LITERARY STUDIES

Font Problems

ഉള്‍ക്കടല്‍ദ്വീപിലെ നിട്ടാന്തരങ്ങള്‍

ഓര്‍മ്മകളുടെ വസന്തംഒരു സമൂഹത്തിന്റെ അഥവാ കൂട്ടായ്മയുടെ അനേകം നൂറ്റാണ്ടുകള്‍ വരുന്ന സ്മരണകള്‍ അയവിറക്കിക്കൊണ്ട് ജീവിക്കുന്ന ഒരു ജനതയുടെ പരിഛേദം, അതാണ് 'ഉള്‍ക്കടല്‍ദ്വീപിലെ നിട്ടാന്തരങ്ങള്‍'. കണ്ണൂരിലെ അറക്കല്‍ കെട്ടും കടലോരത്തെ സെന്റ് ആഞ്ചലോ കോട്ടയും ഖജാന കോട്ടയും പരിസരപ്രദേശങ്ങളും എല്ലാം ഉള്‍ക്കൊണ്ട ഭൂമിശാസ്ത്രപരമായ ഒരു ആവാസ കേന്ദ്രത്തിന്റെ ജീവിക്കുന്ന കഥകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു ചിത്രണം അതാണ് അഡ്വ. ഹംസക്കുട്ടി ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്. മലയാളികളായ വായനക്കാര്‍ക്ക് ഈ ഗ്രന്ഥകര്‍ത്താവ് സുപരിചിതനാണ്. പച്ചക്കുതിര എന്ന നോവലറ്റുകളും, പ്രകാശിക്കുന്ന നഗരം (മദീന മുനവ്വറ), ഭൂലോകത്തിന്റെ ഹൃദയം (മക്ക അല്‍ മുക്കറമ) എന്നീ വിവര്‍ത്തനങ്ങളും ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. ഈ ഗ്രന്ഥത്തെ നോവലെന്നോ, വംശീയ ചരിത്രമെന്നോ (ഋവേിീ ഒശേെീൃ്യ), ഫോക്‌ലോര്‍ പഠനമെന്നോ, തല! [..]

സ്‌ത്രൈണ ആത്മീയത

നദിയോടൊപ്പംകൊടുംകാട്ടില്‍ പെട്ടുപോയ ഒരാള്‍ പുറത്തേക്കുള്ള വഴി കണ്ടെത്തിയത് തന്റെ സഹജവാസനയിലായിരുന്നു. നദിയോടൊപ്പം സഞ്ചരിക്കുക. സരളമായിരുന്നില്ല ആ ധര്‍മ്മം. എന്നാല്‍ ക്ലേശകരമായ ആ യാത്രയുടെ ഒടുവില്‍ നദി രൂപപ്പെടുത്തിയ ഒരു വെള്ളാരംകല്ലുപോലെ അയാള്‍ പുലരിവെയിലില്‍ തിളങ്ങി നിന്നു. ചില അദൃശ്യ നീര്‍പ്രവാഹങ്ങളോടൊപ്പം സഞ്ചരിച്ച് ഹിംസാത്മകമായ തേറ്റകളെ ഉരച്ച് ഉരച്ച് സൗമ്യവും പ്രകാശപൂര്‍ണ്ണവുമായ ഒരു നിലനില്‍പ്പ് സാദ്ധ്യമാണെന്ന ചങ്കുറപ്പാണ് 'സ്‌ത്രൈണ ആത്മീയത'യുടെ കാതല്‍.അകത്തും പുറത്തുമുള്ള ജലരാശിയെ തിരിച്ചറിയാനുള്ള ക്ഷണമാണിത്. ഭൂമിയുടെ സംസ്‌കാരങ്ങള്‍ എല്ലാംതന്നെ പുഴയോരത്താണ് ആരംഭിച്ചതെന്നും നിലനിന്നതെന്നും ഓര്‍മ്മിക്കണം. സംസ്‌കാരത്തിന് കര്‍പ്പൂരത്തിന്റെയോ, കുന്തിരക്കത്തിന്റെയോ ഒക്കെ പരിമളം ലഭിക്കുന്നതിന് വിളിക്കേണ്ട പദമാണ് ആത്മീയത. കള്‍ച്ചര്‍ എന്ന വാക്കിന്റെ വേരില്‍ പണിയായുധം എന്നൊരര് [..]

സീത നൂറ്റാണ്ടുകളിലൂടെ

സീത നൂറ്റാണ്ടുകളിലൂടെഒരു നിഷാദന്‍ ഒരിക്കല്‍ ആഹാരം തേടി കാട്ടിലലയുമ്പോള്‍ രണ്ടു ക്രൗഞ്ചങ്ങള്‍ പ്രേമലീലയില്‍  മതി മറന്നു പറന്നു കളിക്കുന്നുണ്ടായിരുന്നു. അതിലൊന്നിനെ ലാക്കാക്കി നിഷാദന്‍ അമ്പെയ്തു. ലക്ഷ്യത്തില്‍ തന്നെ അമ്പേറ്റ് ഇണപ്പക്ഷികളില്‍ ഒന്ന് താഴെ വീണു ജീവന്‍ ഉപേക്ഷിച്ചു. തന്റെ ഇണയ്ക്കുണ്ടായ അത്യാഹിതത്തില്‍ മനംനൊന്തു മറ്റേ ക്രൗഞ്ചം അതിനെ വട്ടമിട്ടു പറന്നു കരഞ്ഞു. ആ വനത്തില്‍ത്തന്നെ ധ്യാനലീനനായിരുന്ന വാല്മീകി മഹര്‍ഷി ആ ദാരുണമായ ശബ്ദം കേട്ട് കണ്ണു തുറന്നു നോക്കി. അദ്ദേഹം കണ്ടത് നിഷാദനെയും ക്രൗഞ്ചങ്ങളെയുമാണ്. ഒറ്റ നോട്ടത്തില്‍ത്തന്നെ മഹര്‍ഷീശ്വരന് കാര്യം മനസ്സിലായി. അദ്ദേഹത്തിന്റെ ഹൃദയം താപംകൊണ്ട് വിവശമായി. നിഷാദന്‍ ആ ക്രൗഞ്ചങ്ങളോട് കാണിച്ച അക്രമത്തെ അപലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ഹേ നിഷാദ, ക്രൗഞ്ച മിഥുനത്തില്‍ നിന്ന് കാമത്താല്‍ മതമയങ്ങിയ ഒന്നിനെ നീ കൊന്നുവല്ലോ. അതിനാല്‍ നീ ശാശ്വതമാ [..]

അദ്ധ്വാനത്തില്‍നിന്ന് ആനന്ദത്തിലേക്ക്

അദ്ധ്വാനത്തില്‍നിന്ന് ആനന്ദത്തിലേക്ക്‌ഒരു വ്യവസായശാലയും ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനവും തമ്മിലുള്ള ബിസിനസ് ബന്ധത്തിനപ്പുറമുള്ള സൗഹൃദത്തിന്റെ കഥയിലൂടെയാണ് അവതരണത്തില്‍ ആദ്യാവസാനം പുതുമ പുലര്‍ത്തുന്ന ഈ പുസ്തകത്തിന്റെ അക്ഷരങ്ങള്‍ ആരംഭിക്കുന്നത്. ഗ്രന്ഥരചനയുടെ ലോകത്ത് പരീക്ഷണങ്ങള്‍ പുതുമയല്ല. എന്നാല്‍ മാനേജ്‌മെന്റ് എന്ന മഹാസമുദ്രത്തിലെ മുത്തുച്ചിപ്പികളെ കഥകളും അനുഭവങ്ങളും പുതിയൊരു ജീവിതദര്‍ശനവും സമ്മിശ്രമായി കലര്‍ത്തി അവതരിപ്പിക്കുന്ന അവതരണ ശൈലി തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്.കാര്യക്ഷമമായി ഫലപ്രാപ്തി കൈവരിക്കുവാന്‍ കൈക്കൊള്ളുന്ന വിഭിന്ന കാര്യനിര്‍വ്വഹണ രീതികള്‍ ഔദ്യോഗിക ജീവിതത്തില്‍ ഞാന്‍ കാണാനിടയായിട്ടുണ്ട്. ചില വ്യക്തികള്‍ ''മേസെ ാമേെലൃ'െ' ആണ്; ചിട്ടയായ ആസൂത്രണവും വ്യക്തമായ മേല്‍നോട്ടവും സമന്വയിപ്പിച്ചുകൊണ്ട് ജോലി ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ചി [..]

കവിതാഗ്രഹം

ആഗ്രഹങ്ങള്‍ സാധിക്കട്ടെ ആര്‍ഷ സമ്പ്രദായം അനുസരിച്ച് കവി ഋഷിയാകുന്നു. ഋഷിയല്ലാത്തവന്‍ കവിയല്ല എന്ന വചനമുണ്ട്. താമരോത്ഭവനായ ബ്രഹ്മദേവനും വാല്മീകത്തിലുണര്‍ന്ന ആദി കവിയും ദ്വീപില്‍ പിറന്നുവീണ വ്യാസഭഗവാനും സൃഷ്ടികര്‍മ്മത്തിന്റെ സനാതന ചൈതന്യമാകുന്നു. വിശ്വചേതന അവരില്‍ക്കൂടി സ്പന്ദിച്ചു. തല്‍ഫലമായി അപൗരുഷേയമായ വേദം മാനവരാശിക്കു ലഭിച്ചു. അതാണ് ആദ്യത്തെ കവിത. പ്രാചീന ഋഷികള്‍ ദര്‍ശിച്ച ശാശ്വതസത്യങ്ങളാണ് അവ. കവിത-സാഹിത്യം വിദ്യയാകുന്നു എന്നു താല്പര്യം. കവിതയ്ക്ക് ആത്മാവും ശരീരവും ഉണ്ട്. ആത്മാവിന് - ജീവന് - പെരുമാറുവാനുള്ള വാസസ്ഥാനമാണ് ശരീരം. ദേഹിക്ക് ദേഹമെന്നപോലെ. മജ്ജ അസ്ഥി രക്ത മാംസത്വക്കുകളാല്‍ ആച്ഛാദനം ചെയ്ത് രൂപപ്പെട്ട ശരീരമെന്നോണം വൃത്താലങ്കാരങ്ങളാലും സ്വരവ്യഞ്ജനങ്ങളാലും ശബ്ദ ഘടനയാലും കവിതയുടെ ബാഹ്യരൂപം മനോഹരമായിത്തീരുന്നു. ആത്മാവിന് ശരീരമില്ലാതെ നിലനില്പില്ലല്ലോ. അപ്പോള്‍ കവിതയ്ക്ക് ബ [..]

FORTH COMING BOOKS

 

Loading... Scroll down to see more.
No more results to display.