LITERARY STUDIES

Font Problems

ജലഛായ

ജലഛായ മലയാളത്തില്‍ നിന്ന് ഒരു ലോകക്ലാസികഒരു നോവലിസ്റ്റിന് സ്വന്തമായ ഒരു മാനിഫെസ്റ്റോ ഉണ്ടാകുമോ? അതായത്, അയാള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍, ജീവിതാദര്‍ശത്തിന്റെ പ്രത്യേകതകള്‍, സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം എന്നിവ തന്റെ നോവലില്‍ സന്നിവേശിപ്പിച്ചുകൊണ്ട് ഒരു നോവലിസ്റ്റ് ഈ ലോകത്തോട് വിളിച്ചു പറയുന്നതെന്താണ്? അയാള്‍ ഒരു ജീവിത മാതൃക കാണിക്കാന്‍ മുതിരുകയില്ല. ഒരു ആദര്‍ശവാനെ ചൂണ്ടിക്കാണിച്ചുതരാന്‍ വിവരമുള്ള ഒരു നോവലിസ്റ്റും മുതിരുകയില്ല. നോവലിലെ കഥാപാത്രങ്ങള്‍, എഴുത്തുകാരന്റെ ആഗ്രഹമാകാം; അല്ലെങ്കില്‍ ഉള്ളില്‍ അമര്‍ന്നുപോയ ജീവിതമാകാം, ചിലപ്പോള്‍ എല്ലാം തോന്നലുകളായിരിക്കാം. ഇങ്ങനെയൊക്കെ ജീവിച്ചാല്‍ എല്ലാത്തിനും അര്‍ത്ഥമുണ്ടാകുമെന്ന് ചിന്തിക്കാന്‍ പാകത്തിലുള്ള ഒരു കഥാപാത്രത്തെ സമീപലോക നോവല്‍ സാഹിത്യത്തിലെ ഒരതികായനും സൃഷ്ടിച്ചിട്ടില്ല; അങ്ങനെ ചെയ്യുന്നവന് കാര്യവിവരമില്ലെന്നേ പറ [..]

ടാബ്‌ലെറ്റിലെ ആകാശം

അവതാരിക സക്കറിയമഞ്ജു ജയശീലന്റെയും കണ്ണന്‍ ഷൊര്‍ണ്ണൂറിന്റെയും, ഒരേ സമയം സ്വകാര്യവും പരസ്യവുമായ ആത്മഗതങ്ങളാണ് ഈ ചെറുപുസ്തകത്തിന്റെ ഉള്ളടക്കം എന്ന് പറയാമെന്നു തോന്നുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള, അതായത് ആഗോളനെറ്റ് സാധ്യമാക്കിയിരിക്കുന്ന ആത്മപ്രകാശന വേദികളിലൂടെയുള്ള,പുതിയ സംവേദനക്രമത്തിന്റെ പ്രത്യേകതയാണ് ഒരേ സമയം പരസ്യവും സ്വകാര്യവുമായിരിക്കുന്ന അവസ്ഥ. യഥാര്‍ത്ഥവും വേലിക്കെട്ടുകളില്ലാത്തതും സമ്പൂര്‍ണ്ണ സ്വതന്ത്രവുമായ ഒരു സംവേദനമാണത്. അതുകൊണ്ടാണ് സ്വകാര്യതയെ തന്റേതും മറ്റുള്ളവരുടേതും കൂടി ആക്കിതീര്‍ക്കാന്‍ സാധിക്കുന്നത്. പരമ്പരാഗത സംവേദനമാര്‍ഗ്ഗമായ അച്ചടി മാധ്യമങ്ങളില്‍ ഇത്തരമൊരു സ്വാതന്ത്ര്യം നിശ്ശേഷം ലഭ്യമല്ല. അച്ചടി മാധ്യമങ്ങള്‍ക്കു പിന്നില്‍ നിയന്ത്രണത്തിന്റെയും നിരോധനത്തിന്റെയും നിക്ഷിപ്ത താല്‍പര്യങ്ങളുടെയും അദ്യശ്യ ശക്തികള്‍ അണിനിരന്നു നില്‍പ്പുണ്ട്. അവയെ മറികട [..]

സോദോംപാപത്തിന്റെ ശേഷപത്രം

ശരീരവേദംബൈബിള്‍ എക്കാലത്തും കലാകാരന്മാരുടെ വറ്റാത്ത നിധിപേടകമാണ്. ബൈബിളിനെ അടിസ്ഥാനമാക്കി ധാരാളം കലാസൃഷ്ടികള്‍ ഇപ്പോഴും പുറത്തുവരുന്നു. കേരളത്തിലും ഇത്തരം രചനകള്‍ ധാരാളം ഉണ്ടാവുന്നു. ബൈബിളിലെ പ്രധാന പ്രമേയങ്ങള്‍ക്കൊപ്പം ഉപകഥകളും സര്‍ഗാത്മക രചനകള്‍ക്ക് നിമിത്തമാവുന്നുണ്ട്. ഉപകഥകളാവുന്പോള്‍ കലാകാരന്‍റെ  ഭാവനയ്ക്കും വ്യാഖ്യാനങ്ങള്‍ക്കും കുറേക്കൂടി സാധ്യത തെളിയുന്നു. ബൈബിളില്‍ വേരാഴ്ത്തുന്പോള്‍ തന്നെ ആകാശത്തേയ്ക്ക് വളരെ ഉയരത്തില്‍ പടര്‍ന്നുകയറാന്‍ പറ്റും. ഇത്തരം രചനകള്‍ നടത്തുന്പോഴാണ് കലാകാരന്‍റെ ഭാവനയുടെയും ആര്‍ജ്ജവത്തിന്‍റെയും അളവ് വായനക്കാര്‍ക്ക് ബോദ്ധ്യപ്പെടുക. കലാസൃഷ്ടികള്‍ ഒരിക്കലും രചിക്കപ്പെട്ട കാലത്തിന്‍റെതു മാത്രമായിരിക്കില്ലല്ലോ. ഒരേസമയം ഓര്‍മ്മയുടെ പല വിതാനങ്ങളിലൂടെ കലാകാരന്‍റെ മനസ്സ് ചരിക്കുന്നുണ്ട്. ഭൂതകാലത്തിലൂടെ ആഴത്തിലേയ്ക്ക് പോവുകയും ഓര്‍മ്മകളെ വര്‍ത് [..]

ആടുജീവിതം അറബി ഭാഷയിലേക്ക്

ആടുജീവിതം അറബി ഭാഷയിലേക്ക്മലയാളി വായനക്കാരനെ പിടിച്ചു കുലുക്കിയ ആടുജീവിതം അറബ് മനസാക്ഷിയുടെ മുന്നിലേക്ക്. ബെന്യാമിന്‍റെ പ്രശസ്ത നോവലിന് അറബി പരിഭാഷ ഒരുക്കുന്നത് മലപ്പുറം അദ്രുശേരി സ്വദേശി സുഹൈല്‍ വാഫിയാണ്.  സുഹൈല്‍ ദോഹയില്‍ അറബ് പരിഭാഷകനായി ജോലിചെയ്യുകയാണ്. കുവൈറ്റിലെ മക്തബത്തു അഫാഖാണ് പ്രസാധകര്‍. അയ്യാമുല്‍ മായിസ് എന്നാണ് ആടുജീവിതത്തിന്‍റെ അറബിയിലുള്ള പേര്. 2011 ല്‍ നോവല്‍ വായിച്ചപ്പോള്‍ മുതലാണ് ഇത് അറബ് ജനതയിലേക്ക് എത്തിക്കണമെന്ന ആഗ്രഹം സുഹൈലിന് തോന്നിയത്. മരുഭൂമിയില്‍ ആടുകള്‍ ക്കൊപ്പമുള്ള നജീബിന്‍റെ ദുരിതജീവിതം അറബു വായനക്കാരന്‍റെ മുന്നിലെത്തുന്നതില്‍ നോവലിസ്റ്റും താല്പര്യവാനായിരുന്നു.  പുസ്തകത്തിന്‍റെ പരിഭാഷയും പ്രൂഫും കഴിഞ്ഞ് അച്ചടിയുടെ ഘട്ടത്തിലാണ്. മാര്‍ച്ചില്‍ പുറത്തിറക്കാനാണ് പ്രസാധകരുടെ തീരുമാനം. നോവലിലെ വികാര തീവ്രത അതേപടി നിലനിര്‍ത്തിയാണ് പരിഭാഷ നിര്‍വ്വഹിക്കപ്പെട്ŏ [..]

Loading... Scroll down to see more.
No more results to display.