LITERARY STUDIES

Font Problems

പാട്രിക് മോദിയാനോയുടെ ലോകം

      മനുഷ്യവംശത്തിന്റെ അപചയങ്ങളും നൈതിക തകര്‍ച്ചകളും  നേര്‍നോവലുകള്‍ മലയാളത്തില്‍ കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ കണ്‍മുമ്പിലുള്ളത് നോവലിന്റെ ബൃഹദ്‌രൂപങ്ങളാണ്. ഈ നോവലുകള്‍ ഒരുതരം ആക്രമണ വാസനയോടെ വായനക്കാരെ സ്വാഗതം ചെയ്യുന്നു. ഈ ആക്രമണത്തിന് നിദാനം രൂപത്തിന്റെ പ്രത്യേകതയും ഉള്ളടക്കത്തിലെ ഭാവമില്ലായ്മയുമാകാം. എന്നാല്‍, ഭാവപരമായ ആക്രമണ സ്വഭാവമില്ലായ്മ കണ്ട് വായനക്കാര്‍ സ്വയം നോവലുകളില്‍നിന്ന് അകലാന്‍ പ്രയത്‌നിക്കുന്നു. ഇതാണ് മലയാള നോവലിന്റെ ഇന്നത്തെ റിയാലിറ്റി.    ഒരു ശൂന്യതയിലേക്കു വായനക്കാര്‍ ചെന്നുവീഴുകയാണ്. പുറത്തെ നോവലുകളിലേക്ക് അവരുടെ ശ്രദ്ധ തിരിയുന്നു. ഈയിടെ വായനക്കാര്‍ ഡോറ ബ്രോഡര്‍ പോലുള്ള നോവലുകള്‍ ഉയര്‍ത്തിക്കാണിച്ചു. രചനയില്‍ വരാനിരിക്കുന്ന ദുരന്തം ഇത് ഓര്‍മ്മപ്പെടുത്തുന്നു. പാട്രിക് മോദിയാനോ ചരിത്രം പശ്ചാത്തലമാക്കി കാല്പനികതയുടെ നേര്‍ഭാവങ്ങള്‍ നോവലുകളില്‍ നിറച്ചിട്ടിരിക്കുന്നു. ആവിഷ്‌കാരം റിയലിസത്തിന്റേതാണ്.        നോവലിന്റെ രചനാസങ്കല്പം പരിഷ്‌കരിക്കപ്പെടുകയാണ് എന്ന ഒരു ഭംഗിവാക്കില്‍ ഞാന്‍ ഒതുക്കുന്നില്ല. നോവല്‍ അവ്യവസ്ഥിതമായ ഒരു സാഹിത്യരൂപമാണ്. ദേശകാലങ്ങള്‍ക്കനുസരിച്ച് അതു മാറിക്കൊണ്ടിരിക്കും. ആഖ്യാനസ്വാതന്ത്ര്യമാണ് വ്യതിയാനപ്പെടുക. എന്നാല്‍ അടിസ്ഥാനപരമായി നോക്കിയാല്‍ നോവല്‍ ഒരു റിയലിസരൂപമാണ്. ഒരു ജനകീയ സാഹിത്യരൂപമായി നോവല്‍ നിലനില്‍ക്കുന്നതും മറ്റൊന്നുംകൊണ്ടല്ല.ബാലചന്ദ്രന്‍ വടക്കേടത്ത് (മലയാളം വാരിക) [..]

നക്ഷത്രക്കവല

നാസികാലഘട്ടത്തിന്റെ പീഡനാനുഭവങ്ങള്‍, വിഹ്വലതകള്‍, വിചിത്രമായ തത്ത്വചിന്തകള്‍. പാരീസിന്റെ നിഴലും വെളിച്ചവും പതിഞ്ഞ തെരുവുകള്‍. ദുഷ്ടനും ശിഷ്ടനും മിത്രവും ശത്രുവും തമ്മിലുള്ള അതിര്‍ത്തിരേഖകള്‍ തേഞ്ഞുമാഞ്ഞില്ലാതായ ഒരു ഇരുണ്ട കാലത്തിന്റെ ചതഞ്ഞ ഓര്‍മ്മകള്‍. നിര്‍ദ്ദയമായ ബലാത്സംഗങ്ങള്‍.  [..]

വഴിയോരക്കഫേയിലെ പെണ്‍കുട്ടി

    കഫേ കോന്‍ഡിയിലെ നാല് പതിവുകാരുടെ ഓര്‍മ്മകളുടെ ആഖ്യാനത്തിലൂടെയാണ് 'വഴിയോരക്കഫേയിലെ പെണ്‍കുട്ടി' എന്ന നോവല്‍ അനാവൃതമാകുന്നത്. ഒരു കടങ്കഥപോലെ ദുരൂഹമായ ലുക്കിയുടെ കഥ. കഥാപരിസരങ്ങള്‍ നാസി ഭീകരതകളും കൂട്ടക്കൊലകളും നിറഞ്ഞ ഹിറ്റ്‌ലറുടെ വാഴ്ചക്കാലം. ലുക്കിയെ അനശ്വരമാക്കിയ കഫേ കോന്‍ഡിയുടെ കൂടി കഥ. [..]

ഈ ചുറ്റുവട്ടത്ത് നിനക്ക് വഴി തെറ്റാതിരിക്കാന്‍

    വിദൂരമായ ഭൂതകാലത്തില്‍ ഒരെത്തും പിടിയുമില്ലാത്തവിധം ഡറാണ്‍ മുങ്ങിത്തപ്പുകയാണ്. പൊടുന്നനെ ചില പേരുകള്‍, സ്ഥലനാമങ്ങള്‍ ഓര്‍മ്മയില്‍ പ്രത്യക്ഷപ്പെടുന്നു. തന്റെ പോക്കറ്റില്‍ അവള്‍ എഴുതി നിക്ഷേപിച്ച കടലാസുതുണ്ട്. ''നീ നടക്കാനോ കുളിക്കാനോ പുറത്തിറങ്ങിയാല്‍ നിനക്ക് വഴിതെറ്റിപ്പോകാതിരിക്കാന്‍. ''നമ്പര്‍ 6, ലാപെറിയ സ്ട്രീറ്റ്''    ഋതുക്കള്‍ പലതും കൊഴിഞ്ഞുപോയി. ഡറാണ്‍ ഇപ്പോഴും പാരീസിന്റെ വഴികളിലൂടെ നടന്നുകൊണ്ടിരിക്കുന്നു. കുട്ടിക്കാലത്ത് പരിചിതരായവര്‍ ആരേയും തിരിച്ചറിയുന്നില്ല. കുഞ്ഞുന്നാളിലെ സ്വന്തം ഫോട്ടോപോലും തിരിച്ചറിഞ്ഞിട്ടില്ല. അവസാനിക്കാത്ത ഊടുവഴികള്‍. ഉള്ളിലെവിടെയോ അമര്‍ന്നടങ്ങിയ കരച്ചില്‍. നാസി കാലഘട്ടത്തിന്റെ ഗൂഢാത്മകതയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടക്കാഴ്ചകളില്‍ എവിടെയോ മറഞ്ഞുപോയ തന്റെ ഭൂതകാലം അമ്പരപ്പോടെ തിരയുന്ന ഡറാണ്‍. ഒരു വിഷാദസിംഫണിപോലെ വായനയുടെ നെഞ്ചിലിരുന്ന് വിങ്ങുന്ന രചന. [..]

ഡോ ബ്രൂഡറുടെ കഥ

    ഇത് ഓഷ്വിറ്റ്‌സില്‍ ചുട്ടുകരിക്കപ്പെട്ട ഡോറോ ബ്രൂഡറിന്റെ കഥ. ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടിനെ ഓര്‍മ്മപ്പെടുത്തുന്ന രചന. പൊലീസ് രേഖകള്‍ നശിപ്പിക്കപ്പെട്ടുവെങ്കിലും കിട്ടാവുന്ന രേഖകള്‍ പരിശോധിക്കുന്നു. ഡോറയെ കാണാതായ പരിസരങ്ങളെക്കുറിച്ച്, കോണ്‍വെന്റ് സ്‌കൂളിനെക്കുറിച്ച് എഴുത്തുകാരന്റെ അന്വേഷണം നിരന്തരം സഞ്ചരിക്കുന്നു. തന്റെ ജൂതപാരമ്പര്യത്തെക്കുറിച്ച് ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ലാത്ത നിഷ്‌കളങ്കയായ ഡോറ അവസാനം ഓഷ്വിറ്റ്‌സില്‍ ചുട്ടുകരിക്കപ്പെടുന്നു. എഴുത്തുകാരന്‍ പറയുന്നു: ''ഒരു സമൂഹമാകെ ഗ്രൂപ്പ് തിരിക്കപ്പെടുന്നു. സംശയാതീതരെന്നും സംശയാധീനരെന്നും ആളുകള്‍ വിഭജിക്കപ്പെടുന്നു.''    ഒരു പ്രഹേളികപോലെ എവിടെയോ അപ്രത്യക്ഷമായ ഡോ ബ്രൂഡറുടെ കഥ. [..]

Loading... Scroll down to see more.
No more results to display.