LITERARY STUDIES

Font Problems

ഡയസ്‌പോറാ ജീവിതത്തിന്റെ അകത്തളങ്ങള്‍

കെ.എം.അബ്ബാസിന്റെ തെരഞ്ഞെടുത്ത കഥകള്‍ഒരു ഗൃഹാതുരത്വത്തിന്റെ സിംഫണിപോലെ വേദനകള്‍ അടച്ചുവെച്ച കണ്ണുകളുള്ള  ഗള്‍ഫ് പ്രവാസികളുടെ നൊമ്പരപ്പൂക്കളുടെ കഥകള്‍. നിരവധി സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രവാസി സമൂഹം. അവര്‍ക്കിടയില്‍ എഴുത്തിന്റെ മൂര്‍ച്ചയുള്ള തൂലികയുമായി ഒരാള്‍ ഇറങ്ങിനില്‍ക്കുന്നു. അറബിയും ഫിലിപ്പിനോയും മലയാളിയും പാക്കിസ്ഥാനിയും നാനാരാജ്യങ്ങളിലെ മനുഷ്യരും അടങ്ങിയ കാഴ്ചകളുടെ തെരുവോരങ്ങളില്‍നിന്ന് എഴുത്തുകാരന്‍ കഥകളുടെ വീണ്ടെടുപ്പുകള്‍ നടത്തുന്നു. പ്രവാസസമൂഹങ്ങളുടെ സൂക്ഷ്മമായ അപഗ്രഥനങ്ങള്‍ അടങ്ങിയതാണ് ഇതിലെ പല കഥകളും. ഗള്‍ഫ് ജീവിതാനുഭവങ്ങളുടെ ചൂരും ചെത്തവും അബ്ബാസിന്റെ തെരഞ്ഞെടുത്ത കഥകള്‍ക്ക് വെളിച്ചം നല്‍കുന്നു. നമ്മുടെ മനസ്സിലേക്ക് വാരിയിടുന്ന ഗള്‍ഫ് ഭൂതകാലത്തിന്റെ തീക്കനലുകള്‍. [..]

മനുഷ്യബന്ധങ്ങളുടെ ഊഷ്മളത അനുഭവപ്പെടുത്തുന്ന രചന

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ''രണ്ട് എളേപ്പമാര്‍'''ഗള്‍ഫ് പ്രവാസികളുടെ ഹൃദയനൊമ്പരങ്ങള്‍ എഴുത്തില്‍ കൊണ്ടുവന്ന കഥാകൃത്ത്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ഒമ്പത് കഥകള്‍. മലയാളി ഭാവുകത്വത്തിന്റെ സൂക്ഷ്മസ്ഥലങ്ങളിലേക്ക് കണ്ണെത്തിക്കാന്‍ കഴിവുള്ള ശിഹാബുദ്ദീന്റെ മനുഷ്യബന്ധങ്ങളുടെ ഊഷ്മളത അനുഭവപ്പെടുത്തുന്ന നാടിന്റെയും വീടിന്റെയും കഥകള്‍. [..]

സുല്‍ത്താന രാജകുമാരി

സുല്‍ത്താന രാജകുമാരിയുടെ പുസ്തകം സൗദി കൊട്ടാരങ്ങളുടെ അകത്തളങ്ങളിലേക്ക് കടന്നുചെല്ലുന്നു. അപരിചിതര്‍ക്ക് വിലക്കുകളുള്ള കൊട്ടാരങ്ങളുടെ കിടപ്പുമുറികളും സ്ത്രീകള്‍ക്കുമാത്രം പ്രവേശനമുള്ള ഗര്‍ഭഗൃഹങ്ങളും അങ്ങനെ പലതും നമുക്കു മുന്നില്‍ തുറന്നുവയ്ക്കപ്പെടുന്നു. സ്ത്രീകളുടെ സ്വകാര്യതകളിലേക്കുപോലും നമ്മളെ കൂട്ടിക്കൊണ്ടുപോകുന്ന രാജകുമാരി, സങ്കടപൂര്‍വ്വം പറയുകയാണ്: ''സൗദി സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിനു പകരമായി എറിഞ്ഞുതരുന്നത് സ്വകാര്യസുഖങ്ങളുടെ എച്ചിലാണ്.''സൗദി അറേബ്യയുടെ സാമൂഹികസാംസ്‌കാരിക നിലപാടുകള്‍ വിനിമയം ചെയ്യുന്ന പുസ്തകം. രാജവംശത്തിലുള്ള സ്ത്രീകള്‍പോലും അസ്വതന്ത്രരും പൗരോഹിത്യത്തിന്റെ നിയമാവലികളില്‍ ബന്ധിതരുമാണ്. സ്വന്തം നിലയില്‍ തന്നെ അതിസമ്പന്നയും സ്വാധീനമുള്ളവളുമാണ് സുല്‍ത്താന രാജകുമാരി. അവര്‍ക്കും ഭര്‍ത്താവിനും ലോകമെമ്പാടും വ്യാപാരസ്ഥാപനങ്ങളുണ്ട്. എന്നിട്ടും രാജകുമാരിയുടെ ജീവിതം ഏറെ സങ്കുചിതമായ ഒരു വട്ടത്തില്‍ കുറ്റിയില്‍ കെട്ടിയിട്ടതുപോലെ കറങ്ങുകയാണ്. ഭൂരിപക്ഷം സ്ത്രീകളും മുഖംമൂടി പര്‍ദ്ദകള്‍ ധരിക്കുന്നത് ഇവര്‍ക്കിഷ്ടപ്പെട്ടതുകൊണ്ടല്ല. സൗദിയിലെ നിയമങ്ങള്‍ പുരുഷമേധാവിത്വത്തിന്റെ കാര്‍ക്കശ്യമുള്ളതാണ്. പലതരം അന്ധവിശ്വാസങ്ങള്‍. കന്യകാത്വം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വണ്ടിയോടിക്കാന്‍ പാടില്ല. വിവാഹം വീട്ടുകാര്‍ തീരുമാനിച്ചുറപ്പിക്കും. സ്ത്രീകള്‍ വില്‍ക്കാനും വാങ്ങാനും കഴിയുന്ന വസ്തുക്കള്‍പോലെ...സൗദി അറേബ്യയില്‍ സംഭവിച്ചിട്ടുള്ളവയില്‍വെച്ച് ഏറ്റവും ക്രൂരവും ഭീകരവുമായ പീഡനകഥ, അമല്‍ എന്ന അഞ്ചുവയസ്സുകാരിയുടേതാണ്. സംസാരിക്കുന്ന ചിത്രമായിരുന്നു അമലിന്റേത്. സ്വന്തം പിതാവ് അവളെ ശരീരത്തിന്റെ എല്ലാ ദ്വാരങ്ങളിലൂടെയും ബലാത്സംഗം ചെയ്തു. അവളെ മര്‍ദ്ദിച്ചു. തല തല്ലിപ്പൊട്ടിച്ചു. വാരിയെല്ലുകള്‍ തകര്‍ത്തുടച്ചു. കൈയിന്റെ അസ്ഥികള്‍, മലദ്വാരം, തകര്‍ക്കപ്പെടാത്ത ഒരിടവും ബാക്കിയില്ല. രക്തം നിലയ്ക്കാതെ പ്രവഹിച്ചപ്പോള്‍ അവിടെ ചൂട് വെച്ചു. അമല്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉറപ്പാക്കുന്നതുവരേക്കും പീഡനം തുടര്‍ന്നുകൊണ്ടിരുന്നു. സ്വന്തം കുട്ടിയെ കൊന്നു എന്ന കുറ്റത്തിന് ഒരു പിതാവ [..]

കഥയെഴുത്തിന്റെ മാറുന്ന കാലം

പ്രശസ്തരായ ഒമ്പത് കഥാകൃത്തുക്കളുടെ ഒമ്പത് കഥാപുസ്തകങ്ങള്‍. ഓരോ സമാഹാരത്തിലും ഒമ്പത് ഇഷ്ടകഥകള്‍. തെരഞ്ഞെടുത്തിരിക്കുന്നത് പ്രശസ്ത എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി.മലയാളത്തിന്റെ കഥയെഴുത്തുമായി ചേര്‍ത്തുവായിക്കുമ്പോള്‍ സ്ഥിരമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചര്‍ച്ചയില്‍ കഥയുടെ ഭാവിയില്‍ ആശങ്കപ്പെടുന്നവര്‍ അനേകരുണ്ട്. വാസ്തവത്തില്‍ കഥയെഴുത്തിന്റെ വഴിയില്‍ ഇന്ന് എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ്. ലോകനിലവാരത്തിനൊപ്പം കിടനില്‍ക്കുന്ന മികച്ച കഥകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, തകഴിയും ഉറൂബും കാരൂരും ബഷീറും എം.ടിയും വെട്ടിത്തെളിച്ച കഥാവഴികളില്‍ നിന്ന് നമ്മള്‍ ഏറെ പിറകോട്ട് വ്യതിചലിച്ചുവെന്നു പറയുന്നതാവില്ലേ സത്യം? കാഴ്ചപ്പാടുകളുടെ കരുത്തോ ചിന്തകളുടെ വിസ്‌ഫോടനമോ ദാര്‍ശനികതയുടെ സങ്കീര്‍ണതകളോ നമ്മുടെ കാലഘട്ടത്തിന്റെ എഴുത്തുലോകത്തില്‍ ഇന്ന് ഭൂകമ്പങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നു പറഞ്ഞാല്‍ അതല്ലേ സത്യം? ഇന്നത്തെ എഴുത്ത് വായനക്കാരെ തുരത്തുന്ന വിധത്തില്‍ അധഃപതിച്ചിട്ടില്ലേ എന്ന് സംശയമുണ്ട്. എഴുത്ത് കാപട്യത്തിന്റെ ഒരു കസര്‍ത്ത് ആയി മാറുകയും പൊള്ളത്തരത്തെ മറച്ചുകൊണ്ട് അത് ഭയങ്കരമായി കൊട്ടിഘോഷിക്കപ്പെടുകയും ചെയ്യുന്ന ഒരു വര്‍ത്തമാനകാലപരിസരം ഇപ്പോഴിവിടെയുണ്ട്. ഈ ഒരു ചരിത്രസന്ധിയിലാണ് 'കഥാനവക'ത്തിന്റെ പേരിലുള്ള ഒമ്പത് കഥാസമാഹാരങ്ങള്‍ കഥാവഴികളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും അതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത്.കഥയ്ക്ക് ഒരു സാര്‍വദേശീയഭാഷയുണ്ട്. എവിടെയുമുള്ള മനുഷ്യനോടും അത് ദേശാതിരുകള്‍ക്കപ്പുറത്ത് സംസാരിക്കുന്നുണ്ട്. സ്വന്തം ദേശകഥകള്‍, പ്രകൃതി, ജീവിത സംഘര്‍ഷങ്ങള്‍, കാലാവസ്ഥ, പരിസരക്കാഴ്ചകള്‍, രാഷ്ട്രീയസാഹചര്യങ്ങള്‍, അങ്ങനെ എഴുത്തുകാരന്‍ ജനിച്ചുവളര്‍ന്ന മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായാണ് അയാള്‍ ചിന്തിക്കുന്നതും എഴുതുന്നതും. ഈ ചിന്തകളെ കലാപരമായി ക്രമപ്പെടുത്തുക എന്ന അറിവാണ് കഥയെഴുത്തിന്റെ രസതന്ത്രം. നല്ല കഥകള്‍ കണ്ടെത്താന്‍ തിയറിയും പ്രാക്ടീസും വേണ്ട. സാമാന്യബുദ്ധി മതിയാകും. നല്ല കൃതികളി [..]

ഒരു മഹാസിംഫണിയിലെ സ്വരകണികകള്‍ പോലെ

മഹാകവി പി. കുഞ്ഞിരാമന്‍നായരെ ഒരു ലേബലിലും ഒതുക്കാനാവില്ല. അത്രയെളുപ്പം വിശകലനം ചെയ്യാനും കഴിയില്ല. കഥയിലും ജീവിതത്തിലും അദ്ദേഹത്തെ നിര്‍വചിക്കാനും എളുപ്പമല്ല. അശാന്തിതീരങ്ങളിലൂടെയുള്ള ജീവിതയാത്രയില്‍ അദ്ദേഹം എവിടെയൊക്കെയോ സ്വന്തം പാദമുദ്രകള്‍ പതിപ്പിച്ചു. കവി തേടിയ നിത്യകന്യക ആരായിരുന്നു? അശാന്തി, സഞ്ചാരം എന്നീ രണ്ടവസ്ഥകളില്‍നിന്ന് കവി ഒരിക്കലും മോചിതനായില്ല. യാത്രയ്ക്ക് പ്രേരകമായ അശാന്തിക്ക് കാരണമെന്താണ്? പരമാര്‍ത്ഥം അറിയാനുള്ള അഭിവാഞ്ഛയാണ് സമസ്ത അശാന്തിയുടേയും അടിസ്ഥാനം. വാക്കുകള്‍ക്കപ്പുറത്താണ് ആ അഭിവാഞ്ഛയുടെ ഉറവ. വാക്കുകളില്‍ അതിനെ ആവിഷ്‌ക്കരിക്കുന്ന സാധനയായി മാറുന്നു കവിത. അത് സര്‍വ ജീവിതാനുഭവങ്ങളിലൂടെയും കവിയുടെ വാഴ്‌വിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു.ഒരു മഹാസിംഫണിയിലെ സ്വരകണികകള്‍പോലെ, ഉണ്മയെ അന്വേഷിക്കലാണ് കവിയെ കാമുകനാക്കിയത്. വാങ്മയങ്ങള്‍ പി. കവിതയില്‍ തോരാമഴപോലെ പെയ്തിറങ്ങുന്നതിന് കാരണവും ഈ അന്വേഷണത്തിന്റെ സമഗ്രതയും തീക്ഷ്ണതയും വ്യത്യസ്തതയും ആത്മീയതയുമാകുന്നു. എങ്ങുതിരിഞ്ഞാലും വിരഹത്തിന്റേയും സൗന്ദര്യത്തിന്റേയും ആഹ്ലാദങ്ങളായി ഓര്‍മ്മകളും ചിത്രങ്ങളും തിങ്ങിവിങ്ങുമ്പോള്‍, വാങ്മയധാരാളിത്തം സ്വാഭാവികമായിത്തീരുന്നു. ഇവയെല്ലാം പരമമായ സത്യം തിരയുന്ന തീര്‍ത്ഥാടകന്റെ സഞ്ചാരാനുഭവങ്ങള്‍ മാത്രം. സത്യമറിയാനുള്ള യാത്രയില്‍ കവിക്ക് ആകെയുള്ള വഴിയും വഴികാട്ടിയുമാണ് കവിത. നിത്യകന്യകയായ കവിത. സത്യശിവ സൗന്ദര്യങ്ങളെ ഉപാസിക്കുന്ന കവിത. [..]

FORTH COMING BOOKS

 

Loading... Scroll down to see more.
No more results to display.