HomeGreen BooksNovels - Translations
'ഹയ്മാന സമതലം മുഴുക്കെ ചെന്നായ്ക്കളും , കുറുക്കന്മാരും ചെങ്കരടികളുമായിരുന്നു . തണുത്ത ചുവരുകളുള്ള വീടുകളൂം എപ്പോള്‍ കുരക്കണമെന്നു കാത്തു നില്ക്കുന്ന നായ്ക്കളും സ്ഫടികം പോലെ തിളങ്ങുന്ന വസന്തവും മാതാപതാക്ളുപേക്ഷിച്ച പക്ഷി കുഞ്ഞുങ്ങളും . അക്കാലങ്ങളില്‍ അവിടെ മനുഷ്യര്‍ നിലാവിനെ കെട്ടിപിടിച്ചുറങ്ങി . ഭക്ഷണം സമൃദ്ധമല്ലായിരുന്നു . മരണം സാധാരണമായിരുന്നു. പിന്നെ, വല്ലപ്പോഴും ഉറപൊട്ടുന്ന വെള്ളം പോലെ രക്തത്തില്‍ കുതിര്‍ന്ന പ്രണയവുമുണ്ടാകാറുണ്ടായിരുന്നു.
 തിലോത്തമ മജുംദാറിന്റെ "ബസുധാര" എന്ന ബൃഹത്തായ നോവലിന്റെ ഒന്നാം ഭാഗമാണ് 'ഒരിക്കൽ ഒരിടത്ത്'. എഴുപതുകൾക്കു ശേഷമുള്ള കൊൽക്കത്തയുടെ അനുസ്യൂതമായ മനുഷ്യപ്രവാഹമാണ് ഈ നോവലിന്റെ ഇതിവൃത്തം. ഇതിൽ രാഷ്ട്രീയത്തിന്റെ അന്തർധാരയുണ്ട്. പ്രണയാനുഭവങ്ങളുടെ രാഗനിര്‍ഝരിയുണ്ട്. ആത്മാവിന്റെ രാഗങ്ങളിൽ വീണ മീട്ടുന്ന മൗനങ്ങളുണ്ട്. രവീന്ദ്ര സംഗീതത്തിന്റെ ഈണങ്ങളിൽ ആരൊക്കെയോ കവിതകൾ മൂളുന്നു. ഉൽകൃഷ്ട കൃതി. ഉജ്ജ്വലമായ കഥാഖ്യാനം. ബംഗാളി സാഹിത്യത്തിൽ 2003 ലെ ആനന്തപുരസ്കാരം കരസ്ഥമാക്കിയ കൃതി. വിവർത്തനം: പ്രഭാ ചാറ്റർജി
അഫ്ഗാനിസ്ഥാൻ എന്ന ശൂന്യതയിൽ നിന്ന് ഉയരുന്ന നിലവിളികൾ. ഇടിഞ്ഞ് പൊളിഞ്ഞ നഗരാവശിഷ്ടങ്ങൾക്കിടയിൽ ദൈവത്തിൻറെ ഹിതം നടപ്പിലാക്കുന്ന പ്രാകൃതമായ താലിബാൻ നീതിയുടെ നടുക്കുന്ന ചിത്രങ്ങളാണ് ഈ നോവൽ. സ്ത്രീകളുടെ മേൽ താലിബാൻ നടത്തുന്ന അമ്പരപ്പിക്കുന്ന ക്രൂരതകൾ നമ്മുടെ സാമൂഹിക മനസാക്ഷിയെ മുറിവേൽപ്പിക്കുന്നു. വിവർത്തനം: പരമേശ്വരൻ