WE CAN PUBLISH YOUR BOOKS

Our Publishing Solutions

ജനറല്

1. പ്രസിദ്ധീകരണം സംബന്ധിച്ച് അനുദിനം വര്ദ്ധിച്ചു വരുന്ന അന്വേഷണങ്ങള്ക്ക് ഫലപ്രദമായ ഒരു പരിഹാരനിര്ദേശമാണ് Publishing Solutionന്റെ ഭാഗമായി ഗ്രീന്ബുക്സ് അവതരിപ്പിക്കുന്ന പ്രത്യേകമായ Imprints. അതിലൊന്നാണ് Gmotivation.

2. ഗ്രീന്ബുക്സിന്റെ ഒരു ഇംപ്രിന്റ് എന്ന നിലയിലായിരിക്കും ഈ പ്രൊഡക്ട് അറിയപ്പെടുക.

3. നിരവധി വര്ഷങ്ങളുടെ പരിചയസമ്പന്നതയുള്ള പുസ്തകനിര്മിതിയിലൂടെ ഗ്രീന്ബുക്സ് ഉള്ക്കൊണ്ട സാങ്കേതികപരിജ്ഞാനം ഈ Imprintലും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനായി ഒരു പ്രൊഫഷണല് ടീം പ്രവര്ത്തിക്കുന്നു.

4. പ്രസിദ്ധീകരണയോഗ്യമാണെന്ന് ഗ്രീന്ബുക്സ് പരിശോധനസമിതി തീര്പ്പു കല്പ്പിച്ചതിനുശേഷമേ പുസ്തകം പ്രൊജക്ടില് ഉള്ക്കൊള്ളിക്കൂ.

ഗ്രീന്ബുക്സ് ഗ്രന്ഥകര്ത്താവിന്/ഉപഭോക്താവിന്- നല്കുന്നത്

1. എഡിറ്റിംഗ്, കോപ്പി എഡിറ്റിംഗ്, ലോയൗട്ട്, കവര്രൂപകല്പ്പന എന്നിവ കുറ്റമറ്റ രീതിയില് ഗ്രന്ഥകര്ത്താവിനുവേണ്ടി നിര്വഹിക്കുന്നു.

2. ഗ്രന്ഥകര്ത്താവിന് ആവശ്യമുള്ള കോപ്പി മാത്രം അച്ചടിച്ചാല് മതിയെന്നു നിര്ദേശിക്കുന്നു. അത് ഒരു കോപ്പിയുമാകാം. ആവശ്യാര്ത്ഥം കുടുതല് അച്ചടിക്കുന്നതിനുള്ള സൗകര്യം ഗ്രീന്ബുക്സ് ഗ്രന്ഥകര്ത്താവിന് നല്കുന്നു. അതിലൂടെ പുസ്തകനിര്മാണത്തിന്റെ അധികച്ചെലവ് ഒഴിവാക്കുന്നു.

3. ഗ്രീന്ബുക്സിന്റെ വിതരണസമ്പ്രദായം ഉപയോഗിച്ച് ഗ്രന്ഥകര്ത്താവിന് പൂര്ണമായോ ഭാഗികമായോ വിറ്റഴിക്കുവാനുള്ള സൗകര്യം നല്കുന്നു. അത് താഴെപ്പറയും പ്രകാരമായിരിക്കും.

   1. ഗ്രിന്ബുക്സിന്റെ പുസ്തകശാലകള്വഴി.

   2. ഗ്രീന്ബുക്സ് നടത്തുന്ന വലുതും ചെറുതുമായ എക്സിബിഷനിലൂടെ.

   3. www.greenbooksindia.com ഓണ്ലൈന് വഴി.

   4. ഇലക്ട്രോണിക് ഫോം ഡൗണ്ലോഡ് ചെയ്ത് ആന്ഡ്രോയിഡിലൂടെ ലോകമെങ്ങുമുള്ളവര്ക്ക് പുസ്തകം വില്പനയ്ക്കെത്തുന്നു.

ഗ്രന്ഥകര്ത്താവ് മനസ്സിലാക്കേണ്ടത്

1, ഗ്രന്ഥരചനയ്ക്കാവശ്യമായ വിഷയങ്ങള് തിരഞ്ഞെടുക്കാനുള്ള പരിപൂര്ണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നു. (ഒരു Publication Companyയുടെ ഔപചാരിക പരിമിതിയിലൂടെ കടന്നുപോകേണ്ടതില്ല എന്നര്ത്ഥം.

2. ഗ്രന്ഥകര്ത്താവിനു വേണ്ട കോപ്പികള് മാത്രമേ അച്ചടിക്കേണ്ടതുള്ളൂ.

3. പുസ്തകം മനോഹരമായി രൂപകല്പന ചെയ്ത് ലഭിക്കും.

4. തന്റെ സര്ഗശേഷിയില് ആത്മവിശ്വാസമുള്ള എഴുത്തുകാരന് ഈ മേഖലയില് മുന്നേറുവാന് സാധിക്കും.

5. നിര്മാണം മുതല് വില്പ്പന വരേയുള്ള പുസ്തകങ്ങളുടെ അവകാശവും നിയന്ത്രണവും ഗ്രന്ഥകര്ത്താവില് നിക്ഷിപ്തമാണ്.

6. വില്പ്പന സാധ്യമാക്കുന്ന മേഖലകളെല്ലാം തെരഞ്ഞെടുത്ത് അവ പ്രചരിപ്പിക്കുന്ന ചുമതലയും ഗ്രന്ഥകാരനില് അര്പ്പിതമാണ്. അതിലൊന്നായി ഗ്രീന്ബുക്സിനേയും തെരഞ്ഞെടുക്കാം.

നടപടിക്രമങ്ങള്

1. എഴുത്തുകാരന് മാനുസ്ക്രിപ്റ്റ് അയയ്ക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യുന്നു. ഇലക്ട്രാണിക് കോപ്പികള് സ്വീകരിക്കുന്നതല്ല.

2. പ്രാഥമികവിശകലനത്തില് പുസ്തകം പ്രസിദ്ധീകരണയോഗ്യമാണോ എന്ന് സാക്ഷ്യപ്പെടുത്തുന്നു.

3. പ്രസിദ്ധീകരണയോഗ്യമെങ്കില് പുസ്തകം പ്രസിദ്ധീകരിക്കുവാനുള്ള സമ്മതപത്രത്തില് ഒപ്പിടുന്നു. അതുപ്രകാരമുള്ള സാമ്പത്തികബാധ്യതകള് ഗ്രന്ഥകാരന് നിര്വഹിക്കുന്നു.

4. പ്രിന്റിംഗ്, പ്രൊസ്സസിംഗ് എന്നിവയിലാണ് ചെലവുകള് വഹിക്കേണ്ടത്.

5. മുഖവില തയ്യാറാക്കുന്നു.

6. ISBN (International standard book number) നല്കുന്നു.

7. 3 മാസത്തിനുള്ളില് പുസ്തകം പ്രസിദ്ധീകരിച്ചു നല്കുന്നു.

സമ്മതപത്രം (Agreement)

To: G Motivations Team

From: Author

1. പുസ്തക നിര്മ്മാണം സംബന്ധിച്ച നിര്ദ്ദേശങ്ങളും വസ്തുതകളും ഞാന് വായിച്ചു എനിക്കു ബോദ്ധ്യപ്പെട്ടു.

2. അതു പ്രകാരം .................... എന്ന കൃതി താങ്കള്ക്ക് ഞാന് സമര്പ്പിക്കുന്നു.

3. ഈ കൃതിയുടെ ബൗദ്ധികമായ സ്വത്തവകാശം എനിക്ക് അവകാശപ്പെട്ടതാണ്.

4. ഇത് മൗലികമായ രചനയാണെന്ന് ഞാന് സാക്ഷ്യപ്പെടുത്തുന്നു.

5. പുസ്തകത്തിന്റെ എഡിറ്റിംഗ്, കോപ്പി എഡിറ്റിംഗ്, കവര് തലക്കെട്ട് എന്നിവ സംബന്ധിച്ച് യുക്തമായ തീരുമാനമെടുക്കുവാന് മോട്ടിവേഷന് ടീമിനെ ഏല്പിക്കുന്നു.

6. ഇതിന്റെ നടപടിക്രമങ്ങള് പ്രകാരം പ്രോസസ്സിംഗ് കോസ്റ്റ്, പ്രിന്റിംഗ് കോസ്റ്റ് എന്നീ ചെലവുകള് കണക്കാക്കി ഞാന് താങ്കള്ക്കു നല്കുന്നതാണ്.

7. ആദ്യ ഘട്ടത്തില് 500+25 കോപ്പികള് പ്രിന്റ് ചെയ്യാവുന്നതാണ്.

ഗ്രന്ഥകര്ത്താവ്

പേര് :

വിലാസം :

 

ഒപ്പ് :

Office Use Only

എഡിറ്റോറിയല് വിഭാഗം മേല്പറഞ്ഞ താങ്കളുടെ കൃതി പ്രസിദ്ധീകരണയോഗ്യമാണെന്ന് തീരുമാനിച്ചിരിക്കുന്നു. അതിന്പ്രകാരം അഡ്വാന്സ് തുക .....................നിര്ദ്ദേശിക്കുന്നു. ബാക്കി തുക കൃത്യമായി അറിയിക്കും. പ്രിന്റിംഗിനു പോകുന്നതിനു മുന്പ് മുഴുവന് തുക നല്കേണ്ടതാണ്.

Loading... Scroll down to see more.
No more results to display.