ അഥര്‍വവും ഋഗും ഹൃദിസ്ഥമാക്കിയവന്‍, വേദജ്ഞാനിയ ശംബൂകന്‍, മനുസ്മൃതിക്ക് കടകവിരുദ്ധമായ ആശയങ്ങള്‍ കൊണ്ടുവന്നവന്‍. രാജ്യത്തിന്റെ അടിസ്ഥാനവര്‍ഗമായ പ്രജകളുടെ ക്ഷേമത്തില്‍ ഊന്നിക്കൊണ്ട് പ്രജായത്തഭരണസങ്കല്പങ്ങള്‍ എന്തായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു. സമത്വസുന്ദരമായ ഒരു ലോകക്രമം എങ്ങനെ അവതരിപ്പിക്കാം എന്ന ആശയമാണ്, ഇതിഹാസ കഥനശൈലിയില്‍ ചിട്ടപ്പെടുത്തിയ നോവലിന്റെ ഇതിവൃത്തം. ഒരു പുതിയ കാലത്തിന്റെ ഗണിതശാസ്ത്രം അവതരിപ്പിക്കുകയാണ്. കാലമെത്ര ചെന്നാലും തകര്‍ന്നടിയാത്ത സമത്വത്തിന്റെ നഗരം പടുത്തുയര്‍ത്തുക എന്ന ആഹ്വാനം. അജ്ഞാനമെന്ന മൃതി, അസമത്വമെന്ന മൃതി, ഉച്ചനീചത്വമെന്ന മൃതി, പലവിധ രൂപഭാവങ്ങളില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ ചിറക് വിരിച്ച് പറന്നുകളിക്കുകയാണ്. രാജനീതി എപ്രകാരമായിരിക്കണം എന്ന സങ്കല്പമാണ് കഥാനായകന്‍ സ്വന്തം ജീവിതംകൊണ്ട് പറഞ്ഞുവെക്കുന്നത്. ശൂദ്രജാതിയില്‍ പിറന്നവന്‍ എത്ര ജ്ഞാനിയായാലും ഗളച്ഛേദം ചെയ്യപ്പെടും എന്ന വൈരുധ്യവും! വേദപഠനം നിഷിദ്ധമായ ശൂദ്രജാതിയില്‍ പിറന്നവന്‍ വേദജ്ഞാനിയാകുന്നതിന്റെ പരിണിതഫലങ്ങളാണ് കഥാതന്തു. ശ്രീരാമചക്രവര്‍ത്തിയുടെ വാളിനാല്‍ ശംബൂകന് മോക്ഷം കിട്ടുന്നതാണ് കഥാന്ത്യം. സമത്വഭാവന എന്ന ആശയം ഭാരതീയപാരമ്പര്യങ്ങളില്‍ അന്തര്‍ലീനമാണ് എന്ന തത്ത്വത്തെ മുന്നൂറിലേറെ പേജുകളുള്ള ഈ നോവല്‍ വെളിപ്പെടുത്തുന്നു. [..]

ജീവിതാനുഭവങ്ങളുടെ നിഴല്‍വെളിച്ചങ്ങള്‍

ജീവിതത്തിന്റെ പൊരുളിനെ അറിയാനും സാക്ഷാത്ക്കരിക്കാനും ശ്രമിച്ച ഒരാള്‍, തന്റെ കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നു. ഓര്‍മ്മകള്‍ പരല്‍മീനുകള്‍പോലെയാണ്. മഞ്ഞ് വീണ ജലപ്പരപ്പില്‍ വെള്ളിത്തിളക്കവുമായി അത് വന്നുനില്‍ക്കും. കാണെക്കാണെ പൊടുന്നനെ അത് മാഞ്ഞുപോകും. ഒട്ടും പ്രതീക്ഷിക്കാതെ പിന്നീടെപ്പോഴോ അത് തിരിച്ചുവരും. സ്‌കൂള്‍ജീവിതം, പ്രിയപ്പെട്ട കളിക്കൂട്ടുകാര്‍, മറക്കാനാവാത്ത സ്‌നേഹസ്പര്‍ശങ്ങള്‍ നല്‍കിയ കളിക്കൂട്ടുകാരികള്‍, മൗനരാഗങ്ങള്‍, ഹൃദയബന്ധങ്ങള്‍. അനുഭവങ്ങളുടെ നിഴല്‍പാടുകള്‍ നിറഞ്ഞ ഓര്‍മ്മകളുടെ പച്ചപ്പ്‌വഴികളിലൂടെ ഒരു സഞ്ചാരം. സുഹൃത്തുക്കളെ ജീവനുതുല്യം സ്‌നേഹിച്ച, ജീവിതലക്ഷ്യം തേടി മഹാനഗരങ്ങളിലൂടെ നടന്ന യുവത്വം. സ്വപ്നസാഫല്യം പോലെ അയാള്‍ കളക്ടറാകുന്നു. വിവാഹിതനാകുന്നു; അച്ഛനാകുന്നു. കുടുംബജീവിതത്തിന്റെ സംഘര്‍ഷങ്ങള്‍ക്കുശേഷം കാറ്റും കോളും നീങ്ങി ശുഭദിനങ്ങള്‍ കടന്നുവരുമ്പോള്‍ ഓര്‍മ്മകള്‍ക്ക് തിരശ്ശീല വീഴുന്നു. ''വലുതാവാന്‍ അയാള്‍ക്ക് എത്ര തിടുക്കമായിരുന്നു. എന്നാല്‍, കനല്‍വഴികളിലൂടെയാണ് യാത്രയെന്ന് അനുഭവംകൊണ്ടാണ് പഠിച്ചത്. ഇനിയും ബാല്യകാലത്തിലേക്ക് തിരിച്ചുപോകാനോ, ബാലകനായി പുനര്‍ജനിക്കാനോ ആവില്ലല്ലോ.'' എങ്കിലും വഴിയില്‍ തളര്‍ന്നുനില്‍ക്കുമ്പോഴും കണ്ണ് നനയുമ്പോഴും ഒപ്പം വന്നുനില്‍ക്കാന്‍ ഓര്‍മ്മകളുടെ ആ പരല്‍മീനുകള്‍ മാത്രം. [..]

Loading... Scroll down to see more.
No more results to display.