LITERARY STUDIES

Font Problems

ബലികുടീരങ്ങള്‍ക്ക് ഒരു ഓര്‍മ്മപുസ്തകം

ഇന്ത്യന്‍ വിപ്ലവത്തിന് രണ്ട് വ്യത്യസ്തധാരയുണ്ടായിരുന്നു. ഒന്ന് സായുധസമരം. രണ്ട് ദേശീയബൂര്‍ഷ്വാപാര്‍ട്ടികളുമായി സഹകരിച്ച് ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെയുള്ള  ഇന്ത്യന്‍ വിപ്ലവത്തിന്റെ കടമകള്‍ നിര്‍വഹിക്കുക. ഇത് പക്ഷേ, ഡാങ്കേ-രണദിവേ പിളര്‍പ്പിലേക്ക് പാര്‍ട്ടിയെ നയിച്ചു. 1947-ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അത് യഥാര്‍ത്ഥ സ്വാതന്ത്രമല്ലെന്ന് പാര്‍ട്ടി വിശ്വസിച്ചു. വിദേശബൂര്‍ഷ്വാസി ദേശീയബൂര്‍ഷ്വാസിക്ക് നല്‍കിയ അധികാരകൈമാറ്റമായി ഇന്ത്യന്‍സ്വാതന്ത്ര്യം വിശേഷിപ്പിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു. കോണ്‍ഗ്രസ്സുകാരുടെ ദേശരക്ഷാസേനയും പൊലീസും കൂടി കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടി. ക്രൂരമായ ഭേദ്യങ്ങളാണ് സഖാക്കള്‍ക്ക്  അക്കാലത്ത് നേരിടേണ്ടി വന്നത്. ഒളിവിലെ സഖാക്കള്‍ക്കുവേണ്ടി പൊലീസ് നിരപരാധികളെ പീഡിപ്പിച്ചു. ''നീ സത്യം പറയുമോടാ....''  അലര്‍ച്ചയാണ് പിന്നീട്. വലിയ റൂളര്‍&# [..]

മുണ്ടൂര്‍ രാവുണ്ണി തടവറയും പോരാട്ടവും

മനുഷ്യരാശി എന്നും കൊടുങ്കാറ്റുകളേയും യാതനകളേയും നേരിട്ടുകൊണ്ടേ മുന്നേറിയിട്ടുള്ളൂ. പ്രകൃതിയിലെ ഏതൊരു പ്രതിഭാസത്തിന്റെയും കറുപ്പും വെളുപ്പുംപോലെ, വൈരുദ്ധ്യങ്ങളും അവ തമ്മിലുള്ള സംഘട്ടനങ്ങളും കാണാം. നന്മയെപ്പോലെ തിന്മയും ഓരോ മനുഷ്യനിലും കാണാം. ഇതില്‍ ഏതാണ് ഭരിക്കേണ്ടത് എന്ന്  നിശ്ചയിക്കേണ്ടത് ആ വ്യവസ്ഥിതിയുടെ ബോധപൂര്‍വ്വമായ ഇടപെടലാണ്.ഓരോരുത്തരും അവനവനെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്നെങ്കില്‍ വലിയൊരു പീഡനകേന്ദ്രമാവുമായിരുന്ന ജയില്‍ എന്ന ആയുധത്തെ, ഭരണവര്‍ഗ്ഗത്തിന് എതിരെ ഉപയോഗിക്കുകയായിരുന്നു രാവുണ്ണിയും കൂട്ടരും ചെയ്തത്.  രാവുണ്ണി പറയുന്നു. ''മുന്നോട്ട് പോകുവാന്‍ കൈയും കാലുമിട്ട് പിടയുന്ന സമൂഹമാണ് എന്നെ എക്കാലത്തും സ്വാധീനിച്ചിട്ടുള്ളത്. ഞാന്‍ അതിന്റെ പക്ഷത്താണ്. മാര്‍ക്‌സിസമാണ് എനിക്ക് ജീവിതത്തിന്റെ ഉദാത്തമായ കാഴ്ചപ്പാടും ലക്ഷ്യവും ദാര്‍ശനിക അടിത്തറയും തന്നത്. ത്യാഗം ചെയ്യാന്‍ [..]

പ്രണയത്തിന്റെ രാജകുമാരി

മലയാളത്തിന്റെ പൊതുബോധത്തെ നിഷ്‌കരുണം പിച്ചിച്ചീന്തുന്ന കഥ. ഏറെക്കാലമായുള്ള നിരീക്ഷണങ്ങളുടേയും കമലയുമായുള്ള ചര്‍ച്ചകളുടേയും അടിസ്ഥാനത്തില്‍  വെളിപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍  മറകളില്ലാതെ കമലാദാസിന്റെ സുഹൃത്ത് എഴുതുന്നു. കമലയുടെ എഴുത്തുരീതി ആത്മകഥാപരമായ  സ്ത്രീ ശബ്ദത്തിന്റെ നേരിട്ടുള്ള ഒരു പ്രയോഗശൈലിയാണ്.  അതിന്റെ ബാഹ്യമായ രൂപഘടനയിലുള്ള വായനയ്ക്കപ്പുറം, വ്യക്തിഗത വിശേഷങ്ങള്‍ക്കപ്പുറം, കമലയുടെ  സൃഷ്ടികള്‍ പ്രതിരൂപാത്മകമായി വായിക്കാന്‍ സ്വയമേവ വായനക്കാരോട് ആവശ്യപ്പെടുന്നു.''ഒരെഴുത്തുകാരി തന്റെ വ്യക്തിസത്തയെ തന്നില്‍നിന്നുതന്നെ വേര്‍പ്പെടുത്തിയെടുത്ത് ഒരു പുതിയ വ്യക്തിത്വം സൃഷ്ടിക്കുന്നു. ഈ രൂപമാറ്റത്തിനു മുന്നില്‍ നമ്മളാദ്യം  അവരുടെ അടിസ്ഥാനസ്വഭാവവും പ്രകൃതിയും  തിരിച്ചറിയേണ്ടതുണ്ട്. അവരുടെ  സ്വത്വഭാവങ്ങളുടെ വേരുകള്‍ തിരയേണ്ടതുണ്ട്. എങ്കിലേ,  യാഥാര്‍ത്ഥ്യത്തേയും മിഥ്യയേയœ [..]

ചങ്ങമ്പുഴയെ പംിക്കുക

ചങ്ങമ്പുഴയെ പംിക്കുകകുട്ടികള്‍ക്കായി ഒരുക്കിയ പുസ്തകംചങ്ങമ്പുഴയുടെ കവിതകള്‍ കുട്ടികള്‍ പംിക്കണം. മലയാളത്തിന്റെ ലാളിത്യവും മാധുര്യവും സൗന്ദര്യവും തുളുമ്പുന്ന കവിതകളാണവ. ചങ്ങമ്പുഴയുടെ ജീവതചരിത്രവും പംിക്കണം. പക്ഷേ, അത് അത്ര സുന്ദരമല്ല. വൈരുദ്ധ്യവും ദൗര്‍ബ്ബല്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്. ഭയപ്പെടുത്തുന്ന, വഴിതെറ്റിക്കുന്ന ഒരു യാത്ര! എങ്കിലും ഗുണവശങ്ങള്‍ കാണില്ലേ ഏതു ജീവിതത്തിലും? അവ കുട്ടികളുടെ മനസ്സില്‍ നന്നായി പതിയുംവിധത്തില്‍ പറഞ്ഞുകൊടുക്കണം. വളരുമ്പോള്‍ അവര്‍ ദോഷവശങ്ങളും കണ്ടുപിടിക്കാതിരിക്കില്ല. സാരമില്ല. അപ്പോഴേക്കും ദോഷത്തെ ദോഷമാണന്നു തിരിച്ചറിഞ്ഞ് അകറ്റവാനും, ഗുണത്തിനോടു ചേര്‍ന്നുനില്‍ക്കാനും അവര്‍ പ്രാപ്തരായിരിക്കും. ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന കുട്ടി ദാരിദ്ര്യത്തിനോട് എതിര്‍ത്തുനിന്നു. പംനം തുടരാന്‍ ഒരുപാടു ത്യാഗങ്ങളും ക്ലേശങ്ങളും സഹിച്ചു. നിരന്തരമായി വായിച് [..]

ഗാന്ധിജിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം

ഗാന്ധിജിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം''അസ്തമയസൂര്യന്റെ അന്തിമകിരണങ്ങളാല്‍ കണ്ണഞ്ചിപ്പിക്കുന്നവിധത്തില്‍ തിളങ്ങുന്ന ഒരു പര്‍വതശിഖര''ത്തോടാണ് സോക്രട്ടീസ് താരതമ്യപ്പെടുത്തപ്പെട്ടിരിക്കുന്നത്. കാലത്തിന്റെ മൂടല്‍മഞ്ഞില്‍ അത് മാഞ്ഞുപോയാലും 'ധര്‍മമാണ് ശക്തി' എന്നും 'ജീവനാണ് മൃത്യുവിനേക്കാള്‍ കരുത്തുറ്റതെന്നും' വിശ്വസിക്കുന്നിടത്തോളംകാലം അത് മനുഷ്യമനസ്സുകളിലും ഹൃദയങ്ങളിലും നിലനില്‍ക്കും. ഗാന്ധി എന്നുമെന്നും അത്തരം മഹാപ്രഭയുള്ളൊരു 'ധാര്‍മികപര്‍വതശിഖര'മായി നിലകൊള്ളും. പണ്ഡിതനായ അദ്ദേഹത്തിന്റെ പൗത്രന്‍ രാജ്‌മോഹന്‍ഗാന്ധി തന്റെ ചിന്താഗതി ഇപ്രകാരം രേഖപ്പെടുത്തുന്നു. ''വിചിത്രമാംവിധം വിവേകിയും പലരോടും കഠിനവും തന്നോട് അതിനേക്കാള്‍ കഠിനവും ആയി പെരുമാറുന്നവനായിരുന്നിട്ടും വെട്ടിത്തിളങ്ങുന്നവനായിരുന്നു അദ്ദേഹം. സത്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സഹജവാസന, സ്‌നേഹത്തിനുവേണ്ടിയുള്ള നിരന്തരപ&# [..]

Loading... Scroll down to see more.
No more results to display.