LITERARY STUDIES

Font Problems

ഡോ ബ്രൂഡറുടെ കഥ

    ഇത് ഓഷ്വിറ്റ്‌സില്‍ ചുട്ടുകരിക്കപ്പെട്ട ഡോറോ ബ്രൂഡറിന്റെ കഥ. ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടിനെ ഓര്‍മ്മപ്പെടുത്തുന്ന രചന. പൊലീസ് രേഖകള്‍ നശിപ്പിക്കപ്പെട്ടുവെങ്കിലും കിട്ടാവുന്ന രേഖകള്‍ പരിശോധിക്കുന്നു. ഡോറയെ കാണാതായ പരിസരങ്ങളെക്കുറിച്ച്, കോണ്‍വെന്റ് സ്‌കൂളിനെക്കുറിച്ച് എഴുത്തുകാരന്റെ അന്വേഷണം നിരന്തരം സഞ്ചരിക്കുന്നു. തന്റെ ജൂതപാരമ്പര്യത്തെക്കുറിച്ച് ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ലാത്ത നിഷ്‌കളങ്കയായ ഡോറ അവസാനം ഓഷ്വിറ്റ്‌സില്‍ ചുട്ടുകരിക്കപ്പെടുന്നു. എഴുത്തുകാരന്‍ പറയുന്നു: ''ഒരു സമൂഹമാകെ ഗ്രൂപ്പ് തിരിക്കപ്പെടുന്നു. സംശയാതീതരെന്നും സംശയാധീനരെന്നും ആളുകള്‍ വിഭജിക്കപ്പെടുന്നു.''    ഒരു പ്രഹേളികപോലെ എവിടെയോ അപ്രത്യക്ഷമായ ഡോ ബ്രൂഡറുടെ കഥ. [..]

കൈവിലങ്ങുകളില്ലാത്ത റഷ്യന്‍ സാഹിത്യം

 പരിപൂര്‍ണ സ്വതന്ത്രയായിത്തീര്‍ന്ന ഇന്നത്തെ റഷ്യയില്‍ എഴുത്തുകാര്‍ക്കു പഴയകാലത്തെപ്പോലെ യാതൊരു നിയന്ത്രണങ്ങളുമില്ല. പുതിയ റഷ്യയില്‍ പ്രസിദ്ധീകരിച്ച മികച്ച രണ്ട് പുസ്തകങ്ങളാണ് സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ 'യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍', യെവ്‌ഗെനി വൊദലാസ്‌കിന്‍ രചിച്ച 'ലാറൂസ് എന്ന വിശുദ്ധന്‍'. യുദ്ധത്തിന്റെ ക്രൂരതകളും തേങ്ങലുകളും ഒപ്പിയെടുക്കുന്നതില്‍ കേന്ദ്രീകരിച്ച പത്രപ്രവര്‍ത്തനത്തിന് സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന് 1915-ല്‍ നോബേല്‍ സമ്മാനം ലഭിക്കുകയുണ്ടായി. രണ്ട് കോടി ജനങ്ങളാണ് രണ്ടാംലോകമഹായുദ്ധത്തില്‍ റഷ്യയില്‍ ഹിറ്റ്‌ലറോട് ഏറ്റുമുട്ടി മരിച്ചുവീണത്. നിരവധി വനിതകള്‍ യുദ്ധരംഗത്തേക്ക് ദേശാഭിമാനത്തിന്റെ ചൂടുപിടിച്ച രക്തവുമായി കടന്നുചെന്നതിന്റെ ദൃക്‌സാക്ഷിവിവരണങ്ങളാണ് സ്വെറ്റ്‌ലാനയുടെ അനുഭവരചനയ്ക്ക് നൊബേല്‍ സമ്മാനം നേടിക്കൊടുത്തത്. അതോടൊപ്പംതന്നെ സ്റ്റാലിന്റെ ക്രൂരതകളെ ലഘൂകരിക്കാന്‍ അവര്‍ ശ്രമിക്കാത്തതും പുസ്തകത്തിന് മിഴിവേകുന്നുണ്ട്. അമ്പരപ്പിക്കുന്ന ദൃക്‌സാക്ഷിവിവരണങ്ങളുടെ പുസ്തകം. മലയാളത്തിലേക്ക് നേരിട്ട് വിവര്‍ത്തനം ചെയ്ത മറ്റൊരു നോവലാണ് യെവ്‌ഗെനി വൊദലാസ്‌കിന്റെ 'ലാറുസ് എന്ന വിശുദ്ധന്‍.'' ദസ്തയേവ്‌സ്‌ക്കിയേയും ടോള്‍സ്റ്റോയിയേയും ചെക്കോവിനേയും ഹൃദയത്തിലേറ്റിയ മലയാളികള്‍ ഒരിക്കലും വൊദലാസ്‌ക്കിനെ കൈയൊഴിയുകയില്ല. കാരണം, അദ്ഭുതകരമായ ഒരു രചനയാണിത്. തന്റെ ഒരേയൊരു ജീവിതത്തിന്റെ പൂര്‍ണവൃത്തത്തില്‍ തന്റെ പ്രിയപ്പെട്ടവളുടെ ആത്മാവിനെ സന്നിവേശിപ്പിച്ച് മോക്ഷലബ്ധിക്കായി ശ്രമിക്കുന്ന ആര്‍സെനി എന്ന പച്ചമരുന്നുവൈദ്യന്റെ കഥയാണിത്. ഒരാള്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ന്നുവരുമ്പോള്‍ പരംപൊരുളുമായി സംഗമിച്ച് മോക്ഷപ്രാപ്തിയിലെത്തുന്നു എന്ന മലയാളത്തിന്റെ മണമുള്ള ആധ്യാത്മചിന്തയാണ് ഈ നോവലിന്റെ കാതല്‍. 15-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജനിച്ച ആര്‍സെനിയുടെ കഥ. നോവലിന്റെ രണ്ടാംഘട്ടത്തില്‍ ഉസ്ചിന്‍ എന്ന പേരില്‍ ആര്‍സെനി ഒരു ദിവ്യഭ്രാന്തനായീത്തീരുകയാണ്. പ്‌സ്‌ക്കോവ് നദീതീരത്ത് ജീവിക്കുന്ന ഉസ്ചീന്‍ മരുന്നുകളുടെ സഹായമില്ലാതെ ആളുകളെ സുഖപ്പെടുത്താന്‍ തുടങ്ങുന്നു. വീണ്ടും ആര്‍സെനിയ [..]

ബിഗ് സല്യൂട്ട്‌

അസാധാരണമായ ഈ ധീരതയ്ക്ക്‌ ബിഗ് സല്യൂട്ട്‌  നേരിന്റെ വഴിയിലൂടെ എല്ലാ കാലവും സഞ്ചരിക്കുക. അത് അതില്‍ത്തന്നെ അപകടം പിടിച്ചതാണ്. അപ്പോള്‍പ്പിന്നെ ഒരു പൊലീസ് ഓഫീസര്‍ അതിനു തയ്യാറാകുമ്പോള്‍ അത് എന്തുമാത്രം അപകടകരമായിരിക്കുമെന്നത് ഒരുപക്ഷേ നമുക്ക് ഊഹിച്ചെടുക്കാന്‍പോലുമാകണമെന്നില്ല. അസാധാരണമായ ഇച്ഛാശക്തിയും ധാര്‍മികബോധവും കളങ്കമില്ലാത്ത മനഃസാക്ഷിയും മൂലധനമായുള്ളവര്‍ക്കു മാത്രം കഴിയുന്ന ഒന്നാണത്. അങ്ങനെയൊരാളുടെ അനുഭവക്കുറിപ്പുകളാണ് 'നിര്‍ഭയം'. ഡോ. സിബിമാത്യൂസ് മുഖവുരയൊന്നും ആവശ്യമില്ലാത്തയാളാണ്. സിബി മാത്യൂസ് അന്വേഷിച്ച കേസാണെന്നറിഞ്ഞാല്‍ അതു നൂറുശതമാനവും സത്യമായിരിക്കുമെന്ന വിശ്വാസം കക്ഷിഭേദമില്ലാതെ എല്ലാവരിലും രൂപപ്പെടുത്താന്‍കഴിഞ്ഞ സത്യസന്ധനായ പൊലീസ് ഓഫീസര്‍. വളരെ ആകാംക്ഷയോടും ഉദ്വേഗത്തോടുംകൂടിയാണ് ഈ പുസ്തകം വായിച്ചവസാനിപ്പിച്ചത്. പുസ്തകം വായിച്ചുമടക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ആദരവു തോന്നി. സത്യം കണ്ടെത്തുവാനും നീതി നേടിക്കൊടുക്കുവാനും അപകടകരമായവിധത്തില്‍ ജീവിക്കാന്‍ ധൈര്യം കാട്ടിയ മനുഷ്യന്‍. ഇഷ്ടപ്പെട്ട തൊഴിലായിരുന്നില്ല ഇത്. ഡോക്ടറാകാനാണ് കൊതിച്ചത്. എന്നാല്‍, എത്തിപ്പെട്ടത് പൊലീസ് സേനയില്‍. പക്ഷേ അതൊരു ദൈവനിയോഗമായി കണ്ട് ജീവിതം പിന്നെ അതിനുവേണ്ടി സമര്‍പ്പിക്കുകയായിരുന്നു. സ്വന്തം മനസ്സാക്ഷി ആര്‍ക്കും അടിയറ വയ്ക്കാതെ ദൈവത്തിന്റെ കൈപിടിച്ച്, നിയമത്തോടൊപ്പം സഞ്ചരിച്ചു എന്നതാണ് ഈ പൊലീസ് ഓഫീസറെ വ്യത്യസ്തനാക്കുന്നത്. 'നിന്റെ വഴികള്‍ ശരിയിലൂടെയായിരിക്കണം. അത് നീ തന്നെ തീരുമാനിക്കുന്നതുമായിരിക്കണം' എന്ന് സദാ ചെവിട്ടോര്‍മപോലെ അപ്പന്‍ മന്ത്രിച്ചിരുന്ന ആ വാക്കുകളും എന്നും തനിക്കു പ്രചോദനമായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആ യാത്രയില്‍ അദ്ദേഹമനുഭവിച്ച ഒറ്റപ്പെടലുകളും സമ്മര്‍ദ്ദങ്ങളും അതിജീവിച്ച പ്രലോഭനങ്ങളും വ്യാകുലങ്ങളും കുറച്ചൊന്നുമല്ല.  നമ്മുടെ നാടിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയ പല  കേസുകളുടെയും സത്യം വെളിച്ചത്തു കൊണ്ടുവന്നയാളെന്ന നിലയില്‍ ആ കേസുകളുടെ പിന്നാമ്പുറങ്ങള്‍ അദ്ദേഹത്തില്‍ നിന്നുതന്നെ കേള്‍ക്കാന്‍ കഴിയുന്നു എന്ന ഭാഗ്യവും നമുക്കീ പുസ്തക [..]

മാരകമായ വായനാനുഭവം

യക്ഷിയും സൈക്കിള്‍ യാത്രക്കാരനും  ഓരോ കവിതയും കവിതയെക്കുറിച്ചുള്ള ഓരോ നിര്‍വചനങ്ങളാവുന്നത് കരുണാകരന്റെ Karun Elempulavil കവിതകള്‍ വായിക്കുമ്പോഴാണ്. കരുണാകരന്‍ വെറും കവിയല്ല, എഴുത്തില്‍ ശ്വസിക്കുകപോലും ചെയ്യുന്ന അടിമുടി എഴുത്തുകാരനാണ്. നോവലുകളും കഥകളും ലേഖനങ്ങളും എഴുതുന്നു. രാഷ്ട്രീയനിരീക്ഷണങ്ങള്‍ പങ്കുവെയ്ക്കുന്നു. ഇപ്പോഴിതാ കരുണാകരന്റെ ആദ്യകവിതാസമാഹാരം പുറത്തിറങ്ങുന്നു. യക്ഷിയും സൈക്കിള്‍യാത്രക്കാരനും.  മരിച്ചവര്‍ക്കും മരിക്കാത്തവര്‍ക്കുമിടയിലെ കാലവിടവ് റദ്ദുചെയ്തുകൊണ്ടാണ് എന്റെ വായനയില്‍ ആദ്യമായി കരുണാകരന്‍ കടന്നുവരുന്നത്. അതൊരു മാരകമായ വായനയായിരുന്നു. കുവൈറ്റില്‍ നിന്നും പറന്നുവന്ന ആ കാക്ക എന്റെ മുറ്റത്തുനിന്നും ഒഴിഞ്ഞുപോയിട്ടില്ല. അതിന്റെ ചരിഞ്ഞ നോട്ടവും മൗനം കൂര്‍ത്ത കൊക്കുകളും വായിച്ചെടുക്കാന്‍ നടപ്പുശീലങ്ങള്‍ മതിയായിരുന്നില്ല. യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും എന്റെ ഇഷ്ടപുസ്തകമായത് അങ്ങനെയാണ്.  ഇപ്പോള്‍ ഈ കവിതാപുസ്തകം പഴയകാല ധനുമാസരാത്രികളെയാണ് ഓര്‍മ്മിപ്പിക്കുന്നത്. നിറയെ വിളഞ്ഞ വെള്ളരിപ്പാടത്തിന് കാവലായി നിലാവിന്റെ ചുവട്ടില്‍ തനിച്ചൊരാള്‍.. ദാ ഇപ്പോള്‍ മാത്രം വാര്‍ന്നുവീണ പൊട്ടുവെള്ളരിയുടെ പുതുമയിലാണ് മുമ്പെപ്പോഴോ വായിച്ചുമറന്ന കവിതകള്‍ ഈ പുസ്തകത്തില്‍ ചേര്‍ന്നിരിക്കുന്നത്. അതികാല്പനികതയും സര്‍റിയലിസവും ക്രൂരമായ ഫാന്റസിയും ഒക്കെയായി ഈ കവിതകള്‍ ഭ്രാന്തുകളിക്കുമ്പോള്‍ ഏതു വായനക്കാരനാണ് രസംപിടിക്കാതിരിക്കുക!കരുണാകരന്റെ കവിതാസമാഹാരത്തിന് ആശംസകള്‍...-സുനീഷ് കെ. [..]

മാധവിയുടെ ലണ്ടന്‍ ജീവിതം

ഒരു പ്രവാസിയുടെ വ്യത്യസ്ത നോവല്‍  പ്രേമം, രതി, വിവാഹം എന്നിവയെക്കുറിച്ചുള്ള യൂറോപ്യന്‍ സങ്കല്പങ്ങള്‍ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യകാല്‍ഭാഗം കഴിയുന്നതുവരെ ഇന്ത്യയിലേതുപോലെതന്നെയായിരുന്നു. വ്യവസായ വിപ്ലവമാണ് ആധുനിക യൂറോപ്പിനെ സൃഷ്ടിച്ചത്. രണ്ടാംലോക മഹായുദ്ധത്തിനുശേഷം പഴയതുപോലെ അല്ലാതായിത്തീര്‍ന്നു യൂറോപ്പ്.   ജനതയുടെ ജീവിതസങ്കല്പങ്ങള്‍ അപ്പാടെ തകിടം മറിഞ്ഞു. ജയശ്രീയുടെ നോവല്‍ ''മാധവി'' - ലണ്ടനില്‍ ജീവിച്ച ഒരു യുവതിയുടെ കഥയാണ് പറയുന്നത്.  അന്ന് പതിവില്ലാതെ മാധവി ലണ്ടനിലേക്ക് ഒറ്റയ്ക്കുള്ള യാത്രയിലാണ്. ആറ് മണിക്കൂര്‍ കണക്ഷന്‍ ഫ്‌ളൈറ്റിനുവേണ്ടി ബഹ്‌റിനില്‍ കാത്തുകിടപ്പ്. അന്നേരം ഓര്‍മ്മകളുടെ ഒരു കുത്തിയൊഴുക്കില്‍ മാധവി അകപ്പെടുന്നു. പഠനകാലത്തെ പരിചയമുഖങ്ങള്‍, ജീവിതവിപര്യയങ്ങള്‍, വീട്ടുകാര്‍ എതിര്‍ത്ത പ്രേമവിവാഹം, ഭര്‍ത്താവിന്റെ കൂടെ ലണ്ടനിലെത്തിപ്പെട്ട ആദ്യകാലാനുഭവങ്ങള്‍, ലണ്ടന്‍ സുഹൃത്തുക്കള്‍, മലയാളി കുടിയേറ്റക്കാരുടെ പൂര്‍വകഥകള്‍, ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ലണ്ടന്‍ കാലാവസ്ഥ, സൗഹൃദസമാഗമങ്ങള്‍, വ്യത്യസ്ത ചിന്തകളിലൂടെ ഓര്‍മ്മകള്‍ അപ്പൂപ്പന്‍താടിപോലെ പറന്നുകളിക്കുന്നു.  [..]

Loading... Scroll down to see more.
No more results to display.