LITERARY STUDIES

Font Problems

എസ്. രമേശിന്റ കവിതകള്‍

അവതാരിക - എന്‍. രാധാകൃഷ്ണന്‍ നായര്‍കവിത എന്ത് എന്ന അന്വേഷണം കവിത എന്നില്‍ എങ്ങനെ സന്നി വേശിക്കുന്നു എന്ന തലത്തിലാണ് എപ്പോഴും എത്തിപ്പെടാറുള്ളത്. ഇത് ഒരുപക്ഷേ സാര്‍വ്വലൗകികമായ ഒരു തീര്‍പ്പായി അംഗീകരിക്ക പ്പെടണമെന്നില്ല. ഉയര്‍ന്ന തിരുനെറ്റിക്കാരുടെ വിനിമയ വിനോദോ പാധിയായി, കൃത്യമായ അളവുകോലുകള്‍ നിര്‍മ്മിച്ച് അംഗ പ്രത്യംഗം അളന്നും തൂക്കിയും ആസ്വാദനത്തിന്റെ വ്യാജമേഖല കളില്‍ കേളിയാടുന്നവര്‍ക്ക് കവിതാസങ്കല്പം തന്നെ വ്യത്യസ്ത മായ മറ്റെന്തോ ആണ്. അതുകൊണ്ടുതന്നെയാണ് ലീലാവാദത്തിന്റെ പിന്‍ബലത്തില്‍ സ്രഷ്ടാവിനെ ഉന്നതപദത്തില്‍ പ്രതിഷ്ഠിക്കുന്നവര്‍ പുതിയ കവികളെ പലപ്പോഴും മുദ്രാവാക്യമെഴുത്തുകാരായി വിശേഷിപ്പിക്കുന്നതും. ആക്റ്റിവിസ്റ്റുകള്‍ നടക്കുന്ന വഴികള്‍ അവര്‍ക്കു നല്കുന്നത് സുഗമസഞ്ചാര സുഖമല്ലെന്നും, കനല്‍ ച്ചൂടില്‍ തനുവുരുകുമ്പോള്‍ നാവുതിര്‍ക്കുന്നത് കാല്പനികതയുടെ സമ്മോഹന സംഗീതമല്ലെന്& [..]

അവള്‍

യുദ്ധപശ്ചാത്തലത്തില്‍ സ്ത്രീമനസ്സിനെ തൊട്ടറിഞ്ഞ മറ്റൊരു രചനയില്ലഇത് ഒരു അസാധാരണ നോവലാണ്. ഈ നോവലിലെ കഥാപാത്രങ്ങള്‍ സ്ത്രീകളാണ്. അവര്‍ക്ക് നാമധേയങ്ങളില്ല. അഥവാ അവരുടെ നാമങ്ങള്‍ക്ക് പ്രസക്തിയില്ല. ഒരക്ഷരമാല യിലെ യാന്ത്രികമായ ക്രമങ്ങള്‍ മാത്രമാണവര്‍. കുറേ ചില്ലക്ഷര ങ്ങളില്‍ മാത്രം അവര്‍ അറിയപ്പെടുന്നു. വ്യക്തിത്വമോ അസ്തി ത്വമോ അവര്‍ക്ക് നഷ്ടമായിരിക്കുന്നു. തടങ്കല്‍പാളയങ്ങളിലെ ഓര്‍മ്മ നമ്മുടെ ധിഷണകളെ അസ്വസ്ഥമാക്കിക്കൊണ്ട് തടങ്കല്‍ പാളയങ്ങള്‍ പിന്നെയും വന്നെത്തുകയാണ്. ഹിറ്റ്‌ലറുടെ ശപിക്ക പ്പെട്ട കോണ്‍സന്‍ ട്രേഷന്‍ ക്യാമ്പുകളുടെ ബാക്കിപത്രങ്ങളാണവ. അവയുടെ മിനിയേച്ചറുകള്‍ പലസ്തീനിലും കംബോഡിയയിലും നാം കണ്ടു. പിന്നെ തൊണ്ണൂറുകളില്‍ സെര്‍ബിയ, ക്രൊയോഷ്യ, ബോസ്‌നിയ തുടങ്ങിയ പേരുകള്‍ നാം കേള്‍ക്കാന്‍ തുടങ്ങി. യുഗോസ്ലാവിയ എന്നായിരുന്നു ഈ ഭൂപടത്തിന്റെ പൂര്‍വനാമം. അവിടെ മാര്‍ഷല്‍ ടിറ്റോ എന്ന മഹാനുഭ! [..]

മലയാളത്തിന്റെ സുവർണ്ണ കഥകൾ ടി പത്മനാഭൻ

ടി. പത്മനാഭന്റെ വീട്ടി. പത്മനാഭന്റെ കഥകളില്‍ വീട് ഒരു സങ്കല്പവും പൂര്‍ത്തീ കരിക്കാനാവാത്ത യാഥാര്‍ത്ഥ്യവുമാണ്. തന്റെ മറ്റു കഥകളിലേതു പോലെ ഒരു സംഗീതസാന്ദ്രമായ സങ്കല്പം തന്നെയാണ് വീടിനും അദ്ദേഹം നല്‍കിയിട്ടുള്ളത്. വീട് വൃത്തിയും പ്രകാശവും നിറഞ്ഞ താണ്. അവിടെ അമ്മയുടെ ഓര്‍മ്മ ഒരു നെയ്ത്തിരിനാളം പോലെ ആര്‍ദ്രമായി എരിയുന്നുണ്ട്. വീട്ടുമുറ്റത്ത് ചെമ്പരത്തിച്ചെടിയുണ്ട്; മുരിങ്ങാമരമുണ്ട്. വീട്ടിലിരുന്നാല്‍ നിലാവില്‍ കുളിച്ചുനില്‍ക്കുന്ന വയലും ആകാശത്തിലെ നക്ഷത്രങ്ങളും കാണാം. അവിടെ കുളവും കുളത്തില്‍ വരാല്‍മത്സ്യങ്ങളുമുണ്ട്. തന്റെ നഷ്ടപ്പെട്ടുപോയ ഒരു ബാല്യം ഈ വീടുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്നു.ബാല്യകൗമാരങ്ങള്‍ പിന്നിട്ട ജീവിതം പിന്നീടു നഗരത്തിലേക്കു വഴി തെറ്റുന്നു. ഉദ്യോഗസ്ഥജീവിതമാണത്. റിട്ടയര്‍ ചെയ്യുന്ന കാലത്ത് പഴയ വീട്ടിലേക്കുതന്നെ മടങ്ങിവരണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അവിടെ സ്വന്തമെന്നു  [..]

സലാല സലാല

ഒമാനിലെ സലാല പ്രദേശത്തു കുടിയേറിയ മലയാളികളുടെ ജീവി തത്തെ ആസ്പദമാക്കി വിജയന്‍ പുരവൂര്‍ എഴുതിയ നോവലാണ് സലാല സലാല. കേരളത്തെപ്പോലെ സസ്യശ്യാമളമാണ് സലാല. തദ്ദേശവാസികളായ അറബികളാകട്ടെ ഇന്ത്യന്‍ സമൂഹത്തെ സൗഹാര്‍ദ്ദപരമായി കാണുന്നവരാണ്. അങ്ങനെ യൊരു പ്രവാസത്തില്‍ നമ്മുടെ നാട്ടുകാര്‍ എങ്ങനെ ജീവിക്കുന്നു എന്നും അവരുടെ സംഘര്‍ഷങ്ങള്‍ ഏതെല്ലാം തലങ്ങളില്‍ കടന്നുവരുന്നു എന്നും ഈ നോവല്‍ വിലയിരുത്തുന്നു. എഴുത്തു കാരനെന്ന നിലയില്‍ കൃതഹസ്തനായ വിജയന്‍ പുരവൂരിന്റെ തൂലികയില്‍ സലാലയിലെ മലയാളിജീവിതത്തിന്റെ ദുരന്ത മുഹൂര്‍ത്തങ്ങള്‍ വളരെ മനോഹരമായി ആലേഖനം ചെയ്തിരി ക്കുന്നു. അവിടെ തങ്ങള്‍ ജീവിക്കുന്നു എന്നതിനപ്പുറംമൈലുകള്‍ ക്കപ്പുറത്ത് മറ്റൊരു ഭൂഖണ്ഡത്തില്‍ ജീവിക്കുന്ന തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷിതത്വബോധമാണ് ഓരോ മലയാളി യുടേയും ആന്തരിക സംഘര്‍ഷമായി ഭവിക്കുന്നത്. മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യകാല ര&# [..]

ചേറാപ്പായിക്കഥകള്‍

ദി ഇന്‍സെപ്പറബിള്‍സ് - സി.വി. ശ്രീരാമന്‍തൊള്ളായിരത്തിനാല്‍പ്പത്തിയേഴിലാണ് ഐപ്പിനെ കാണുന്നതും അടുക്കുന്നതും, അന്നാണ് പെരുമ്പിലാവ് ടി.എം.എച്ച്.എസ്സില്‍ പത്താം ക്ലാസില്‍ വന്ന് ഐപ്പ് ചേരുന്നത്. ഞാനും ഐപ്പും ഒന്നിച്ചിരുന്ന് പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. ഞാന്‍ അന്നേ കമ്യൂണിസ്റ്റാണ്. ഐപ്പിനെ ഇന്ന് അമ്പത്തിയേഴുവര്‍ഷം പിന്നിട്ടിട്ടും എനിക്ക് കമ്യൂണിസ്റ്റാക്കാന്‍ കഴിഞ്ഞില്ല. അതുപോലെ ഐപ്പിന് എന്നെ കമ്യൂണിസ്റ്റല്ലാതാക്കാനും കഴിഞ്ഞില്ല. അതിന്റെ കാരണം ഐപ്പ് രാഷ്ട്രീയത്തിലില്ലെങ്കിലും സഭാകാര്യങ്ങളില്‍ തികഞ്ഞ വിപ്ലവകാരികളുടെ ഒരു പരമ്പരയില്‍പ്പെട്ടു എന്നതുതന്നെ. ഐപ്പ് വളരെ സമ്പന്നമായ ഒരു കുടുംബത്തിലെ അവകാശിയാണ്. അവര്‍ വലിയങ്ങാടി എന്നു പറയുന്ന ക്രിസ്ത്യന്‍ പോഷ് റെസിഡന്‍ഷ്യല്‍ സ്ഥലത്താണ് താമസിച്ചിരുന്നത്. കുതിരാന്‍മലയില്‍പ്പോലും ഭൂസ്വത്തുക്കളുണ്ടായിരുന്നു. സഭാ കാര്യങ്ങളില്‍ വൈ.എം.സി.എ.യുടെ ന [..]

Loading... Scroll down to see more.
No more results to display.