>>>>>>>>>>>>>>>> Green Books India Pvt Ltd - Publishers of Quality Books In Kerala

LITERARY STUDIES

Font Problems

പ്രിയപ്പെട്ട ലിയോ

പ്രിയപ്പെട്ട ലിയോ - കാലം വരച്ചിട്ട നോവിന്റെ നഖപടം. ടോള്‍സ്റ്റോയ് - സോഫിയ ജീവിതത്തിലെ പ്രണയവും ഭ്രാന്തും അവസാനനിമിഷങ്ങളിലെ അപൂര്‍വതയും ആവിഷ്‌ക്കരിച്ചിരിക്കുന്ന നോവല്‍. ലളിത സുഭഗമായി ഒഴുകുന്ന ഭാഷയിലൂടെ ടോള്‍സ്റ്റോയിയുടേയും സോഫിയയുടേയും പൊള്ളുന്ന ജീവിതാനുഭവങ്ങളെ തീക്ഷ്ണമായി അടയാളപ്പെടുത്താന്‍ വേണു വി.ദേശത്തിന് സാധിച്ചു. തീവ്രമായ വൈകാരികതയോടെ ചരിത്രത്തിന്റെ കാണാക്കയത്തില്‍ അകപ്പെട്ടുപോയേക്കാവുന്ന ജീവിതഗതിയെ വരച്ചിട്ട നോവലിസ്റ്റ് അഭിനന്ദനമര്‍ഹിക്കുന്നു. - ഡോ.ശ്രീകല എം. നായര്‍, സമകാലികമലയാളംപ്രിയപ്പെട്ട ലിയോ, വേണു വി. ദേശം, നോവല്‍, വില: 120.00 [..]

പൈപ്പിന്‍ ചുവട്ടില്‍ മൂന്ന് സ്ത്രീകള്‍

അസമകാലികമായിരിക്കുക എന്നതും ഒരുതരം സമരമാണ് തോമസ് ജോസഫിനെ വായിക്കുമ്പോള്‍. കേവലയാഥാര്‍ത്ഥ്യങ്ങളോട് കൃത്യമായ അകലം പാലിക്കുകയും, ഒരുപക്ഷേ നേര്‍വിപരീത ദശയിലൂടെ നടന്ന് 'മിഥ്യ' എന്ന ലോകഭാവനയില്‍ ചെന്നുനിന്നാണ് തോമസ് ജോസഫിന്റെ കഥാപാത്രങ്ങള്‍ ഉരിയാടാന്‍ തുടങ്ങുന്നത്. ഏറ്റവും ഒടുവിലെത്തിച്ചേരുന്ന ഒരു വായനാജീവിക്കും കരുതിവെയ്ക്കാന്‍ പറഞ്ഞു പറഞ്ഞു തേയ്മാനം സംഭവിക്കാത്ത ഒരനുഭവം ഇക്കഥകള്‍ അവശേഷിപ്പിക്കും. സ്വപ്നത്തിനും ജാഗരത്തിനുമിടയിലെവിടെയോ വെച്ച് കഥ കഥ മാത്രമെന്ന ദൈന്യതയെ അത് അഭിസംബോധന ചെയ്തുകൊണ്ടിരിക്കും. - സുധീഷ് കോട്ടേമ്പ്രം, സമകാലിക മലയാളംപൈപ്പിന്‍ ചുവട്ടില്‍ മൂന്നു സ്ത്രീകള്‍, തോമസ് ജോസഫ്, കഥ, വില: 85.00 [..]

നക്‌സല്‍ ചരിതം

നക്‌സലിസം വഴിതെറ്റിയ വിപ്ലവാശയമാണെന്ന് കമ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. അതിനോട് തത്ത്വത്തില്‍ വിയോജിക്കുകയും പ്രവൃത്തിയില്‍ സാധൂകരിക്കുകയും ചെയ്യുന്നതാണ് നക്‌സലിസത്തിന്റെ ചരിത്രം. പ്രസ്ഥാനത്തോട് ബന്ധപ്പെട്ടും നയിച്ചും പരാജയപ്പെട്ടും പീഡനങ്ങള്‍ ഏറ്റുവാങ്ങിയും  താത്ത്വിക ചര്‍ച്ചയും നിഷ്‌ക്രിയത്വവുമായി കഴിയുന്ന കുറെ നേതാക്കളുണ്ട്. അവരുടെ ബൗദ്ധിക നിലവാരത്തെയും സംവാദ കൗശലത്തെയും നിന്ദിക്കാതെത്തന്നെ നക്‌സലിസത്തിന്റെ ഫലത്തെക്കുറിച്ചു ചര്‍ച്ച ചെയ്യേണ്ട സമയമായി എന്നു തോന്നുന്നു. നക്‌സല്‍ ചരിതം അടിയന്തരാവസ്ഥക്കു മുമ്പ്, നക്‌സല്‍ ചരിതം അടിയന്തരാവസ്ഥയ്ക്കു ശേഷം എന്ന രണ്ടു കൃതികളിലൂടെ ടി. അജീഷ് അതിനാണ് ശ്രമിക്കുന്നത്. പ്രസ്ഥാനത്തിനുള്ളിലെ ഒരാളായി നിന്നുകൊണ്ടല്ല, അന്ധമായി അതിനെ ആരാധിക്കുകയോ എതിര്‍ക്കുകയോ ചെയ്യാത്ത ചരിത്രബോധത്തോടുകൂടിയാണ് അജീഷ് ആ കൃത്യം നിര̴് [..]

നല്ല വായനക്ക് ഒരു പുസ്തകം

 നല്ല വായനക്ക് ഒരു പുസ്തകം / ആംസ്റ്റർഡാമിലെ സൈക്കിളുകൾ അജിത് നീലാഞ്ജനം ---------------------------------------അധോഗതിയിൽ നാം എത്ര മുന്നിലാണ് എന്നത് മനസ്സിലാക്കിത്തരുന്ന ഒരു യാത്രാ പുസ്തകമാണ് ആംസ്റ്റർഡാമിലെ സൈക്കിളുകൾ .നല്ല വായനയ്ക്ക് ഞാനീ പുസ്തകം നിദ്ദേശിക്കുന്നുഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് സൈക്കിൾ ഓടിക്കാൻ പഠിക്കാനുള്ള ആദ്യ ശ്രമം നടത്തുന്നത് . പറവൂർ കച്ചേരി മൈതാനത്ത് കൂട്ടുകാരന്റെ ബി എസ് എ സൈക്കിൾ കൊണ്ട് ചുറ്റിയടിക്കാനുള്ള പാകത മാത്രമേ കൈവന്നതുള്ളൂ. റോഡിലേക്ക് സൈക്കിൾ ഇറക്കുമ്പോൾ കൈകാലുകൾ വിറ ബാധിക്കും . അങ്ങനെയിരിക്കുമ്പോഴാണ് കോളേജിൽ എക്കണോമിക്സ് പഠിപ്പിച്ചിരുന്ന ആറടി പൊക്കക്കാരനായ സെബാസ്റ്റ്യൻ സാർ എന്നോട് ഒരാവശ്യം ഉന്നയിക്കുന്നത് . കോതമംഗലത്തുകാരനായ അദ്ദേഹം പറവൂരിൽ തനിച്ചു താമസിക്കുകയായിരുന്നു .അദ്ദേഹത്തിന്റെ മുണ്ടെല്ലാം അളക്കാൻ കൊടുത്തു. അന്നദ്ദേഹത്തിനു അത്യാവശ്യമായി നാടുവരെ പോകണം . അദ്ദേഹത്തിന്റെ ശരീര അളവœ [..]

വീണ്ടും ഒരു തസ്‌ലീമക്കാലം

Grateful to you for honouring me so much. You are great. I am so moved to see your great successes. - Taslima Nasrin 'ആധുനിക രീതിയില്‍ സജ്ജീകരിച്ച ഗ്രീന്‍ ബുക്‌സിന്റെ കോര്‍പ്പറേറ്റ് ഓഫീസ് അയ്യന്തോള്‍ സിവില്‍ ലെയിനില്‍ സ്ഥിതി ചെയ്യുന്ന ജി.ബി. ബില്‍ഡിംഗില്‍ 2016 നവംബര്‍ മാസം മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍മ്മാണത്തിലായിരുന്നു ഈ കെട്ടിടം. ഈ ഓഫീസ് മന്ദിരത്തിലെത്തുന്ന ആദ്യത്തെ വി.ഐ.പി. സന്ദര്‍ശകയാണ് തസ്ലീമ നസ്രീന്‍.'    എഴുത്തിന്റെ പേരില്‍ രാജ്യഭ്രഷ്ടയായവള്‍. തനിക്കു ചുറ്റും നിറഞ്ഞുനിന്ന പ്രതികൂലമായ ഒരു ജീവിതത്തോടു പോരാടാന്‍ എഴുത്ത് ആശ്രയമാക്കിയ ധീരയായ വനിത. തസ്‌ലീമ മനുഷ്യാവകാശത്തിന്റെ ഒരു പ്രതീകമാണ്. നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രതീകം. തസ്‌ലീമയുടെ ജീവിതം നല്‍കുന്ന തിരിച്ചറിവുകള്‍ അംഗീകൃതരാഷ്ട്രീയകക്ഷികളോ മനുഷ്യാവകാശസ്ഥാപനങ്ങളോ ഇനിയും വേണ്ടത്ര വിലയിരുത്തിയിട്ടില്ല   തസ്‌ലീമയുടെ ജീവിതം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കലാപം മാത്രമല്ല, മതഭീകരതയുടെ ത& [..]

Loading... Scroll down to see more.
No more results to display.
>>>>>>